ബുക്കിംഗിൽ അമ്പതിനായിരം തികച്ച് ടിയാഗോ മുന്നേറുന്നു..

Written By:

ഇന്ത്യയിലെ മുൻനിര വാഹന നിർമാതാവായ ടാറ്റ മോട്ടേഴ്സ് അടുത്തിടെ വിപണിയിലെത്തിച്ച പുത്തൻ ഹാച്ച്ബാക്ക് ടിയാഗോ മികച്ച വില്പന കാഴ്ചവെച്ച് മുന്നേറുന്നു. ഏപ്രിൽ മാസം പുറത്തിറങ്ങിയ ടിയാഗോയുടെ ബുക്കിംഗ് 50,000യൂണിറ്റുകൾ പിന്നിട്ടുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ബുക്കിംഗിൽ അമ്പതിനായിരം തികച്ച് ടിയാഗോ മുന്നേറുന്നു..

മികച്ച സ്വീകാര്യതയാണ് വിപണിയിൽ നിന്നും ടിയാഗോയ്ക്ക് ലഭിച്ചത് എന്നാണ് ഈ വർദ്ധിച്ചുവരുന്ന ബുക്കിംഗുകൾ വ്യക്തമാക്കുന്നത്. ബുക്കിംഗ് ക്രമാധീതമായി വർധിച്ചപ്പോൾ ചില വേരിയന്റുകളുടെ വെയിറ്റിംഗ് പിരീഡ് ഏതാണ്ട് നാലു മാസമാക്കി ഉയർത്തിയിട്ടുമുണ്ട്.

ബുക്കിംഗിൽ അമ്പതിനായിരം തികച്ച് ടിയാഗോ മുന്നേറുന്നു..

വിപണിയിലെത്തിച്ച് ആദ്യമാസം തന്നെ ടിയാഗോയുടെ 3,022 യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്ക് സാധിച്ചു. തുടർന്ന് ഓരോ മാസവും വില്പനയിൽ വൻ കുതിച്ചുകയറ്റമാണ് ടിയാഗോ കാഴ്ചവെച്ചത്.

ബുക്കിംഗിൽ അമ്പതിനായിരം തികച്ച് ടിയാഗോ മുന്നേറുന്നു..

കഴിഞ്ഞമാസത്തെ കണക്ക് പ്രകാരം 4,557 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. ഇപ്പോൾ ബുക്കിംഗ് അമ്പതനായിരം പിന്നിട്ടതോടെ ടിയാഗോയ്ക്കുള്ള കാത്തിരിപ്പു സമയവും വർധിച്ചിരിക്കുന്നു.

ബുക്കിംഗിൽ അമ്പതിനായിരം തികച്ച് ടിയാഗോ മുന്നേറുന്നു..

ഡീസൽ, പെട്രോൾ വേരിയന്റുകളിൽ ലഭ്യമാക്കിയിട്ടുള്ള ടിയാഗോയുടെ പെട്രോൾ വേരിയന്റിനാണ് ആവശ്യക്കാർ ഏറെയും.

ബുക്കിംഗിൽ അമ്പതിനായിരം തികച്ച് ടിയാഗോ മുന്നേറുന്നു..

6000 ആര്‍പിഎമ്മില്‍ 83 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമുള്ളതാണ് ടിയാഗോയുടെ 1.2 ലിറ്റര്‍ റിവോട്രേണ്‍ പെട്രോള്‍ എൻജിൻ.

ബുക്കിംഗിൽ അമ്പതിനായിരം തികച്ച് ടിയാഗോ മുന്നേറുന്നു..

അതേസമയം 4000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്തും 1800-3000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കുമാണ് 1.5 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ബുക്കിംഗിൽ അമ്പതിനായിരം തികച്ച് ടിയാഗോ മുന്നേറുന്നു..

രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബുക്കിംഗിൽ അമ്പതിനായിരം തികച്ച് ടിയാഗോ മുന്നേറുന്നു..

ഉടൻ തന്നെ എഎംടി ഉൾപ്പെടുത്തിയ ടിയാഗോ സ്പോർട് എന്ന പേരിൽ കരുത്തുറ്റൊരു പതിപ്പിനെ കൂടി പുറത്തിറക്കുമെന്നുള്ള വിവരമാണ് കമ്പനിയിപ്പോൾ നൽകിയിരിക്കുന്നത്.

ബുക്കിംഗിൽ അമ്പതിനായിരം തികച്ച് ടിയാഗോ മുന്നേറുന്നു..

പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ അഞ്ച് വേരന്റുകളാണ് ടിയാഗോയ്ക്കുള്ളത്. അതിൽ പെട്രോൾ പതിപ്പിന് 3.20-4.81 ലക്ഷവും ഡീസലിന് 3.94-5.60ലക്ഷവുമാണ് ദില്ലി എക്സ്ഷോറൂം വില.

ബുക്കിംഗിൽ അമ്പതിനായിരം തികച്ച് ടിയാഗോ മുന്നേറുന്നു..

ഉത്സവക്കാലത്തോടനുബന്ധിച്ച് വില്പനയിൽ ഇനിയും വർധനവ് ഉണ്ടായേക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കൂടുതല്‍... #ടാറ്റ #tata
English summary
Tata Tiago Records 50,000 Bookings — Waiting Period Up To Four Months
Story first published: Friday, October 14, 2016, 12:35 [IST]
Please Wait while comments are loading...

Latest Photos