ഇന്ത്യയിലെ മികച്ച10 മൈലേജ് കാറുകൾ

By Praseetha

മൈലേജില്ലാത്ത കാറിനെ ഒരു കാറായി കാണാൻ കഴിയുമോ എന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിൽ കൂടുതലുമുള്ളത്. പുതിയ കാർ വാങ്ങാൻ പോയാലോ വില അറിഞ്ഞാലുടൻ അടുത്തതായി 'മൈലേജ് എത്ര?' എന്ന ചോദ്യമായിരിക്കും. ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതാണ് നമ്മുടെ ഇന്ത്യക്കാരുടെ മൈലേജിനോടുള്ള അടിസ്ഥാന മനോഭാവം.

150 സിസി സെഗ്മെന്റിലുള്ള മികച്ച മൈലേജ് ബൈക്കുകൾ

മൈലേജിന് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് നിരവധി കാറുകളാണ് മാസംതോറുമായി വിപണിയിലെത്തുന്നത്. ഇന്ത്യയിൽ നിലവിൽ വിൽപനയിലുള്ള മികച്ച ഇന്ധനക്ഷമതയുള്ള കാറുകളേതൊക്കെ എന്ന് നോക്കാം.

10. ഷവർലെ ബീറ്റ്

10. ഷവർലെ ബീറ്റ്

അമേരിക്കയിൽ പ്രശസ്തിയാർജ്ജിച്ച ജനറൽ മോട്ടേഴ്സിന്റെ ബ്രാന്റായ ഷവർലെയുടെ ഒരു ചെറു വാഹനമാണ് ബീറ്റ്. 58ബിഎച്ച്പിയും 150എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 936സിസി 3സിലിണ്ടർ എൻജിനാണ് ബീറ്റിന് കരുത്തേകുന്നത്.

ഇന്ത്യയിലെ മികച്ച10 മൈലേജ് കാറുകൾ

ഇന്ത്യയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ പ്രകാരം ലിറ്ററിന് 25.44കിലോമീറ്റർ മൈലേജാണ് ബീറ്റ് വാഗ്ദാനം ചെയ്യുന്നത്. ദില്ലി എക്സ്ഷോറൂം 5.05ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില.

 9. ഹോണ്ട അമേസ്

9. ഹോണ്ട അമേസ്

ഹോണ്ട അമേസിൽ നൽകിയിട്ടുള്ള 1.5ലിറ്റർ ഡീസൽ എൻജിൻ 98ബിഎച്ച്പിയും 200എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

ഇന്ത്യയിലെ മികച്ച10 മൈലേജ് കാറുകൾ

നല്ല ഇന്ധനക്ഷമതയുള്ളതാണ് ഈ എസ്ഒഎച്ച്സി 4 സിലിണ്ടർ ഡീസൽ എൻജിൻ. എആർഎഐ പ്രകാരം 25.8km/l മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ദില്ലി എക്സ്ഷോറൂം 6.42ലക്ഷത്തിലാണ് വിലയാരംഭിക്കുന്നത്.

8. ഫോർഡ് ഫിഗോ

8. ഫോർഡ് ഫിഗോ

പ്രധാനമായും ഇന്ത്യയിലെ ജനപ്രിയ വാഹനമായ മാരുതി സ്വിഫ്റ്റിനൊരു എതിരാളി എന്നോണമാണ് ഫിഗോ വിപണിയിലെത്തിയത്. 99ബിഎച്ച്പിയും 215എൻഎം ടോർക്കും നൽകുന്ന 1.5ലിറ്റർ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

8. ഫോർഡ് ഫിഗോ

8. ഫോർഡ് ഫിഗോ

എആർഎഐ സാക്ഷ്യപ്പെടുത്തിയ 25.83km/l മൈലേജാണ് ഈ ഹാച്ച്ബാക്കിനുള്ളത്. ദില്ലി എക്സ്ഷോറൂം 6.26ലക്ഷം രൂപയ്ക്കാണിത് ലഭ്യമാകുന്നത്.

8. ഫോർഡ് ഫിഗോ ആസ്പെയർ

8. ഫോർഡ് ഫിഗോ ആസ്പെയർ

ഫിഗോ ഹാച്ച്ബാക്കിന്റെ സബ് 4 മീറ്റർ സെഡാൻ വേർഷനാണ് ആസ്പെയർ. ഫിഗോയിലുള്ള അതെ 1.5ലിറ്റർ എൻജിൻ തന്നെയാണ് ഈ സെഡാനിലും ഉപയോഗിച്ചിട്ടുള്ളത്. അതെ 99ബിഎച്ച്പിയും 215എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു.

ഇന്ത്യയിലെ മികച്ച10 മൈലേജ് കാറുകൾ

ഫിഗോയെക്കാൾ ഭാരം കൂടിയ വാഹനമാണെങ്കിലും അതേ 25.83km/l (എആർഎഐ) മൈലേജാണ് ഫിഗോ ആസ്പെയറും വാഗ്ദാനം ചെയ്യുന്നത്. ദില്ലി എക്സ്ഷോറൂം 6.31ലക്ഷം രൂപയാണ് വില.

7. ഹോണ്ട സിറ്റി

7. ഹോണ്ട സിറ്റി

1.5ലിറ്റർ ഡീസൽ എൻജിനാണ് ഹോണ്ടയുടെ സിറ്റി സെഡാന് കരുത്തേകുന്നത്. 98ബിഎച്ച്പിയും 200എൻഎം ടോർക്കുമാണ് ഈ 4 സിലിണ്ടർ ഡീസൽ എൻജിനുല്പാദിപ്പിക്കുന്നത്.

7. ഹോണ്ട സിറ്റി

7. ഹോണ്ട സിറ്റി

ഫിഗോയെ ഏഴാംസ്ഥാനത്തേക്ക് തള്ളിമാറ്റി കൊണ്ട് ലിറ്ററിന് 26കിലോമീറ്റർ എന്ന നിരക്കിലുള്ള മൈലേജാണ് സിറ്റി പ്രധാനം ചെയ്യുന്നത്. 9.22ലക്ഷം രൂപയാണ് ദില്ലി എക്സ്ഷോറൂം വില.

6. മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

6. മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

ഫിയറ്റിന്റെ 1.3ലിറ്റർ ഡീസൽ എൻജിനാണ് സ്വിഫ്റ്റ് ഡിസയറിന് കരുത്തേകുന്നത്. 74ബിഎച്ച്പിയും 190എൻഎം ടോർക്കുമാണ് ഈ 4 സിലിണ്ടർ എൻജിനുള്ളത്.

6. മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

6. മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

26.59km/l മൈലേജാണ് ഈ കാറിനുള്ളത്. ഈ കാരണം കൊണ്ടുതന്നെയാണ് ടാക്സി സെഗ്മെന്റിലും ഡിസയറിന് കൂടുതൽ ഡിമാന്റുള്ളത്. 5.99ലക്ഷം രൂപയാണ് ഡിസയറിന്റെ ദില്ലി എക്സ്ഷോറൂം വില.

5. ടാറ്റാ ടിയാഗോ

5. ടാറ്റാ ടിയാഗോ

പാസ‍ഞ്ചർ കാർ സെഗ്മെന്റിൽ അത്രപ്രാധാന്യമർഹിക്കാത്ത ടാറ്റമോട്ടേഴ്സ് ടിയാഗോയിലൂടെ ഈ സെഗ്മെന്റിലേക്കൊരു തിരിച്ച്‌വരവ് നടത്തുകയാണ്. മുഖ്യമായും യുവതലമുറയെ ലക്ഷ്യമിട്ടിറക്കിയ ഈ ഹാച്ച്ബാക്കിന് 1.05ലിറ്റർ 3 സിലിണ്ടർ ഡീസൽ എൻജിനാണ് കരുത്തേകുന്നത്. 69ബിഎച്ച്പിയും 140എൻഎം ടോർക്കുമാണ് എൻജിനുല്പാദിപ്പിക്കുന്നത്.

5. ടാറ്റാ ടിയാഗോ

5. ടാറ്റാ ടിയാഗോ

എആർഎഐ സാക്ഷ്യപ്പെടുത്തിയ 27.28 km/lമൈലേജാണ് ഈ ചെറു കാറിനുള്ളത്. ദില്ലി എക്സ്ഷോറൂം 3.94ലക്ഷത്തിലാണിതിന്റെ വിലയാരംഭിക്കുന്നത്.

4. ഹോണ്ട ജാസ്

4. ഹോണ്ട ജാസ്

ഹോണ്ടയുടെ 1.5ലിറ്റർ ഡീസൽ എൻജിനാണ് ജാസിന് കരുത്തേകുന്നത്. 98ബിഎച്ച്പിയും 200എൻഎം ടോർക്കുമാണ് എൻജിനുള്ളത്.

4. ഹോണ്ട ജാസ്

4. ഹോണ്ട ജാസ്

ലിറ്ററിന് 27.3 കിലോമീറ്റർ മൈലേജാണ് ജാസിനുള്ളത്. ദില്ലി എക്സ്ഷോറൂം 6.79ലക്ഷത്തിലാണിതിന്റെ വിലയാരംഭിക്കുന്നത്.

3. മാരുതി സുസുക്കി ബലെനോ

3. മാരുതി സുസുക്കി ബലെനോ

വില്പനയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മാരുതി സുസുക്കിയുടെ പുതിയ ഇറക്കുമതിയാണ് ബലെനോ. ഫിയറ്റിലുള്ള 1.3ലിറ്റർ ഡീസൽ എൻജിനാണ് ബലെനോയ്ക്ക് കരുത്ത് പകരുന്നത്. 74ബിഎച്ച്പിയും 190എൻഎം ടോർക്കുമാണ് ഈ ഡീസൽ എൻജിനുള്ളത്.

3. മാരുതി സുസുക്കി ബലെനോ

3. മാരുതി സുസുക്കി ബലെനോ

മൈലേജിന്റെ കാര്യത്തിൽ ജാസിനെ പിൻതള്ളി 27.39km/l മൈലേജ് വാഗ്ദാനം ചെയ്ത് കൊണ്ട് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ബലെനോ. ദില്ലി എക്സ്ഷോറൂം 6.16ലക്ഷത്തിലാണ് വിലയാരംഭിക്കുന്നത്.

2. മാരുതി സുസുക്കി സെലരിയോ

2. മാരുതി സുസുക്കി സെലരിയോ

ഇന്ത്യയിൽ വില്പനയിലുള്ള മാരുതിയുടെ ഏറ്റവും ചെറിയതും ചിലവ് കുറഞ്ഞതുമായൊരു വാഹനമാണ് സെലരിയോ. 46ബിഎച്ച്പിയും 125എൻഎം ടോർക്കും സൃഷ്ടിക്കുന്ന 793സിസി ഡീസൽ എൻജിനാണ് സെലരിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

2. മാരുതി സുസുക്കി സെലരിയോ

2. മാരുതി സുസുക്കി സെലരിയോ

ലിറ്ററിന് 27.62 കിലോമീറ്റർ മൈലേജാണിത് വാഗ്ദാനം ചെയ്യുന്നത്. ദില്ലി എക്സ്ഷോറൂം 4.72ലക്ഷത്തിലാണിതിന്റെ വിലയാരംഭിക്കുന്നത്.

1. മാരുതി സുസുക്കി സിയാസ്

1. മാരുതി സുസുക്കി സിയാസ്

ഇന്ത്യൻ റോഡുകളിൽ ഏറ്റവും കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കുന്ന മാരുതിയുടെ തന്നെ മറ്റൊരു വാഹനമായ സിയാസാണ് മൈലേജിൽ ഒന്നാമൻ. 89 ബിഎച്ച്പിയും 200എൻഎം ടോർക്കും നൽകുന്ന 1.3ലിറ്റർ ഡീസൽ എൻജിനാണ് സിയാസിന് കരുത്തേകുന്നത്.

 1. മാരുതി സുസുക്കി സിയാസ്

1. മാരുതി സുസുക്കി സിയാസ്

സിയാസിൽ ഉപയോഗിച്ചിട്ടുള്ള എസ്എച്ച്‌വിഎസ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റമാണ് കൂടുതൽ മൈലേജ് നൽകാൻ സഹായകമായിട്ടുള്ള ഘടകം. ലിറ്ററിന് 28.09 കിലോമീറ്റർ എന്ന ഉയർന്ന മൈലേജാണ് സിയാസ് വാഗ്ദാനം ചെയ്യുന്നത്. 8.22ലക്ഷമാണ് സിയാസിന്റെ ദില്ലി എക്സ്ഷോറൂം വില.

ഇന്ത്യയിലെ മികച്ച10 മൈലേജ് കാറുകൾ

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

ഇന്ത്യയിലെ മികച്ച10 മൈലേജ് കാറുകൾ

മാരുതി കുതിക്കുന്നു ക്വിഡ് പിന്നാലെ ഹ്യുണ്ടായ് തകർന്നു

More from DriveSpark

Article Published On: Thursday, April 28, 2016, 11:54 [IST]
English summary
Making Every Drop Count — India's Top 10 Fuel Efficient Cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X