ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വകഭേദം ഉടനടി

By Praseetha

ജാപ്പനീസ് കാർ നിർമാതാവായ ടൊയോട്ട അടുത്തിടെ വിപണിയിൽ എത്തിച്ച ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വകഭേദവുമായി എത്തുന്നു. 2.7ലിറ്റർ പെട്രോൾ എൻജിനാണ് ഈ പുതിയ എംപിവിയിൽ ഉൾക്കൊള്ളിക്കുന്നത്. ദില്ലിയിൽ ഡീസൽ വാഹനങ്ങൾ നിരോധച്ചതിനാലാണ് കമ്പനി ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ മികച്ച10 മൈലേജ് കാറുകൾ

പുതിയ എൻജിൻ നിർമാണം ടൊയോട്ടയുടെ ആർ ആന്റ് ഡി എൻജിനിയർമാരുടെ നേതൃത്വത്തിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അടുത്ത ദീപാവലിയോടു കൂടി പെട്രോൾ ക്രിസ്റ്റയെ വിപണിയിൽ എത്തിക്കാമെന്നാണ് കമ്പനി അറിയിച്ചത്.

ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വകഭേദം ഉടനടി

2.8 ലിറ്റർ ഡീസൽ 2.4 ലിറ്റർ ഡീസൽ എന്നീ രണ്ട് വകഭേദങ്ങളിലാണ് ക്രിസ്റ്റയിപ്പോൾ ലഭ്യമായിട്ടുള്ളത്.

ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വകഭേദം ഉടനടി

2.8 ലിറ്റർ മോഡലിൽ 6 സ്പീഡ് ഓട്ടോമാറ്റിക്, 2.4 ലിറ്റർ മോ‍ഡലിൽ 5സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ എന്നിവയാണ് നൽകിയിരിക്കുന്നത്.

ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വകഭേദം ഉടനടി

2.8 ലിറ്റർ എൻജിന് 14.29 കിലോമീറ്റർ ഇന്ധന ക്ഷമതയും 2.4ലിറ്ററിന് 15.10 കിലോമീറ്റർ ഇന്ധന ക്ഷമതയുമാണുള്ളത്.

ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വകഭേദം ഉടനടി

ദില്ലിയിൽ ഡീസൽ വാഹനങ്ങളുടെ നിരോധനം 2000സിസി മുകളിലുള്ള വാഹനങ്ങളുടെ വില്പനയെ സാരമായി ബാധിച്ചിരുന്നു.

ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വകഭേദം ഉടനടി

മാസം തോറും ഡീസൽ വാഹനങ്ങളുടെ 800യൂണിറ്റുകൾ മാത്രം വിറ്റുപോകുന്ന സ്ഥിതിയിലേക്ക് എത്തി. അതുകൊണ്ടാണ് 2.7 പെട്രോൾ എൻജിന്റെ നിർമാണം ദ്രുതഗതിയിലാക്കുന്നതെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ഡിറക്ടർ എൻ.രാജ വ്യക്തമാക്കി.

ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വകഭേദം ഉടനടി

ഇന്നോവ ക്രിസ്റ്റയുടെ 2.0ലിറ്റർ പെട്രോൾ എൻജിൻ നിലവിൽ തായിലാന്റിലും ഇന്ത്യോനേഷ്യയിലും വില്പനയിലുണ്ട്. എന്നാൽ ഇന്ത്യയ്ക്കായി പുതിയ 2.7ലിറ്റർ പെട്രോൾ എൻജിനാണ് വികസിപ്പിക്കുന്നത്.

കൂടുതൽ വായിക്കൂ

10 ദിവസിത്തനകം ഇന്നോവ ക്രിസ്റ്റയ്ക്ക് തകർപ്പൻ ബുക്കിംഗ്

കൂടുതൽ വായിക്കൂ

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ മത്സരം കൊഴുപ്പിക്കാൻ ടാറ്റ നെക്സൺ

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Innova Crysta Petrol Will Launch During Diwali
Story first published: Thursday, May 19, 2016, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X