ക്രാഷ് ടെസ്റ്റ്: ഫോർ സ്റ്റാർ റേറ്റിംഗുമായി ഇന്നോവ ക്രിസ്റ്റ

By Praseetha

ആസിയാൻ എൻസിഎപി (New Car Assessment Program for Southeast Asian Countries) സംഘടിപ്പിച്ച ക്രാഷ് ടെസ്റ്റിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഫോർ സ്റ്റാർ റേറ്റിംഗാണ് ലഭിച്ചത്. ഇലക്ട്രോണിക് സ്റ്റബിലിറ്റി (ഇഎസ്‌സി) കൺട്രോൾ ഉൾപ്പെടുത്താത്ത ക്രിസ്റ്റയുടെ ബേസ് വേരിയന്റിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. ഇഎസ്‌സി ഇല്ല എന്ന ഒറ്റക്കാരണത്താലാണ് ക്രിസ്റ്റയിക്ക് ഫൈവ് സ്റ്റാർ കിട്ടാതെ പോയത്.

ഇന്നോവ ക്രിസ്റ്റ

എബിഎസും, ഡ്രൈവർ-പാസഞ്ചർ എയർബാഗുകൾ ഉൾപ്പെടുത്തിയ മോഡലാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 2.5 ലിറ്റർ എൻജിന് പകരമായി പുതിയ 2.4 ലിറ്റർ എൻജിനായിരിക്കും ഇന്നോവ ക്രിസ്റ്റയിൽ ഉപയോഗിക്കുക. 360എൻഎം ടോർക്കും 147ബിഎച്ച്പി കരുത്തുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. പരിപൂർണ്ണമായും പുതിയ ടിഎംജിഎ പ്ലാറ്റ്ഫോമിലാണ് ക്രിസ്റ്റയുടെ നിർമ്മാണം നടത്തിയിരിക്കുന്നത്.

ടൊയോട്ടയുടെ തന്നെ സെഡാനായ കോറോളയിൽ നിന്നും പ്രചോദനം കൊണ്ടാണ് ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ നടത്തിയിരിക്കുന്നത്. ഹെഡ്‌ലൈറ്റുമായി ചേർന്നിരിക്കുന്ന വലുപ്പമേറിയ ഹെക്സഗണൽ ഗ്രിൽ, വലിയ ഫോഗ് ലാമ്പ് എന്നിവയാണ് മുൻവശത്തെ പ്രധാന സവിശേഷതകൾ. 7 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവല്‍ ടോൺ അപ്ഹോൾസ്റ്ററി, ഡ്യുവൽ ടോൺ ക്ലൈമറ്റ് കൺട്രോൾ, അലുമിനിയം-വുഡൻ ട്രിമ്മുകൾ എന്നീ പുതുമകളാണ് ഉൾഭാഗത്ത് നൽകിയിരിക്കുന്നത്.

കരുത്തുറ്റതും നൂതന സൗകര്യങ്ങളുമായി എത്തുന്ന ഇന്നോവ ക്രിസ്റ്റയ്ക്ക് 12 മുതൽ 18ലക്ഷം രൂപ വരെയാകാനാണ് സാധ്യത. ഇക്കൊല്ലം പകുതിയോട് കൂടി ക്രിസ്റ്റ വിപണിയിലെത്തിച്ചേരുന്നതാണ്.

More from DriveSpark

Article Published On: Friday, February 19, 2016, 17:32 [IST]
English summary
ASEAN NCAP Crash Test: Toyota Innova Receives 4 Star Rating
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X