മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ
ടൊയോട്ട മോട്ടേഴ്സ് മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ പുത്തൻ കാറിനെ അവതരിപ്പിക്കുന്നു. എത്യോസ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുത്തൻ സെഡാൻ അവതരിക്കുക. ആദ്യം ഈ മോഡലിനെ ബ്രസീലിയൻ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷമായിരിക്കും ഇന്ത്യയിലെത്തുക.
പുതിയ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്
ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്,ഹ്യുണ്ടായ് വെർണ,ഫോക്സ്‌വാഗൺ വെന്റോ എന്നീ വാഹനങ്ങളാണ് ഇന്ത്യയിലെ മിഡ് സൈസ് സെഡാൻ സെഗ്മെന്റിലുള്ളത്. ടൊയോട്ട ഈ സെഗ്മെന്റിലിതുവരെയായി ഒരുവാഹനമവതരിപ്പിച്ചിട്ടില്ല എന്നതിലാണ് പുത്തൻ വാഹനമായെത്തുന്നത്. അടുത്തവർഷത്തോടെ വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട.

ടൊയോട്ട സെഡാൻ സെഗ്മെന്റിൽ അവതരിപ്പിച്ചിട്ടുള്ള എത്യോസ്, കോറോള എന്നീ മോഡലുകൾക്ക് താഴെയായിട്ടാണ് ഈ മിഡ്-സൈസ് സെഡാൻ സ്ഥാനം പിടിക്കുക.

ടൊയോട്ട വിയോസിൽ ഉപയോഗിച്ചുള്ള അതെ സ്റ്റൈലിംഗ് ഘടകങ്ങളായിരിക്കും എത്യോസ് സി എന്ന കോഡ് നാമത്തിലറിയപ്പെടുന്ന ഈ പുത്തൻ സെഡാനിലും ഉപയോഗിക്കുന്നത്.

ബ്രസീലിയൻ വിപണിയിൽ 'യാരിസ് ' എന്ന പേരിലായിരിക്കും പുതിയ വാഹനത്തെ എത്തിക്കുന്നത്.

എൻജിൻ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനിയിതുവരെ വെളുപ്പെടുത്തിയിട്ടില്ല. എങ്കിലും എത്യോസിന് കരുത്തേകുന്ന എൻജിൻ തന്നെ ഉപയോഗിക്കാനാണ് കൂടുതൽ സാധ്യത.

പെട്രോൾ ഡീസൽ വകഭേദങ്ങളിൽ എത്തിക്കുന്ന ഈ വാഹനത്തിൽ മാനുവൽ ട്രാൻസ്മിഷനായിരിക്കും ഉൾപ്പെടുത്തുക. പിന്നീടിതിന്റെ ഓട്ടോമാറ്റിക് വേരിയന്റൂകൂടി ഇറക്കുമെന്നാണ് ജാപ്പനീസ് നിർമാതാവായ ടൊയോട്ട അറിയിച്ചിരിക്കുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന ഈ സെഡാനെ 13.41ലക്ഷത്തിനും 15.47ലക്ഷത്തിനും ഇടയിലായിരിക്കും ഇന്ത്യയിൽ വിപണിയിൽ എത്തുക.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

പുതിയ എസ്‌യുവി തരംഗവുമായി ഇസുസു


Click it and Unblock the Notifications








