ടാറ്റ സീക ലോഞ്ച് ജനവരി 20ന്
ടാറ്റ മോട്ടേഴ്സിന്റെ ഏറ്റവും പുതിയ ഹാച്ച്ബാക്കായ സീക ജനവരി 20ന് ലോഞ്ച് ചെയ്യുമെന്ന വാർത്ത സ്ഥിരീകരിച്ചു. തികച്ചും പുതിയ പ്ളാറ്റ്ഫോമിൽ നിർമ്മിച്ച വാഹനമാണ് ടാറ്റ സീക. ടാറ്റ ബോൾട്ടിന് താഴെയായിരിക്കും സീകയുടെ സ്ഥാനം.
ടാറ്റയുടെ പുതിയ 3 സിലിണ്ടർ പെട്രോൾ, ഡീസൽ എൻജിനുകളായിരിക്കും ഇതിലുണ്ടാവുക. 84കുതിരശക്തി ഉൽപാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനും 69 കുതിരശക്തി ഉൽപാദിപ്പിക്കുന്ന 1.05 ലിറ്റർ ഡീസൽ എഞ്ചിനാണുള്ളത്. രണ്ട് എഞ്ചിനുകളിലും 5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഘടിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പിന്നീട് എഎംടിയും ഉൾപ്പെടുത്തുന്നതായിരിക്കും.
ബോൾട്ടിലുള്ളത് പോലെ ഹര്‍മാൻ മ്യൂസിക്ക് സിസ്റ്റം തന്നെയാണ് ഇതിലുള്ളത്. ബ്ളൂടൂത്ത് കണക്ടിവിറ്റി ഉള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കൂടാതെ 22 സ്റ്റോറേജ് സ്പേസ്, പാർക്കിംഗ് സെൻസറുകൾ, നാവിഗേഷൻ സിസ്റ്റം എന്നീ ഫീച്ചറുകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സുരക്ഷയ്ക്കായി രണ്ട് എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക് ഫോർസ് ഡിസ്ട്രിബ്യൂഷൻ (EBD), കോർണർ സ്ടെബിലിറ്റി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 4 ലക്ഷം രൂപയായിരിക്കും ടാറ്റ സീകയുടെ വില.


Click it and Unblock the Notifications








