കൂടുതൽ ആകർഷണീയമായി ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിൽ

By Praseetha

ടൊയോട്ട ഫോർച്ച്യൂണറിന്റെ പുതിയ പതിപ്പിനെ ഇന്ത്യയിലെത്തിക്കുന്നുവെന്ന വാർത്ത മുൻപെ പ്രചരിച്ചിരുന്നു. ഈ വാർത്ത ശരിവെക്കുന്ന തരത്തിൽ അടുത്തിടെയായി നിരവധി പരീക്ഷണയോട്ടങ്ങളും നടത്തിയിരുന്നു.

എന്നാലിപ്പോൾ പുതിയ 2016 ടൊയോട്ട ഫോർച്ച്യൂണർ ഇന്ത്യയിലുള്ള എല്ലാ ഡീലർഷിപ്പുകളിലും എത്തിതുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഹമദാബാദിലെ ഒരു ഡീലർഷിപ്പിൽ പുതിയ ഫോർച്യൂണറിനെ കണ്ടതായും വാർത്തകൾ പ്രചരിക്കുന്നു.

കൂടുതൽ ആകർഷണീയമായി ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിൽ

കഴിഞ്ഞ ഓക്ടോബറിലായിരുന്നു ടൊയോട്ട ഈ പുതിയ ഫോർച്ച്യൂണറിനെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. അതിനുശേഷം നിരവധി തവണ ടെസ്റ്റിംഗ് നടത്തുന്നതായും കാണപ്പെട്ടിരുന്നു.

കൂടുതൽ ആകർഷണീയമായി ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിൽ

ഇന്തോനേഷ്യ, തായ്‌ലാന്റ് വിപണികളിൽ ഇതിനകം തന്നെ വില്പനയിൽ തുടരുന്ന മോഡൽ കൂടിയാണ് ഈ പുത്തൻ ഫോർച്യൂണർ.

കൂടുതൽ ആകർഷണീയമായി ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിൽ

ടൊയോട്ടയുടെ പുതിയ ഗ്ലോബൽ ആർക്കിടെക്ച്ചർ(ടിഎൻജിഎ) പ്രകാരം നിർമിച്ചതിനാൽ പുതിയ ഡിസൈൻ ശൈലിയും മികച്ച യാത്രസുഖവുമാണ് ഉള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൂടുതൽ ആകർഷണീയമായി ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിൽ

ക്രോം ഗ്രിൽ, പുതിയ ശൈലിയിലുള്ള ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎൽ, 18 ഇഞ്ച് അലോയ് വീൽ, പുതിക്കിയ ടെയിൽലാമ്പ് എന്നിവയാണ് പുതിയ ഫോർച്യൂണറിന്റെ സവിശേഷതകൾ.

കൂടുതൽ ആകർഷണീയമായി ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിൽ

ആഗോള വിപണിയിൽ പുതിയ ഫോർച്യൂണറിന്റെ ഡീസൽ, പെട്രോൾ വകഭേദങ്ങളാണ് വില്പനയ്ക്കുള്ളത്. ഈ ഇന്ത്യൻ മോഡലിൽ ഇന്നോവ ക്രിസ്റ്റയിലുള്ള അതെ ഡീസൽ എൻജിനുകളായിരിക്കും ഉൾപ്പെടുത്തുക.

കൂടുതൽ ആകർഷണീയമായി ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിൽ

148ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന 2.4ലിറ്റർ ഡീസൽ എൻജിനാണ് ഇന്നോവ ക്രിസ്റ്റയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം 175ബിഎച്ച്പിയും 450എൻഎം ടോർക്കും നൽകുന്നതാണ് 2.8 ലിറ്റർ ഡീസൽ എൻജിൻ.

കൂടുതൽ ആകർഷണീയമായി ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിൽ

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6സ്പീഡ് ഓട്ടോമാറ്റിക് ഉൾപ്പെടുത്താനാണ് സാധ്യത.

കൂടുതൽ വായിക്കൂ

കൂപ്പെ സ്റ്റൈൽ ക്രോസോവർ എസ്‌യുവിയുമായി ടൊയോട്ട

ഇന്ത്യയിൽ പുത്തൻ എസ്‌യുവി തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ്

More from DriveSpark

Article Published On: Monday, October 3, 2016, 14:00 [IST]
English summary
2016 Toyota Fortuner Reaches Dealerships In India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X