മാരുതിക്കെതിരെ മെസി ഇറക്കിയ ടാറ്റ ടിയാഗോ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടാറ്റയുടെ പുതിയ കോംപാക്ട് ഹാച്ച്ബാക്ക് ടിയാഗോ വിപണിയിലെത്തി. ഡീസൽ പെട്രോൾ വകഭേദങ്ങളിലാണ് ടിയാഗോയെ എത്തിച്ചിരിക്കുന്നത്. ദില്ലി എക്സ്ഷോറൂം വില 3.20 ലക്ഷത്തിലാണ് വിലയാരംഭിക്കുന്നത്.
ക്രേറ്റയുടെ പെട്രോൾ ഓട്ടോമാറ്റിക്കുമായി ഹ്യുണ്ടായ്
നേരത്തെ സിക്ക എന്ന പേരിലിറക്കിയ ഈ വാഹനം തെക്കേ അമേരിക്കയിൽ പടർന്നു പിടിച്ച വൈറസിന്റെ പേരുമായുള്ള സാമ്യത കാരണമാണ് കമ്പനി പേരുമാറ്റി ടിയാഗോ എന്നിട്ടത്. മാർച്ച് മാസത്തിലായിരുന്നു ലോഞ്ച് നിശ്ചയിച്ചിരുന്നെങ്കിലും ചിലകാരണങ്ങളാൽ കമ്പനിയത് ഏപ്രിലേക്ക് മാറ്റുകയായിരുന്നു. എല്ലാത്തിനുമൊടുവിൽ ടിയാഗോടുടെ ലോഞ്ച് വിജയകരമായി പൂർത്തീകരിച്ചു.

ടിയാഗോയ്ക്ക് കരുത്തേകാനായി പുതിയ പെട്രോൾ, ഡീസൽ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ 1.2ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ 84ബിഎച്ച്പിയും 114എൻഎം ടോർക്കുമാണ് നൽകുന്നത്.

69ബിഎച്ച്പിയും 140എൻഎം ടോർക്കുമുല്പാദിപ്പിക്കുന്നതാണ് 1.05ലിറ്റർ ത്രീ സിലിണ്ടർ എൻജിൻ.

23.84km/l മൈലേജ് പെട്രോൾ എൻജിനും 27.28km/l മൈലേജ് ഡീസൽ എൻജിനും വാഗ്ദാനം ചെയ്യുന്നു.

എക്കോ, സിറ്റി എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളും ഈ എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സെഗ്മെന്റിൽ ഇതാദ്യമായിട്ടാണ് രണ്ട് ഡ്രൈവിംഗ് മോഡുകൾ നൽകുന്നത്.

5സ്പീഡ് മാനുവൽ ഗിയർബോക്സാണ് രണ്ട് എൻജിനിലും നൽകിയിരിക്കുന്നത്.

യുവതലമുറയെ ലക്ഷ്യമാക്കിയാണ് ടിയാഗോയുടെ രൂപകല്പന നടത്തിയിട്ടുള്ളത്. ക്രാഫ്റ്റഡ് ഗ്രിൽ, സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പുകൾ, സ്പോർടി ബംബർ, ഇന്റഗ്രേറ്റഡ് സ്പോയിലർ, ആഗുലാർ ടെയിൽ ലാമ്പ് എന്നിവയാണ് ടിയാഗോയുടെ പുറംമോടി വർധിപ്പിക്കുന്ന ഘടകങ്ങൾ.

അകത്തളങ്ങളിൽ പുതിയ ഡാഷ്ബോർഡ്, സെൻട്രൽ കൺസോൾ, ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ, വിശാലമായ ലെഗ് സ്പേസ്, വലിയ ബൂട്ട് സ്പേസ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

സുരക്ഷയ്ക്കായി രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, ക്ലച്ച് ലോക്ക്, കോർണർ സ്റ്റബിലിറ്റി കൺട്രോൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പേൾസെന്റ് വൈറ്റ്, പ്ലാറ്റിനം സിൽവർ, എസ്പ്രെസോ ബ്രൗൺ, ബെറി റെഡ്, സൺബേസ്റ്റ് ഓറഞ്ച്, സ്ട്രൈക്കർ ബ്ലൂ എന്നീ ആറ് നിറങ്ങളിലാണ് ഈ ഹാച്ച്ബാക്ക് ലഭ്യമാകുന്നത്.

ഇന്ത്യയിലുടനീളമുള്ള എല്ലാ ടാറ്റമോട്ടേഴ്സ് ഡീലർഷിപ്പുകളിലും ടിയാഗോ ലഭ്യമാണ്.

മാരുതി സുസുക്കി സെലരിയോ, ഹ്യുണ്ടായ് ഐ10, ഫോഡ് ഫിഗോ എന്നിവരാണ് ടിയാഗോയ്ക്ക് എതിരാളികാളായി വിപണിയിലുള്ളത്.

പറക്കും കാർ എന്ന ടെസ്‌ലയുടെ സ്വപ്നം യാഥാർത്ഥ്യമാവുന്നു

കൂടുതൽ കരുത്തുറ്റ എൻജിനുമായി വോൾവോ എസ്60 വി60 മോഡലുകളിറക്കി


Click it and Unblock the Notifications








