പുതിയ സെഡാൻ വാങ്ങൂ, വമ്പിച്ച ഓഫർ നേടൂ!
വാഹന വിപണിയിലെ മത്സരങ്ങൾ കടുത്തുവരുന്ന സാഹചര്യത്തിൽ ചെറുത്തുനില്പിന്റെ ഭാഗമായിട്ട് ആകർഷകമായ ഓഫറുകളുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ. പുതിയ കാറുകൾക്ക് മികച്ച വില്പനയും അതേസമയം പഴയക്കാറുകൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്ന ഒരു സ്ഥിതിയാണ് വിപണിയിൽ നിലവിലുള്ളത്.
ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ
ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി മികച്ച ഓഫറുകൾ നൽകാൻ തയ്യാറായിരിക്കുകയാണ് ചില മുൻനിര നിർമാതാക്കൾ. ജൂൺ മാസം ഓഫറുകൾ ലഭ്യമാക്കിയിട്ടുള്ള അഞ്ച് സെഡാനുകളുടെ വിവരങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. ഈ മാസം പുതിയൊരു കാർ വാങ്ങാനുള്ള ഉദ്ദേശത്തിലാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ ലിസ്റ്റ് നിങ്ങൾക്ക് ഉപകരിക്കും.

05. ഹോണ്ട സിറ്റി
ഹോണ്ട 2015 സിറ്റി മോഡലിന് ഡിസ്‌കൗണ്ടും ആനുകൂല്യവും ഏർപ്പെടുത്തിയിരിക്കുന്നു. സിറ്റിയുടെ ഡീസൽ വേരിയന്റ് വാങ്ങുമ്പോൾ 60,000രൂപയുടെ ആനുകൂല്യവും പെട്രോളിന് 15,000രൂപയുടെ ആനുകൂല്യവുമാണ് ലഭ്യമാവുക.

05. ഹോണ്ട സിറ്റി
കൂടാതെ ഹോണ്ട വാഹനങ്ങൾക്ക് 15,000രൂപയുടെ എക്സ്ച്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

04. നിസാൻ സണ്ണി
നിസാൻ സണ്ണിയിൽ ഏറെ പുതുമകൾ ഉൾപ്പെടുത്തിയിട്ടും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് തന്നെ പറയാം.

04. നിസാൻ സണ്ണി
അതുകൊണ്ട് തന്നെ 70,000രൂപയുടെ ആകർഷകമായ ഡിസ്‌കൗണ്ടാണ് ഈ ജർമ്മൻ നിർമാതാവ് ഓഫർ ചെയ്യുന്നത്. പെട്രോൾ, ഡീസൽ വേരിയന്റുകൾക്കും ഓഫർ ലഭ്യമാണ്.

03. ഹ്യുണ്ടായ് വെർണ
വിപണിയിൽ വർധിച്ച് വരുന്ന മത്സരങ്ങളുമായി ചെറുത്തുനിൽക്കാൻ ഹ്യുണ്ടായയും വെര്‍ണയുടെ പെട്രോൾ, ഡീസൽ കാറുകൾക്ക് ഓഫർ ഏർപ്പെടുത്തിയിട്ടുണ്ട്. 80,000രൂപയുടെ ഓഫറാണ് രണ്ട് വേരിയന്റുകൾക്കുമായി നൽകിയിരിക്കുന്നത്.

03. ഹ്യുണ്ടായ് വെർണ
ഇതിനുപുറമെ 10,000രൂപ ലോയൽറ്റി ബോണസ്, 20,000രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

02. ഫിയറ്റ് ലീനിയ
ജൂൺ മാസം പുതിയ ലീനിയയ്ക്കും ലീനിയ ക്ലാസിക്കിനുമായി മികച്ച ഓഫറുകളാണ് ഫിയറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. ലീനിയ ക്ലാസിക്കിന് 65,000രൂപയുടെ ആകർഷകമായ ഓഫറും പുതിയ ലീനിയയ്ക്ക് 95,000രൂപയുടെ ഓഫറുമാണ് ഫിയറ്റിന്റെ വാഗ്ദാനം.

02. ഫിയറ്റ് ലീനിയ
കൂടാതെ രണ്ട് മോഡലുകൾക്കും മൂന്ന് വർഷത്തേക്കുള്ള ഫ്രീ ഇൻഷൂറൻസും നൽകിയിട്ടുണ്ട്.

01. ഹ്യുണ്ടായ് ഇലാൻട്ര
2016 ജൂണിലെ ഡിസ്‌കൗണ്ട് പട്ടികയിൽ പെടുന്ന മറ്റൊരു വാഹനമാണ് ഹ്യുണ്ടായ് ഇലാൻട്ര. ഇലാൻട്രയിൽ ചില അഴിച്ചുപണികൾ നടത്താനുള്ള ഉദ്ദേശത്തിലാണ് കമ്പനി.

01. ഹ്യുണ്ടായ് ഇലാൻട്ര
അതിന്റെ ഭാഗമായി 1.30 ലക്ഷം രൂപയുടെ വലിയൊരു ഓഫറാണ് നൽകിയിട്ടുള്ളത്. ഇലാൻട്രയുടെ പെട്രോൾ, ഡീസൽ എൻജിനുകൾക്ക് ഈ ഓഫർ ബാധകമായിരിക്കും.

ക്വിഡിന് രണ്ട് പുത്തൻ പതിപ്പെത്തുന്നു

ക്വിഡ്, റെഡി-ഗോ എഫക്ട് ;ഓൾട്ടോയ്ക്ക് വമ്പിച്ച ഓഫർ


Click it and Unblock the Notifications








