ഏവരുടേയും പ്രിയപ്പെട്ട ഇന്നോവ ഇനിയൊരു ഓർമ്മ മാത്രം!
ഇന്നോവയുടെ ആരാധകരെ നിരാശയിലാഴ്‌ത്തികൊണ്ട് ടൊയോട്ട ഒന്നാം തലമുറ ഇന്നോവയുടെ ഉത്പാദനം അവസാനിപ്പിച്ചു. 2016 ദില്ലി ഓട്ടോഎക്സ്പോയിലൂടെ അരങ്ങേറ്റം കുറിച്ച രണ്ടാം തലമുറ ക്രിസ്റ്റയ്ക്ക് വഴിമാറികൊടുത്തുക്കൊണ്ടാണ് പഴയ ഇന്നോവയുടെ ഉല്പാദനം നിർത്തിവെക്കുന്നതെന്ന് കമ്പനിയറിച്ചു. ടൊയോട്ടയുടെ കർണാടകയിലുള്ള ബിധദി പ്ലാന്റിൽ നിന്നാണ് കമ്പനി അവസാന ഇന്നോവ പുറത്തിറക്കിയത്. ഗംഭീരമായ വിടവാങ്ങൽ ചടങ്ങാണ് ഇന്നോവയ്ക്കായി കമ്പനി ബിധദി പ്ലാന്റിൽ ഒരുക്കിയിരുന്നത്.ഇന്നോവ
ക്രിസ്റ്റ പഴയ കുപ്പിയിലെ പുതിയ വീഞ്ഞ്
ക്വാളിസിന് പകരക്കാരനായി 2005ൽ പുറത്തിറക്കിയ ഈ ജനപ്രിയ വാഹനം ഇന്നോവയായിരുന്നു എംപിവി സെഗ്മെന്റ് അടക്കി വാണിരുന്നത്. പ്രൈവറ്റ് കാര്‍, ടാക്സി സെഗ്മെന്റുകളിൽ ഒരുപോലെ മികച്ച വില്പന കാഴ്ചവെച്ചിട്ടുള്ളതുമാണ് ടൊയോട്ടയുടെ ഈ എംയുവി. ഇന്നും ജനപ്രിയ വാഹനമേതെന്ന ചോദ്യത്തിനുത്തരമാണ് ഇന്നോവ.

കരുത്തും യാത്രാസുഖവും ഒരുപോലെ ചേർത്തിണക്കിയ ഇന്നോവ ടാക്സി സെഗ്മെന്റിലുള്ള വില്പന തുടരുമെന്നുള്ള വാര്‍ത്ത ഇതിനകം പുറത്ത് വിട്ടിരുന്നു. എന്നാൽ അതിന് വിരുധമായിട്ടാണ് ഉല്പാദനം നിർത്തിവെച്ചു എന്നുള്ള വാര്‍ത്ത പരന്നിരുക്കുന്നത്.
Picture credit: Car and bike

എംപിവി സെഗ്മെന്റിൽ നിരവധി വാഹനങ്ങൾ വന്നുവെങ്കിലും ഇന്നോവയെ വെല്ലാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. ഒരോ മാസവും ഇന്നോവയുടെ 5000ത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.
Picture credit: Car and bike

ഹൃദയഹാരിയായ ഡിസൈൻ, മികച്ച ഡ്രൈവിംഗ് അനുഭൂതി, അകത്തളങ്ങളിലെ വിശാലത എന്നിവയായിരുന്നു ഇന്നോവയുടെ മുഖ്യ ആകർഷണങ്ങൾ.
Picture credit: Car and bike

കൂടുതൽ മൈലേജ്, കരുത്തുറ്റ പുതുക്കിയ എൻജിൻ, ആധുനിക സൗകര്യങ്ങൾ എന്നിവയോടെയാണ് പുതിയ ഇന്നോവ ക്രിസ്റ്റയെ ഇറക്കിയിരിക്കുന്നത്.

പുതിയ ടിഎൻജിഎ പ്ലാറ്റ്ഫോമിനെ ആധാരമാക്കിയിട്ടുള്ള രണ്ടാം തലമുറ ക്രിസ്റ്റയ്ക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 45 എംഎം പൊക്കവും 60 എംഎം വീതിയും കൂടുതലുണ്ട്.

പഴയ 2.5 ലിറ്റർ എൻജിനു പകരം പുതിയ 2.4 ലിറ്റർ എൻജിനാണ് ക്രിസ്റ്റയിൽ ഉപയോഗിച്ചിട്ടുള്ളത്.

147 ബിഎച്ച്പി കരുത്തും 360 എന്‍എം ടോർക്കുമാണ് ക്രിസ്റ്റയുടെ പുതുക്കിയ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

6സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ടാക്സി സെഗ്മെന്റിൽ ക്രിസ്റ്റയുടെ വിൽപ്പന നടത്തില്ലെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. വ്യക്തിപരമായ ഉപയോഗത്തിന് മാത്രമാണ് കമ്പനി മുൻഗണന നൽകുക.

ടൊയോട്ടയുടെ ബിധദി പ്ലാന്റിൽ ക്രിസ്റ്റയുടെ നിർമാണം പുരോഗമിക്കുകയാണ്. അതുനുശേഷം മെയ് മാസത്തോടുകൂടി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വില കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷത്തിനും18 ലക്ഷത്തിനുമിടയിലാകാനാണ് സാധ്യത.


Click it and Unblock the Notifications