സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സന്ദേശമായി വിഗോ കൊച്ചിയിൽ..
ക്രിസ്തുമസ് സന്ദേശവുമായുള്ള ഒരു ടിവിഎസ് വിഗോ യാത്ര ഒപ്പം ഡ്രൈവ്‌സ്പാർക്കും
ടിവിഎസ് വിഗോ പര്യടനത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത് ഞങ്ങൾ സന്ദർശിച്ച സെന്റ്. ജോർജ്ജ് സൈറോ-മലബാർ കാത്തോലിക് ഫോറൻസ് ചർച്ചിനെ കുറിച്ചുള്ള വിശേഷങ്ങൾ പറഞ്ഞുകൊണ്ടാം. എഡി 594-ൽ പണിക്കഴിപ്പിച്ച ഇന്ത്യയിലെ തന്നെ വളരെ പുരാതനമായിട്ടുള്ളൊരു പള്ളിയാണിത്.

ഈ പള്ളിയിലേക്കുള്ള വഴിമദ്ധ്യേ കൊച്ചി ബിനാലെ സന്ദർശിക്കാനിടയുണ്ടായി. അവിടെയൊരുക്കിയ അതിമനോഹരമായ ആർട് ഗ്യാലറിയും മറ്റ് കാഴ്ചകൾക്ക് ശേഷം പള്ളിയിലേക്കുള്ള യാത്ര തുടർന്നു. യാത്രയിലുടനീളം ടിവിഎസ് വിഗോയ്ക്ക് കരുത്തേകിയിരുന്നത് പുതുക്കിയ സിങ്കിൾ സിലിണ്ടർ എൻജിനായിരുന്നു.

പിന്നീടുള്ള യാത്ര സെന്റ്. ഫ്രാൻസിസ് ചർച്ചിലേക്കായിരുന്നു. കേരളത്തിലേക്ക് ആദ്യമായി കപ്പൽ മാർഗം വന്നെത്തിയാൾ എന്ന വിശേഷണമുള്ള വാസഗോഡ ഗാമ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്.

മത്സ്യസമ്പത്തിന്റെ നാടായ കേരളത്തിൽ മത്സ്യക്കാഴ്ച കണ്ടുപകർത്തിയില്ലെങ്കിൽ ഈ യാത്രയ്ക്ക് പിന്നെന്തു സുഖം. അതിനിടെ ചില നാടൻ രുചി കൂട്ടുകളും നുകരാൻ മറന്നില്ല. ഈ സമയം കൊച്ചി കാർവണൽ കൂടി അരങ്ങേറിക്കൊണ്ടിരിക്കുകയായിരുന്നു.

ഞങ്ങളുടെ ടിവിഎസ് വിഗോയാത്രയുടെ പകിട്ടി ഇത് ഇരട്ടിപ്പിച്ചു. ഡിസംബർ അവസാന വാരത്തിലാണ് പൊതുവെ കൊച്ചി കാർണിവൽ സംഘടിപ്പിക്കുന്നത്.

കൊച്ചി തീരപ്രദേശം പോർച്ചുഗീസുക്കാരുടെ അധീനതയിലായിരുന്ന കാലംതൊട്ടുള്ള പഴക്കമുണ്ട് ഈ കാർണിവലിന്. സ്ത്രീകളും കുട്ടികളും വെളുത്ത വസ്ത്രധാരികളായി അണിനിരക്കുന്ന ഈ ഘോഷയാത്രയിൽ കളികളും മറ്റുനിരവധി പരിപാടികളും ഉൾക്കൊള്ളിച്ചിരുന്നു.

നെറ്റിപ്പട്ടം കെട്ടിയ ആനകളും ചെണ്ടമേളവുമായിരുന്നു ഈ ഘോഷയാത്രയുടെ മുഖ്യാകർഷണം. പുതുവർഷം വരേക്കും നീളുന്ന ആഘോഷങ്ങൾക്കാണ് കൊച്ചിയിലിപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. കൊച്ചി നഗരം മൊത്തം ഇനി ആഘോഷ ലഹരിയിലായിരിക്കും.

എങ്ങും എപ്പോഴും ഓടിയെത്താൻ ഞങ്ങളെ സഹായിച്ച വിഗോയുടെ മികച്ച ഹാന്റലിംഗിനെ കുറിച്ചും ബോഡി ബാലൻസ് ടെക്നോളജി, സിങ്ക്-ബ്രേക്ക് സിസ്റ്റം എന്നിവയെ കുറിച്ചും എടുത്തുപറയാതിരിക്കാൻ കഴിയില്ല.

ഓട്ടത്തിനിടെ വിശന്നു വലഞ്ഞപ്പോൾ രുചിയേറിയ വല്ല ഭക്ഷണവും കഴിക്കണമല്ലോ എന്നുവെച്ച് ഞങ്ങൾ തിരഞ്ഞുപിടിച്ച റെസ്റ്റോറന്റായിരുന്നു സീഗൾ.

അറബിക്കടലിന് അഭിമുഖമായിട്ടുള്ള ഈ റെസ്റ്റോറന്റിൽ പഴയക്കാല പ്രൗഢി വിളിച്ചോതുന്ന സ്കൂട്ടറും സീറ്റ് രൂപത്തിലാക്കിയ കാറുമായിരുന്നു ഞങ്ങളുടെ ശ്രദ്ധയാകർഷിച്ചത്. ആ പഴയ സ്കൂട്ടറിൽ നിന്ന് എത്രമാത്രം ആധുനീകവല്ക്കരിക്കപ്പെട്ടതാണ് ഈ സ്കൂട്ടറെന്നുവേണം ചിന്തിക്കാൻ.

ആധുനിക രീതിയിലുള്ള ടെലിസ്കോപിക് ഫോർക്കുകൾ, ഫുള്ളി ഡിജിറ്റൾ ഇൻസ്ട്രുമെന്റ് കൺസോൾ, സീറ്റ് സ്റ്റോറേജ്, ഇലക്ട്രിക് സ്റ്റാർട് എന്നീ സാങ്കേതികതകളാണ് വിഗോയെ വേറിട്ടവനാക്കുന്നത്.

റെയിൻഡിയർ വലിക്കുന്ന വണ്ടിയിലാണല്ലോ ക്രിസ്തുമസ് അപ്പൂപ്പന്റെ യാത്രകൾ അതിനു പകരമായി ടിവിഎസ് വിഗോയിൽ ഒരു കൈ നോക്കിയാൽ എങ്ങനെയിരിക്കും. ഒന്നു മാറ്റി ചിന്തിച്ചന്നേയുള്ളൂ.

ഞങ്ങളുടെ കൊച്ചിയിലുള്ള ടിവിഎസ് വിഗോ പര്യടനം അവസാനിപ്പിച്ചത് ഒരു പള്ളിയിൽ പല കുംടുംബങ്ങൾക്കൊപ്പമുള്ള പ്രർത്ഥനയിലായിരുന്നു. അതോടെ ഈ വർഷത്തെ ഫോർട്ട് കൊച്ചിയിലുള്ള ടിവിഎസ് വിഗോ പര്യടനത്തിന് പരിസമാപ്തിയുമായി.

അടുത്ത ടിവിഎസ് യാത്ര പുതുവർഷത്തോടനുബന്ധിച്ച് ബംഗ്ലൂരുവിലായിരിക്കും സംഘടിപ്പിക്കുക. കൂടുതൽ പുതുവർഷ വിഗോ വിശേഷങ്ങൾക്കായി കാത്തിരിക്കൂ.
ക്രിസ്തുമസ് വേളയിൽ കൊച്ചിയിൽ നടത്തിയ വിഗോ യാത്ര


Click it and Unblock the Notifications








