ഇന്നോവ ക്രിസ്റ്റയ്ക്ക് പെട്രോൾ വകഭേദം....
ജാപ്പനീസ് നിർമാതാവായ ടൊയോട്ട അടുത്തിടെ വിപണിയിലെത്തിച്ച വിവിധോപയോഗ വാഹനം ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വേരിയന്റെ പുറത്തിറക്കുന്നു. ഇന്നോവയ്ക്ക് ലഭിച്ചതുപോലെ രണ്ട് ഡീസൽ വേരിയന്റിൽ എത്തിയ ക്രിസ്റ്റയ്ക്ക് ഉജ്ജ്വല പ്രതികരണം തന്നെയായിരുന്നു വിപണിയിലും ലഭിച്ചത്. അതോടെ എംപിവി സെഗ്മെന്റിൽ കൂടുതൽ വിറ്റഴിക്കുന്ന വാഹനമെന്നുള്ള പട്ടവും ക്രിസ്റ്റ കരസ്ഥമാക്കി.
ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു
ദില്ലിയിൽ 2,000സിസിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം ക്രിസ്റ്റയുടെ വിപണിയേയും ബാധിച്ചതിനാലാണ് ഇപ്പോൾ പെട്രോൾ വേരിയന്റിനെ കൂടി ഉൾപ്പെടുത്തുന്നത്. നിർമാണം ജൂലൈ 18 ഓടുകൂടി ആരംഭിക്കുകയും ആഗസ്ത് പകുതിയോടുകൂടി പെട്രോൾ വേരിയന്റിന്റെ വിപണനമാരംഭിക്കുകയും ചെയ്യുമെന്നാണ് ടൊയോട്ടയുടെ അറിയിപ്പ്.

ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വേരിയന്റിനുള്ള ബുക്കിംഗും ഇതിനകം ആരംഭിച്ചുക്കഴിഞ്ഞു. ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

ക്രിസ്റ്റയുടെ മൂന്ന് പെട്രോൾ വേരിയന്റിനെയാണ് വിപണിയിലെത്തിക്കുന്നത്. ജി, വി, സെഡ് എന്നീ മൂന്ന് വേരിയന്റിലായിരിക്കും ക്രിസ്റ്റ ലഭ്യമാവുക.

ഇന്നോവ ക്രിസ്റ്റ പെട്രോൾ ജി
ക്രിസ്റ്റ പെട്രോൾ വേരിയന്റിന്റെ പ്രത്യേകതകൾ ചുവടെ ചേർക്കുന്നു
- 7, 8 സീറ്ററിലായിരിക്കും ജി വേരിയന്റ് ലഭ്യമാവുക
- 5സ്പീഡ് മാനുവൽ, 6സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിരിക്കും
- 16 ഇഞ്ച് അലോയ് വീലുകൾ
- മൂന്ന് എയർബാഗുകൾ
- ഫോർ സ്പീക്കർ ഓഡിയോ സിസ്റ്റം
- ബേസിക് മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലെ
- ഓട്ടോമറ്റിക് ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടില്ല
- 16ഇഞ്ച് അലോയ് വീൽ
- ആറ് സ്പീക്കറുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം
- ഓട്ടോമാറ്റിക് എൽഇഡി പ്രോജക്ടർ ഹെഡ്‌ലാമ്പ് & ഫോഗ് ലാമ്പ്
- കീലെസ് എൻട്രി
- ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്
- സെവൻ സീറ്ററിലായിരിക്കും ലഭ്യമാവുക
- ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമാണ് ഉൾപ്പെടുത്തുന്നത്
- 17 ഇഞ്ച് അലോയ് വീൽ
- സാറ്റ്‌ലൈറ്റ് നാവിഗേഷൻ അടക്കമുള്ള ടച്ച്‌സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം
- ലെതർ സീറ്റ്
- 7 എയർബാഗ്
- സ്റ്റബിലിറ്റി കൺട്രോൾ & ഹിൽ സ്റ്റാർട്ട് അസിസ്റ്റ്

ഇന്നോവ ക്രിസ്റ്റ പെട്രോൾ വി
ക്രിസ്റ്റ പെട്രോൾ വേരിയന്റിന്റെ പ്രത്യേകതകൾ ചുവടെ ചേർക്കുന്നു
സെവൻ സീറ്ററായിട്ടാണ് ലഭ്യമാവുക

ഇന്നോവ ക്രിസ്റ്റ പെട്രോൾ സെഡ്
ക്രിസ്റ്റ പെട്രോൾ വേരിയന്റിന്റെ പ്രത്യേകതകൾ ചുവടെ ചേർക്കുന്നു

ഡീസൽ എൻജിനുള്ള ക്രിസ്റ്റയെക്കാൾ 60,000രൂപ കുറവിലാണ് പുതിയ പെട്രോൾ വേരിയന്റിനെ വിപണയിലെത്തിക്കുന്നത്.

കുറഞ്ഞ വിലയ്ക്കുള്ള മികച്ച 5 ഡീസൽ കാറുകൾ!!!

നിരത്തിലിറങ്ങാനൊരുങ്ങി ഷവർലെ ട്രെയിൽബ്ലെയിസർ


Click it and Unblock the Notifications