ടെസ്‌ലയുടെ മോഡൽ 3 ഇലക്ട്രിക് കാർ അവതരിച്ചു
ഇലക്ട്രിക് കാർ വിപണിയിലെ അധികായർ എന്ന് വിശേഷിപ്പിക്കുന്ന ടെസ്‌ല മോട്ടേഴ്സ് പുതിയ മോഡൽ 3 സെഡാനെ അവതരിപ്പിച്ചു. ഇന്ത്യൻ രൂപ 23ലക്ഷമാണിതിന്റെ വില ($35,000). ടെസ്‌ലയുടെ ഏറ്റവും വിലകുറഞ്ഞ ആഡംബര സെഡാനാണിതെന്നാണ് പറയപ്പെടുന്നത്.
ആയിരം കിലോമീറ്റര്‍ മൈലേജുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് കാര്‍
ഇതിനകം തന്നെ 130,000 ബുക്കിംഗുകൾ തികച്ചുവെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ടെസ്‌ലയുടെ കാലിഫോർണിയിലുള്ള ഫ്രെമണ്ട് ഫാക്ടറിയിൽ വെച്ചാണിതിന്റെ നിർമാണം നടത്തുന്നത്. അടുത്ത വർഷം മുതൽ വിപണനമാരംഭിക്കുമെന്നും അറിയിച്ചു.

ലിതിയം അയേൺ ബാറ്ററിയാണ് മോഡൽ 3 സെഡാന് കരുത്തേകാനായി ഉപയോഗിക്കുന്നത്. ഒറ്റതവണത്തെ ചാർജിൽ 346 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൂടാതെ വെറും ആറ് സെക്കന്റ് കൊണ്ട് 100 കിലോമീറ്റർ വരെ വേഗതയാർജ്ജിക്കാനും ഇതിന് കഴിയും.

ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ മോഡൽ എസ് സെഡാനും മോഡൽ എക്‌സ് എസ്‌യുവിക്കും സമാനമായ രൂപകല്പനയാണ് നടത്തിയിട്ടുള്ളത്.

ആൻഗുലാർ ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, സൺറൂഫ് എന്നിവയാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ പുറംമോടിക്കായി ഉൾപ്പെടുത്തിയിട്ടുള്ള സവിശേഷതകൾ.

ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനായി വലിയ ടാബ്‌ലെറ്റ് പോലുള്ള ഡിസ്‌പ്ലെയാണ് നൽകിയിട്ടുള്ളത്.

സ്റ്റോറേജ് സ്പേസ് വർധിപ്പിച്ച് കൊണ്ട് രണ്ട് ബൂട്ടുകളാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. കൂടാതെ അഞ്ച് പേർക്ക് സുഖകരമായി ഇരിക്കാനുള്ള സ്ഥലസൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആക്‌സിലറേഷനില്‍ പെട്രോള്‍ എന്‍ജിനെ വെല്ലുന്ന 10 ഇലക്ട്രിക് കാറുകൾ
ഈ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് വന്നിരുന്നെങ്കില്‍


Click it and Unblock the Notifications








