വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

കഴിഞ്ഞമാസം വിപണിയിലെത്തിച്ച നവീകരിച്ച ഫോർച്യുണർ ഒരുലക്ഷം പിന്നിട്ട് വില്പനയിൽ ഒരു നാഴികകല്ലായി മാറിയിരിക്കുന്നു.

By Praseetha

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് 2016 നവംബർ ആദ്യമായിരുന്നു പ്രീമിയം എസ്‌യുവി ഫോർച്യൂണറിന്റെ പുത്തൻ പതിപ്പിനെ വിപണിയിലെത്തിച്ചത്. അന്നുമുതൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്ന ഈ വാഹനമിപ്പോൾ ഒരുലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് വില്പനയിലൊരു നാഴികകല്ലായി മാറിയിരിക്കുന്നു.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

2009ലായിരുന്നു ടൊയോട്ട തങ്ങളുടെ പ്രീമിയം എസ്‌യുവിയായ ഫോർച്യുണറിനെ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. അന്നുമുതൽ ഈ സെഗ്മെന്റിലെ നമ്പർ വൺ കാർ എന്ന പദവി അലങ്കരിക്കാൻ ഫോർച്യുണറിന് കഴിഞ്ഞിരുന്നു.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ കടുത്ത മത്സരങ്ങൾ ഉണ്ടായിരുന്നിട്ടുകൂടിയും ഫോർച്യുണറിന് ഒരുലക്ഷത്തോളം വരുന്ന സന്തുഷ്ട ഉപഭോക്താക്കളുടെ പക്കലിലെത്തിച്ചേരാൻ സാധിച്ചു എന്നതുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണെന്ന് കമ്പനി സീനിയർ വൈസ് പ്രസിണ്ടന്റ് എൻ.രാജ അഭിപ്രായപ്പെട്ടു.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

2016 നവംബർ ഏഴിനായിരുന്നു പുതുക്കിയ ഫോർച്യുണർ പതിപ്പിനെ വിപണിയിലെത്തിച്ചത്. അന്നുമുതൽ പതിനാറായിരത്തിലധികം അന്വേഷങ്ങൾ ഫോർച്ച്യൂണറിനെ തേടിയെത്തുകയും രണ്ടാഴ്ചകകം ബുക്കിംഗ് 5,400യൂണിറ്റുകൾ പിന്നിടുകയും ചെയ്തിരുന്നു.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

വർധിച്ചുവന്ന ഡിമാന്റുകൾ കാരണം ഫോർച്യൂണർ ലഭിക്കാൻ രണ്ട് മാസത്തെ കാത്തിരിപ്പും വേണ്ടിവന്നിരുന്നു. നിലവിൽ 5,000ത്തോളം ഓഡറുകൾ പെന്റിംഗിലാണെങ്കിലും അവ ഉടൻ തന്നെ ഉപഭോക്താക്കളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

ആറു വേരിയന്റുകളിൽ അവതരിച്ച പുതിയ ഫോർച്യൂണർ ഡീസൽ,പെട്രോൾ വകഭേദങ്ങളിലാണ് ലഭ്യമാകുന്നത്. 117ബിഎച്ച്പിയും 360എൻഎം ടോർക്കും നൽകുന്ന 2.8ലിറ്ററാണ് ഇതിലെ ഡീസൽ എൻജിൻ.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

164ബിഎച്ച്പിയും 245എൻഎം ടോർക്കുമാണ് 2.7ലിറ്ററ്‍ പെട്രോൾ എൻജിനുള്ളത്. 6 സ്പീഡ് മാനുവൽ, 6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

സുരക്ഷ കണക്കിലെടുത്ത് 7 എയർബാഗുകൾ, എബിഎസ്, ഹിൽഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ എന്നീ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

ഫാന്റം ബ്രൗൺ, അവന്റ് ഗ്രേഡ് ബ്രോൺസ്, ആറ്റിട്യൂഡ് ബ്ലാക്ക്, വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, ഗ്രെ മെറ്റാലിക്, സിൽവർ മെറ്റാലിക് എന്നീ നിറഭേദങ്ങളിലാണ് രണ്ടാം തലമുറക്കാരനാ പുത്തൻ ഫോർച്യൂണർ ലഭ്യമായിട്ടുള്ളത്.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

ഫോഡ് എൻഡവർ, ഷവർലെ ക്യാപ്റ്റീവ, മിത്സുബിഷി പജേരോ സ്പോർട് എന്നിവരാണ് പുത്തൻ ഫോർച്യുണറിന് എതിരാളികൾ.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

ദില്ലി എക്സ്ഷോറൂം 25.92 ലക്ഷം മുതൽ 31.12ലക്ഷം വരെയുള്ള വിലയ്ക്കാണ് പുതിയ ടൊയോട്ട ഫോർച്യുണർ വിപണിയിലവതരിച്ചിരിക്കുന്നത്.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്ത പുലർത്തിക്കൊണ്ടാണ് നവീകരിച്ച ഫോർച്യൂണറിനെ എത്തിച്ചിരിക്കുന്നത്. ടൊയോട്ടയുടെ ലക്ഷ്വറി ബ്രാന്റ് ലക്സസിനെ അനുസ്മരിപ്പിക്കും വിധത്തിലുള്ളതാണ് രൂപകല്പന.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

നവീകരിച്ച ഫോർച്യൂണറിന് കൂടുതൽ ജനശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് വിപണിയിലെ ഈ മികച്ച പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ...

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്

ഹ്യുണ്ടായ് ഇയോൺ മുഖം മിനുക്കിയെത്തുന്നു

More from DriveSpark

Article Published On: Tuesday, December 20, 2016, 12:11 [IST]
English summary
Toyota Fortuner Crosses An Impressive Milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X