കോറോള ആൾട്ടിസ് കൂടുതൽ പുതുമയോടെ ഇന്ത്യയിലേക്ക്
ലോകത്തിലെ വച്ച് ഏറ്റവും പ്രശസ്തമായ പ്രീമിയം സെഡാനിൽ ഒന്നാണ് ടൊയോട്ടയുടെ കോറോള ആൾട്ടിസ്. വിദേശ വിപണിയിൽ ഇതിന്റെ പുത്തൻ പതിപ്പുമായി എത്തിയിരിക്കുകയാണ് ടൊയോട്ടിപ്പോൾ. അടുത്ത വർഷം ആദ്യത്തോടുകൂടി ഇവിടെ വില്പനയാരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പഴയ ഇന്നോവയേക്കാൾ മികച്ചതാണോ ക്രിസ്റ്റ
ഈ ജപ്പാൻ നിർമിത വാഹനം ഇന്ത്യൻ വിപണിയിലുണ്ടെങ്കിലും മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചുക്കൊണ്ടിരുന്നത്. ഈ ഫേസ്‌ലിഫ്റ്റ് ഇറക്കുന്നത് വഴി ഇന്ത്യയിലേക്കൊരു ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുകയാണ് കമ്പനി. ഇന്ത്യൻ വിപണിയിൽ അടുത്ത വർഷം പകുതിയോടു കൂടിയാണ് കോറോള ഫേസ്‌ലിഫ്റ്റ് എത്തുന്നത്.

ഡെ ടൈം റണ്ണിംഗ് ലാമ്പുകൂടി ഉൾപ്പെടുത്തി പുതുക്കിയ എൽഇഡി ഹെഡ്‌ലൈറ്റാണ് മുൻ ഭാഗത്തെ മുഖ്യാകർഷണം.

മൾട്ടിപ്പിള്‍ സ്ലാറ്റ് ക്രോം ഗ്രില്ലും ഫോഗ് ലാമ്പും ഉപയോഗിച്ച് മുൻഭാഗത്തെ ബംബറും പുതുക്കി പണിതിട്ടുണ്ട്.

പുതിയ എൽഇഡി ടെയിൽലാമ്പുകൾ ഉൾപ്പെടുത്തി എന്നുള്ളതാണ് പിൻവശത്തായി നടത്തിയിട്ടുള്ള ഒരേയൊരു മാറ്റം.

പുതിയ ചില കളർ സ്‌കീമുകൾ ഉൾപ്പെടുത്തി എന്നല്ലാതെ അകത്തളങ്ങളിൽ പ്രകടമായ വലിയ മാറ്റങ്ങളൊന്നുമില്ല.

പ്രീ കോളീഷൻ സിസ്റ്റം, ലെയിൻ ഡിപാർച്ചർ അലേർട്ട്, ഓട്ടോമാറ്റിക് ഹൈ ബീം എന്നീ മികച്ച സുരക്ഷാ സംവിധാനങ്ങളാണ് വിദേശ വിപണിയിൽ ഇറങ്ങാൻ പോകുന്ന ആൾട്ടിസിൽ ഒരുക്കിയിട്ടുള്ളത്.

ഇന്ത്യയിൽ വാഹനങ്ങളിൽ റഡാർ ഉൾപ്പെടുത്തുന്നത് നിരോധിച്ചതിനാൽ ഇത്തരം സുരക്ഷാസംവിധാനങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

അതെ1.8ലിറ്റർ പെട്രോൾ, 1.3ലിറ്റർ ഡീസൽ എൻജിനുകളാണ് പുതിയ കോറോളയിലും ഉൾപ്പെടുത്തിയിട്ടുള്ളത്.

കൂടാതെ 6 സ്പീഡ് മാനുവൽ, 7സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയാണ് ഈ രണ്ട് എൻജിനുകളിലും ലഭ്യമാക്കിയിട്ടുള്ളത്.

ടൊയോട്ട പ്രിയസ് ഹൈബ്രിഡ് ഇന്ത്യയുടെ ഭാവി വാഗ്ദാനം
ക്രാഷ് ടെസ്റ്റ് ഫോർ സ്റ്റാർ റേറ്റിംഗുമായി ഇന്നോവ ക്രിസ്റ്റ


Click it and Unblock the Notifications








