2016ൽ ഇന്ത്യയിൽ വരാനിരിക്കുന്ന മികച്ച 5 എഎംടി കാറുകൾ
ഓട്ടോമൊബൈൽ രംഗത്തുള്ള ട്രെന്റ് ദിനംതോറും മാറിക്കൊണ്ടേയിരിക്കുകയാണ്. ഈ അടുത്തക്കാലത്ത് വിപണി കീഴടക്കിയ ഒരു തരംഗമാണ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ടെക്നോളജി(AMT). ഇതിനകം തന്നെ എഎംടി ബോക്സുകൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ നിരവധിയുണ്ട്, ഇവയെല്ലാം തന്നെ നല്ല രീതിയിൽ വിറ്റഴിക്കപ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ എഎംടി ബോക്സുകൾ ഘടിപ്പിച്ചിട്ടുള്ള കൂടുതൽ വാഹനങ്ങളുടെ ലോഞ്ച് 2016ൽ പ്രതീക്ഷിക്കാം.
2016ൽ ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങുന്ന എഎംടി സാങ്കേതികത ഉപയോഗിച്ചുള്ള കാറുകളുടെ ലിസ്റ്റുകൾ ചുവടെ ചേർക്കുന്നു.

റെനോ ക്വിഡ് എഎംടി
ഫ്രെഞ്ച് വാഹന നിര്‍മ്മാതാവായ റെനോയുടെ ഈ പുതിയ ഹാച്ച്ബാക്ക് 75,000 ത്തിൽപരം ബുക്കിംഗുകളോടെ വിപണിയിൽ മുന്നേറുകയാണ്. 2015 സ്പെതംബറിലായിരുന്നു ക്വിഡിന്റെ വിപണിയിലേക്കുള്ള ചുവചട്‌വെപ്പ്. കാഴ്ചയിൽ എസ്‌യുവി മാതൃകയോട് സാമ്യമുള്ള ഈ വാഹനത്തിന് നിലവിൽ മാരുതി ആൾട്ടോ 800, ഹുണ്ടായ് ഇയോൺ എന്നിവയാണ് ഇന്ത്യൻ വിപണിയിലെ മുഖ്യ എതിരാളികൾ. 2016ൽ ക്വിഡിന്റെ തന്നെ എഎംടി മോഡലുകൾ പുറത്തിറക്കുമെന്നാണ് പറയപ്പെടുന്നത്.

റെനോ ക്വിഡ് എഎംടി
ഇത് കൂടാതെ ക്വിഡിന്റെ1.0ലിറ്റർ പവർഫുൾ വേർഷനും വിപണയിലെത്തിച്ചേരും. നിലവിൽ 800സിസി എൻജിനാണ് ക്വിഡിനുള്ളത്. റിനോ ക്വിഡ് എഎംടിയും 1.0ലിറ്റർ പവർഫുൾ വേർഷനും 2016 ഓട്ടോ എക്സ്പോയിൽ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം.

ടാറ്റ സീക്ക എഎംടി
ടാറ്റ സീക്കയുടെ എഎംടി മോഡലുകൾ 2016ലെ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്നാണ് സൂചനകൾ നൽകുന്നത്. സീക്കയുടെ പെട്രോൾ മോഡലിനാണോ അതോ ഡീസൽ മോഡലിനാണോ എഎംടി ബോക്സുകൾ ഘടിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ വിപണിയിൽ കിടപിടിച്ച് നിൽക്കാന്‍ കമ്പനി സീക്കയുടെ രണ്ട് വേരിയന്റിലും എഎംടി ബോക്സുകൾ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടാറ്റ സീക്ക എഎംടി
ടാറ്റ സീക്കയിൽ പെട്രോൾ1.2 ലിറ്ററിന്റെ മൂന്ന് സിലിണ്ടറുള്ള ഡിഒഎച്ച്സി അലുമിനിയം മോട്ടോറുകളും 1.0 ലിറ്ററിന്റെ മൂന്ന് സിലിണ്ടറുള്ള ഡീസൽ എൻജികളുമാണുള്ളത്. സിക്കയുടെ രണ്ട് വേരിയന്റിലും ഫൈവ് സ്പീഡ് മാനുവല്‍ ഗിയർ ബോക്സാണുള്ളത്.

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈർ എഎംടി
സെലരിയോ എഎംടിയുടെ വിജയകരമായ ലോഞ്ചിന് ശേഷം, മാരുതി എഎംടി സാങ്കേതികത ഉപയോഗിച്ചത് ഓൾട്ടോ കെ10 ആയിരുന്നു. ഇപ്പോൾ അടുത്തതായി സ്വിഫ്റ്റ് ഡിസൈറിലും സ്വിഫ്റ്റ് ഹാച്ച് ബാക്കിലുമാണ് ഉപയോഗിക്കാനിരിക്കുന്നത്.

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈർ എഎംടി
സ്വിഫ്റ്റ് ഡിസൈർ എഎംടി ഈ മാസം വിപണിയിലെത്തിച്ചേരാൻ സാധ്യതയുണ്ട്. മാരുതി ഡിസൈർ ഡീസൽ എൻജിനുകളിലായിരിക്കും (ZDi) എഎംടി ബോക്സുകൾ ഉൾപ്പെടുത്തുക. 74 കുതിരശക്തിയും 190എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന1,248സിസി ഡിഡിഎൈഎസ് ഡീസൽ എൻജിനാണ് ഡിസൈർ എഎംടിയിലുണ്ടാവുക. പിൻവശത്തുള്ള എജിഎസ് ബാഡ്ജിംഗിലല്ലാതെ സ്റ്റൈലിന്റേയും ഡിസൈനിന്റെയും കാര്യത്തിൽ പുതിയ ഡിസൈർ എഎംടിക്ക് യാതൊരു മാറ്റവുമുണ്ടാകില്ല.

ഡാറ്റ്സൺ റെഡി ഗോ
നിസ്സാനിന്റെ ലോ കോസ്റ്റ് ബ്രാന്റ് ആയ ഡാറ്റ്സണിന്റെ പുതിയ മോഡൽ റെഡി ഗോയിലും എഎംടി സാങ്കേതികത ഉപയോഗിക്കുന്നു.

ഡാറ്റ്സൺ റെഡി ഗോ
ഈ വാഹനത്തിന് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടിയുള്ള 3 സിലിണ്ടർ പെട്രോൾ എൻജിനാണുള്ളത്. 3 ലക്ഷത്തിന് താഴെയായിരിക്കും ഇതിന്റെ വില.

മഹീന്ദ്ര ക്വൺടോ ഫേസ് ലിഫ്റ്റ്
ക്വൺടോ എഎംടി മോഡലുകൾ ഇതിനകം ടെസ്റ്റിംഗ് ചെയ്യപ്പെട്ടു. ഇവ എത്രയും പെട്ടെന്ന് വിപണിയിലെത്തിക്കും. മുൻവശത്തെ ഗ്രില്ലും ബംബറും പ്രധാന ഘടകമായിരിക്കും. അലോയ് വീലുകളും ഈ പുതിയ ക്വൺടോ ഫേസ് ലിഫ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര ക്വൺടോ ഫേസ് ലിഫ്റ്റ്
240എൻഎം ടോർക്കും 100 കുതിരശക്തിയും ഉൽപാദിപ്പിക്കാൻ കഴിയുന്ന അതെ1.5 ലിറ്റർ 3 സിലിണ്ടർ ഡീസൽ എൻജിനായിരിക്കും ഇതിലും ഉപയോഗിക്കുക. ഈ വാഹനത്തിന്റെ ഇന്റീരീയർ നിലവിലുള്ള മോഡലിന്റേത് പോലെ തന്നെയായിരിക്കും, കൂടുതലായി മൾട്ടി-ഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍ മാത്രമാണുള്ളത്.


Click it and Unblock the Notifications








