വിദേശത്തും പ്രചാരം നേടിയ 5 'ഇന്ത്യൻ നിർമിത' കാറുകൾ
ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കയറ്റുമതി ചെയ്യപ്പെട്ട കാറുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുളളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വാഹനനിർമാണത്തിൽ ഇന്ത്യ കാഴ്ചവെച്ചിട്ടുള്ള മികവുതന്നെയാണ് കയറ്റുമതിയിലുണ്ടായിട്ടുള്ള വർധനവിന് കാരണമായിട്ടുള്ളത് എന്നതിൽ സംശയമില്ല.
ഉപഭോക്തൃസംതൃപ്തിയിൽ മുന്നിലുള്ള കാറുകൾ
വളരെ കുറഞ്ഞ ചിലവിൽ നിലവാരമേറിയ വാഹനങ്ങൾ നിർമിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ കയറ്റുമതി മേഖലയിൽ ഇന്ത്യയ്ക്കുള്ള ഡിമാന്റും വർധിച്ചു വരുന്നു. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്ത് വിദേശ വിപണി കീഴടക്കിയിട്ടുള്ള കാറുകളേതൊക്കെ എന്ന് നോക്കാം.

ഹ്യുണ്ടായ് ഗ്രാന്റ് ഐ10
ഇന്ത്യയിൽ മാരുതി സുസുക്കി കഴിഞ്ഞാൽ വില്പനയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള കാർ നിർമാതാക്കളാണ് ഹ്യുണ്ടായ്. ഇന്ത്യയിൽ ഗ്രാന്റ് ഐ10ന് ഉള്ള അതെ സ്വീകാര്യത തന്നെയാണ് വിദേശത്തും ഉള്ളത്.

ഈ സാമ്പത്തിക വർഷത്തിൽ മൊത്തത്തിൽ 44,000യൂണിറ്റുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്.

മാരുതി ഓൾട്ടോ
മികച്ച വില്പന കാഴ്ചവെച്ച് ഇന്ത്യൻ വിപണിയിൽ മുന്നേറുന്ന മാരുതി ഓൾട്ടോ വിദേശത്തും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ഈയൊറ്റ കാരണം കൊണ്ടുതന്നെ ഓൾട്ടോയുടെ കയറ്റുമതി നിരക്കിൽ 70 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.

ഓൾട്ടോയുടെ 54,656 യൂണിറ്റുകൾ വിറ്റഴിക്കാൻ കഴിഞ്ഞുവെന്നത് തന്നെ മാരുതിയുടെ വില്പന ചരിത്രത്തിലൊരു നാഴികകല്ലാണ്.

ഫോക്‌സ്‌വാഗൺ വെന്റോ
ഇന്ത്യയിൽ നിർമിച്ച് വെന്റോയുടെ കയറ്റുമതി നടത്താൻ തുടങ്ങിയിട്ട് ഏതാണ്ട് അഞ്ച് വർഷത്തോളമായി.
ഫോക്സ്‌വാഗൺ ഈ സാമ്പത്തിക വർഷത്തിൽ വെന്റോയുടെ 63,157 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിട്ടുള്ളത്.

നിസ്സാൻ മൈക്ര
മൈക്രയുടെ 75,456യുണിറ്റുകളാണ് ജൂലൈമാസം കയറ്റുമതി ചെയ്യപ്പെട്ടിരിക്കുന്നത്. നിസ്സാൻ നൂറിലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ നിർമിത മൈക്രയുടെ കയറ്റുമതി നടത്തിയിട്ടുള്ളത്.

യൂറോപ്പിൽ ടോപ്പ് സെല്ലിംഗ് ഏഷ്യൻ കാർ എന്ന വിശേഷണമാണ് മൈക്രയ്ക്കുള്ളത്.

ഫോഡ് ഇക്കോസ്പോർട്
ഇന്ത്യൻ വിപണിയിൽ ഫോഡ് ഇക്കോസ്പോർടിന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നുവെങ്കിലും കയറ്റുമതിയുടെ കാര്യത്തിൽ ഈ എസ്‌യുവി ഒന്നാമനാണ്. 2015ൽ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെട്ട കാറുകളിൽ ഇക്കോസ്പോര്‍ട് അഞ്ചാം സ്ഥാനത്തായിരുന്നു.

കയറ്റുമതിയിൽ ഈ വർഷം 51ശതമാനം വർധനവോടെ ഒന്നാം നിരയിലെത്തിയിരിക്കുകയാണ്. ഇന്ത്യൻ നിർമിത ഇക്കോസ്പോർടിന്റെ 83,325 യൂണിറ്റുകൾ കയറ്റുമതി ചെയ്തുകൊണ്ട് നിസ്സാൻ മൈക്രയ്ക്ക് കഴിഞ്ഞ വർഷമുണ്ടായിരുന്ന സ്ഥാനം കരസ്ഥമാക്കി.

മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

ബെൻസ്, ബിഎംഡബ്ല്യൂ കാറുകൾക്ക് കിടിലൻ ഓഫറുകൾ


Click it and Unblock the Notifications








