2016ൽ വില വർധിപ്പിച്ച 11 കാർ കമ്പനികൾ

By Praseetha

ഇന്ത്യൻ വാഹനനിർമ്മാതാക്കൾ വാഹനങ്ങൾക്ക് 2 മുതൽ 3 ശതമാനം വരെ വില വർധവ് ഏർപ്പെടുത്തി. 2016ൽ പുത്തൻ കാറ് വാങ്ങാൻ ആഗ്രഹിച്ചവരെ നിരാശയിലാഴ്ത്തി കൊണ്ടാണ് ഈ വാർത്ത പരന്നത്. 2015 ഡിസംബറിൽ നിരവധി ഓഫറുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കാർനിര്‍മ്മാണ ചിലവ് ഏറിയതാണ് വിലവർധനവിന് കാരണമെന്ന് നിർമ്മാതാക്കൾ.

വില വർധനവ് ഏർപ്പെടുത്തിയ 11 കാർനിർമ്മാതാക്കളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

ബിഎംഡബ്ള്യു

ബിഎംഡബ്ള്യു

ജർമ്മൻ ലക്ഷ്വറി കാർ നിര്‍മ്മാതാവായ ബിഎംഡബ്ള്യു 2016 ജനവരി മുതൽ എല്ലാ ‌ബിഎംഡബ്ള്യു, മിനി റേഞ്ചുകൾക്കും 3ശതമാനം വർധനവ് പ്രഖ്യാപിച്ചു.

മേഴ്സിഡസ് ബെൻസ്

മേഴ്സിഡസ് ബെൻസ്

മേഴ്സിഡസ് ബെൻസും ജനവരി ഒന്ന് മുതൽ കാർ വിലയിൽ 2ശതമാനം വർധനവ് ഏർപ്പെടുത്തി.

 ഷെവർലെ

ഷെവർലെ

ജനറൽ മോട്ടേഴ്സ് ഇന്ത്യ ഷെവർലെ വാഹനങ്ങൾക്ക് 2 ശതമാനം വരെ വില വർധനവ് ഏർപ്പെടുത്തി. അടുത്തിടെ ലോഞ്ച് ചെയ്ത പ്രീമിയം എസ്‌യുവി ട്രെയിൽബ്ളെയിസറിന് ഇത് ബാധകമല്ല.

ഫോർഡ്

ഫോർഡ്

ഫോർഡ് ഇന്ത്യയും വില വർധിപ്പിക്കാൻ തീരുമാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഫോർഡ് വാഹനങ്ങൾക്കും 2ശതമാനം വരെയാണ് വില വർധിപ്പിച്ചത്.

സ്കോഡ

സ്കോഡ

മോഡലുകൾ, വേരിയന്റുകൾ അനുസരിച്ച് സ്കോഡ കാറുകൾക്ക് 2 മുതൽ 3 ശതമാനം വരെ വില വർധിപ്പിച്ചു.

റിനോ

റിനോ

റിനോയും നിസ്സാനും തങ്ങളുടെ കാറുകൾക്ക് 3 ശതമാനം വരെ വില വർധനവ് ഏർപ്പെടുത്തി.

ടോയോട്ട

ടോയോട്ട

ടോയോട്ട വാഹനങ്ങൾക്കും 3 ശതമാനം വരെ വില വർധിപ്പിച്ചു.

മാരുതി സുസുക്കി

മാരുതി സുസുക്കി

മാരുതി സുസുക്കി എല്ലാ വാഹനങ്ങൾക്കും 20,000 രൂപവരെ വർധനവ് ഏർപ്പെടുത്തി.

ടാറ്റാ മോട്ടേഴ്സ്

ടാറ്റാ മോട്ടേഴ്സ്

ടാറ്റാ മോട്ടേഴ്സും 20,000 രൂപവരെയാണ് വർധനവ് ഏർപ്പെടുത്തിയത്.

ഹ്യുണ്ടയ്

ഹ്യുണ്ടയ്

ഹ്യുണ്ടയ് മോട്ടേഴ്സ് എല്ലാ മോഡലുകൾക്കും 30,000 രൂപവരെയാണ് വർധിപ്പിച്ചത്.

ഹോണ്ട

ഹോണ്ട

16,000 രൂപവരെയാണ് ഹോണ്ട കാറുകളുടെ വില വർധനവ്.

More from DriveSpark

Article Published On: Monday, January 4, 2016, 15:02 [IST]
English summary
11 companies whose cars will cost
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X