ടൊയോട്ട പുതിയ എംപിവിയെ ഇറക്കുന്നു
ടൊയോട്ട പുറത്തിറക്കാനിരിക്കുന്ന എത്യോസ് ഫേസ്‌ലിഫ്റ്റിന്റെ ചാരപടങ്ങൾ ഈയിടെ പുറത്തിറങ്ങിയിരുന്നു. അടുത്ത വർഷമാണ് ഈ മോഡലിന്റെ ലോഞ്ച് നടത്തപ്പെടുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ഈ ജാപ്പനീസ് നിർമാതാവിൽ നിന്നുള്ള മറ്റൊരു മോഡലിന്റെ ചാരപ്പടങ്ങൾ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.
ഉയർന്ന റീസെയിൽ മൂല്യമുള്ള യൂസ്ഡ് കാറുകൾ
ടൊയോട്ട 'കാലിയ' എന്ന പേരിലിറക്കുന്ന പുത്തൻ എംപിവിയാണ് ഇതെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 'എല്ലാം തികഞ്ഞ' എന്നർത്ഥം വരുന്ന സംസ്കൃത പദമാണ് കാലിയ. ഇന്തോനേഷ്യൻ വിപണിയിലായിരിക്കും ഈ മോഡലിന്റെ ആദ്യ അവതരണം.

ഇന്തോനേഷ്യൻ വിപണിയിൽ എത്തിച്ചുക്കഴിഞ്ഞാൽ ടൊയോട്ട അവാൻസ, ടൊയോട്ട അഗ്യ എന്നീ മോഡലുകൾക്ക് താഴെയായിരിക്കും കാലിയയുടെ സ്ഥാനം.

ഇന്തോനേഷ്യയിൽ ലോകോസ്റ്റ് ഗ്രീൻ കാർ എന്ന വിഭാഗത്തിലായിരിക്കും ഈ കാറിനെ ഉൾപ്പെടുത്തുക.

ടൊയോട്ട ആഗ്യയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വാഹനത്തിന്റെ നിർമാണം നടത്തിയിട്ടുള്ളത്.

ഇന്നോവ ക്രിസ്റ്റയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഇതിന്റെ പിൻവശത്തെ ഡിസൈൻ നടത്തിയിരിക്കുന്നത്.

എത്യോസിലുള്ള അതെ 1.2ലിറ്റർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡാറ്റ്സൺ ഗോപ്ലസ് മോഡലുകൾക്ക് എതിരാളിയായിട്ടാണ് ടൊയോട്ട ഈ വാഹനത്തെ വിപണിയിൽ എത്തിക്കുന്നത്.

പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം

കാറുകളിൽ ഉണ്ടായിരിക്കേണ്ട ചില നിർണായക സാങ്കേതികതകൾ


Click it and Unblock the Notifications








