ഓഫ് റോഡ് പ്രേമികൾക്കായുള്ള കരുത്തുറ്റ വാഹനങ്ങൾ
ജീവിതത്തിൽ സാഹസികത ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പട്ടുമെത്ത പോലുള്ള റോഡിൽ കൂടിയുള്ള യാത്രമാത്രം ആസ്വദിച്ചാൽ പോരല്ലോ ഒരു തവണയെങ്കിലും കല്ലും കട്ടയുമുള്ള റോഡിലെ യാത്രയും ആസ്വിദിക്കേണ്ടേ? നിറയെ കുഴികളും കൂർത്ത് നിൽക്കുന്ന കല്ലുകളും നിറഞ്ഞ് ഓഫ് റോഡിന് സമമായ റോഡാണ് മിക്കയിടത്തുമുള്ളതെന്ന് മറ്റൊരു യാഥാർത്ഥ്യം.
320 അടി ഉയരത്തിലുള്ള മലകയറി ജീപ്പിന്റെ അതിസാഹസികത
എന്നാലും സാഹസിക യാത്രകൾ എന്നുപറയുമ്പോൾ കുഴിയും ചെളിയും നിറഞ്ഞ വഴികളാണ് എപ്പോഴും ഓർമയിൽ വരിക. നമ്മുടെ ഇടയിൽ ഇത്തരം യാത്രകളും ആസ്വദിക്കുന്നവരായിട്ട് നിരവധിപേരുണ്ട്. ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി തിരഞ്ഞെടുക്കാവുന്ന കരുത്തുറ്റതും അതേസമയം മികച്ച ഫീച്ചറുകമുള്ള വാഹനങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

മഹീന്ദ്ര താർ
ഓൾ വീൽ ഡ്രൈവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമുള്ള താർ ഓഫ് റോഡിംഗിന് ഉദ്ദേശിച്ച് കൊണ്ട്തന്നെ നിർമ്മിച്ചതാണ് മഹീന്ദ്ര. 103ബിഎച്ച്പിയും 247എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 2.5ലിറ്റർ എൻജിനാണ് ഈ കരുത്തനിൽ ഉപയോഗിച്ചിരിക്കുന്നത്. കരുത്തുറ്റ എൻജിനടക്കം ഓഫ് റോഡിംഗിന് യോജിച്ച വിധത്തിലുള്ള എല്ലാ സവിശേഷതകളും താറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാരുതി സുസിക്കി ജിപ്സി
റോഡിലുള്ള എന്ത് ദുർഘട്ടങ്ങളേയും തരണം ചെയ്ത് മുന്നേറാൻ കഴിയുന്ന കരുത്തുറ്റ വാഹനാമാണ് ജിപ്സി. 80ബിഎച്ച്പിയും 103എൻഎം ടോർക്കും നൽകുന്ന 1.3ലിറ്റർ പെട്രോൾ എൻജിനാണ് ജിപ്സിയിൽ ഉപയോഗിച്ചിരിക്കുന്നത്.

ടാറ്റ സഫാരി
ഓഫ് റോഡിംഗിന് വേണ്ടുന്ന എല്ലാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുള്ള ടാറ്റയുടെ പ്രീമിയം എസ്‌യുവിയാണ് സഫാരി. 140ബിഎച്ച്പിയും 320എൻഎം ടോർക്കും നൽകുന്ന 2.2ലിറ്റർ ഡീസൽ എൻജിനാണ് സഫാരിക്ക് കരുത്തേകുന്നത്.

മഹീന്ദ്ര സ്കോർപ്പിയോ
സിറ്റിക്കകത്തും ഓഫ് റോഡിലും ഒരേതരത്തിൽ മികച്ച പെർഫോൻസും കംഫേർട്ടും നൽകുന്നതിലാണ് മിക്കവരും സ്കോർപ്പിയോ തിരഞ്ഞെടുക്കുന്നത്. 120 ബിഎച്ച്പിയും 290എൻഎം ടോർക്കും നൽകുന്ന കരുത്തുറ്റ 2.2ലിറ്റർ എൻജിനായതിനാൽ റോഡിലുള്ള എന്ത് തടസങ്ങളേയും തരണം ചെയ്ത് മുന്നേറാൻ ഇതിനാകും.

റിനോ ഡസ്റ്റർ
ഡസ്റ്റർ ഓഫ് റോഡിംഗിനും ഉപയോഗിക്കാവുന്ന ഒരു വാഹനമാണ്. സിറ്റിയിലും ഓഫ് റോഡിലും ഒരുപോലെ കരുത്തും മികച്ച പെർഫോമൻസും കാഴ്ചവെച്ചിട്ടുള്ളതാണ് ഡസ്റ്റർ. 108ബിഎച്ച്പിയും 245എൻഎം ടോർക്കും നൽകുന്ന 1.5ലിറ്റർ ഡീസൽ എൻജിനാണ് ഡസ്റ്ററിന് കരുത്തേകുന്നത്.

മേഴ്സിഡസ് ബെൻസ് ജി ക്ലാസ്
ആഡംബര വാഹനങ്ങളുടെ ഒരു സംക്ഷിപ്തരൂപമാണ് മേഴ്സിഡസ് ബെൻസ്. ബെൻസിന്റെ ഈ ജി-ക്ലാസ് അല്ലെങ്കിൽ ജി-വാഗൺ സാഹസിക പ്രകടനങ്ങൾക്ക് എന്തുകൊണ്ടും യോജിച്ച കരുത്തുറ്റ വാഹനമാണ്. കഴിഞ്ഞ 35 വർഷങ്ങളായി ഈ വാഹനം നിർമ്മാണത്തിലുമുണ്ട്. 544ബിഎച്ച്പിയുള്ള 5.5ലിറ്റർ വി8എൻജിനാണ് കരുത്തേകുന്നത്.

റേഞ്ച് റോവർ സ്പോർട്
ഓഫ് റോഡിംഗിന് വേണ്ടിയിട്ട് തന്നെ നിർമ്മിച്ചുള്ള ബ്രാന്റാണ് റേഞ്ച് റോവർ എന്നുപറയുന്നതിൽ തെറ്റില്ല. ഏത് ദുസഹമായ വഴികളിലൂടേയും നിഷ്‌പ്രയാസം മുന്നേറാൻ കഴിയുന്ന കരുത്തുറ്റ വാഹനമാണിത്. 335ബിഎച്ച്പിയും 700എൻഎം ടോർക്കും നൽകുന്ന 4.4ലിറ്റർ വി8 ഡീസൽ എൻജിനാണ് കരുത്തേകുന്നത്.

മിത്സുബിഷി പജേരോ സ്പോർട്
പേരിൽ തന്നെയുണ്ട് സാഹസികതയെ കുറിക്കുന്ന പദം. ഏത് തടസങ്ങളും നിയന്ത്രണവിധേയമാക്കി മുന്നേറാനുള്ള എല്ലാ ഫിച്ചറുകളും ഉൾപ്പെടുത്തിയിട്ടുള്ള വാഹനമാണ് പജേരോ. 176ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന 2.5ലിറ്റർ ഡീസൽ എൻജിനാണ് പജേരോ സ്പോർടിന് കരുത്തേകുന്നത്.

ഫോർസ് ഘുർക്ക
ഫോർസ് മോട്ടേഴ്സിന്റെ ഒട്ടുമിക്ക വാഹനങ്ങളും ഓഫിറോഡിംഗിന് ഉതകുന്നതാണ്. സാഹസിക യാത്രകൾക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന വാഹനമാണിത്. 80ബിഎച്ച്പിയും 230എൻഎം ടോർക്കും നൽകുന്ന 2.6ലിറ്റർ ഡീസൽ എൻജിനാണ് ഈ ഫോർസ് വാഹനത്തിന് കരുത്തേകുന്നത്.

ടൊയോട്ട ഫോർച്യൂണർ
ആഡംബരതയ്ക്കൊപ്പം ഓഫ് റോഡ് ഫീച്ചറുകളും പ്രധാനം ചെയ്യുന്ന ടൊയോട്ടയുടെ ഒരു മികവുറ്റ വാഹനമാണ് ഫോർച്യൂണർ. 169ബിഎച്ച്പിയും 343എൻഎം ടോർക്കും നൽകുന്ന കരുത്തുറ്റ 3 ലിറ്റർ എനജിനാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ബൈക്കുകളെ പ്രയണിച്ചു ഒടുവിൽ ബൈക്ക് തന്നെ അന്തകനായി

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി പെൺപടകൾ


Click it and Unblock the Notifications








