ജൂൺ മാസം വിപണി കീഴടക്കിയ താരങ്ങൾ..
പൊതുവിൽ വാഹനവിപണിക്ക് ഭേദപ്പെട്ട വില്പന കാഴ്ചവെക്കാൻ കഴിഞ്ഞ മാസമായിരുന്നു ജൂൺ. ഒട്ടുമിക്ക വാഹന നിർമാതാക്കളും മികച്ച വില്പന കാഴ്ചവെച്ചപ്പോള്‍ വില്പനയിൽ മുൻപന്തിയിലുള്ള മാരുതി സുസുക്കിക്ക് മെയ് മാസത്തെ അപേക്ഷിച്ച് വില്പനയിൽ 10.2 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്.
ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ
വില്പനയിൽ ടൊയോട്ട 29 ശതമാനവും ഹ്യുണ്ടായ് 9.7ശതമാനവും റിനോ 173ശതമാനവും വർധനവാണ് വില്പനയിൽ നേടിയെടുത്തത്. ജൂൺ മാസം ഇത്തരത്തിൽ മികച്ച വില്പനകാഴ്ച വെച്ച പത്ത് വാഹനങ്ങളുടെ ലിസ്റ്റാണ് ചുവടെ ചേർത്തിരിക്കുന്നത്.

01.മാരുതി ഓൾട്ടോ
ഇന്ത്യയിൽ ഏറ്റവും കുടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമെന്ന പദവിക്ക് ഒട്ടും മങ്ങലേൽക്കാതെ ഓൾട്ടോ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. വില്പനയിൽ കഴിഞ്ഞവർഷത്തേക്കാൾ 25 ശതമാനം കുറവാണെങ്കിലും ജൂണിൽ 15,750 യൂണിറ്റുകൾ വിറ്റഴിച്ച് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

02.മാരുതി ഡിസയർ
വില്പനയിൽ രണ്ടാം സ്ഥാനത്താണെങ്കിലും കഴിഞ്ഞവർഷം ജൂണിനെ അപേക്ഷിച്ച് ഡിസയറിനും ഇടിവാണ് സംഭവിച്ചത്. ഇത്തവണ വില്പനയിൽ 29 ശതമാനം കുറവ് സംഭവിച്ചിട്ടുണ്ട്. ഈ വർഷം ഡിസയറിന്റെ 15,560യൂണിറ്റുകളാണ് നിരത്തിലിറങ്ങിയിട്ടുള്ളത്.

03.ഹ്യുണ്ടായ് ഗ്രാന്റ് ഐ10
ജൂൺ മാസം 12,678 യൂണിറ്റുകൾ നിരത്തിലിറക്കി മൂന്നാം സ്ഥാനത്തുള്ളത് ഗ്രാന്റ് ഐ10ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില്പനയിൽ 41ശതമാനം വർധനവ് കൈവരിക്കാൻ ഈ ഹ്യുണ്ടായി കാറിന് സാധിച്ചു.

04.മാരുതി സുസുക്കി വാഗൺ ആർ
കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനം കുറവാണ് വാഗൺ ആറിന്റെ വില്പനയിൽ സംഭവിച്ചിട്ടുള്ളത്. 11,962 യൂണിറ്റുകൾ വിറ്റഴിച്ച് വില്പനയിൽ നാലാം സ്ഥാനം നേടിയെടുത്തു.

05.റിനോ ക്വിഡ്
വില്പനയിൽ ആദ്യ അഞ്ചുസ്ഥാനങ്ങളിൽ ഇതാദ്യമായാണ് ഒരു റിനോ കാർ ഇടം തേടുന്നത്. റിനോയുടെ എൻട്രിലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിലെ ഈ പുത്തൻ താരത്തിന്റെ 9,459 യൂണിറ്റുകളാണ് ജൂൺ മാസം വിറ്റഴിച്ചിരിക്കുന്നത്.

06.മാരുതി സുസുക്കി സ്വിഫ്റ്റ്
വില്പനയിൽ 48 ശതമാനം ഇടിവോടെ സ്വിഫ്റ്റിന്റെ 9,033യൂണിറ്റുകളാണ് ഈ വർഷം ജൂണിൽ നിരത്തിലിറങ്ങിയിട്ടുള്ളത്. അടുത്തിടെ ലോഞ്ച് ചെയ്ത വിറ്റാര ബ്രെസ, ബലെനോ എന്നീ വാഹനങ്ങളാണ് സ്വിഫ്റ്റിന്റെ പ്രതിഛായ്ക്ക് മങ്ങലേൽപിച്ചിരിക്കുന്നത്.

07.ഹ്യുണ്ടായ് എലൈറ്റ് ഐ20
ജൂണിൽ 8,990 യൂണിറ്റുകൾ വിറ്റഴിച്ച് വില്പനയിൽ 17ശതമാനം ഇടിവോടെ ഏഴാം സ്ഥാനം കരസ്ഥമാക്കാൻ ഈ പ്രീമിയം ഹാച്ച്ബാക്കിന് കഴിഞ്ഞു.

08.ഇന്നോവ ക്രിസ്റ്റ
ടൊയോട്ട അടുത്തിടെ വിപണിയിലെത്തിച്ച ഇന്നോവയുടെ രണ്ടാം തലമുറക്കാരൻ ക്രിസ്റ്റയ്ക്ക് 8,171യൂണിറ്റുകളുടെ വില്പനയാണ് നേടിയെടുക്കാൻ സാധിച്ചത്. രണ്ട്-മൂന്ന് മാസത്തോളമുള്ള വെയ്റ്റിംഗ് പിരീഡുമായി എംപിവി സെഗ്മെന്റിലെ ക്രിസ്റ്റയുടെ വില്പന തകൃതിയായി തുടരുന്നു. എംപിവി സെഗ്മെന്റിൽ നിന്നും ഈ ലിസ്റ്റിൽ പെടുന്ന ഒരേയൊരു വാഹനമാണ് ക്രിസ്റ്റ.

09.ഹ്യുണ്ടായ് ക്രേറ്റ
എസ്‌യുവി സെഗ്മെന്റിൽ മികച്ച വില്പന കാഴ്ചവെച്ച് ടോപ്-ടെൻ ലിസ്റ്റിൽ ഇടംതേടിയ വാഹനമാണ് ഹ്യുണ്ടായ് ക്രേറ്റ. ക്രേറ്റയുടെ 7,700യൂണിറ്റുകളാണ് കഴിഞ്ഞ ജൂണിൽ നിരത്തിലിറങ്ങിയത്.

10.മാരുതി ബലെനോ
ജൂണിൽ 6,967 യൂണിറ്റുകൾ വിറ്റഴിച്ച് പത്താം സ്ഥാനത്തെത്തിയിരിക്കുന്നത് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലെനോയാണ്.

മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ!

പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ


Click it and Unblock the Notifications








