ടാറ്റയ്ക്ക് ശോഭയാർന്ന ഭാവി സമ്മാനിക്കും ഈ പുത്തൻ കാറുകൾ

By Praseetha

ഈ വർഷം വിപണിപ്പിടിക്കാനായി ടാറ്റമോട്ടേഴ്സ് പുത്തൻ കാറുകളുടെ നീണ്ട നിരതന്നെയൊരുക്കിയിട്ടുണ്ട്. ടാറ്റയ്ക്ക് വില്പനയിലിതുവരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ചെറുകാർ സെഗ്മെന്റിലിറക്കിയ ടിയാഗോയെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ച മട്ടാണ്.

ഡാറ്റ്സൻ റെഡി-ഗോ കേരളത്തിൽ; വിലയറിയാം

പുറത്തിറങ്ങാനിരിക്കുന്ന പുത്തൻ മോഡലുകൾ ടാറ്റയുടെ ഭാവിതന്നെ തിരുത്തിക്കുറിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി. ഇതുവരെ ടാക്സി കാറുകളായാണ് ഏവരും ടാറ്റയെ കണ്ടിരുന്നത്. എന്നാൽ വിവിധ സെഗ്മെന്റിലായി ഇറക്കാൻ കരുതിവെച്ചിരിക്കുന്ന പുത്തൻ കാറുകൾ ടാറ്റയെ കൈവിടില്ലെന്ന് വിശ്വസിക്കാം. ഈ വർഷം വിപണിപിടിക്കാനെത്തുന്ന ടാറ്റാ കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

ടാറ്റ ഹെക്സ

ടാറ്റ ഹെക്സ

മഹീന്ദ്ര എക്സ്‌യുവി500, ടൊയോട്ട ഇന്നോവ, ഹോണ്ട ബിആർവി എന്നിവയ്ക്ക് എതിരെ നിരത്തിലിറക്കുന്ന ആദ്യവാഹനമാണ് ഹെക്സ. ടാറ്റ ആരിയ മികച്ചോരു വാഹനമായിരിന്നിട്ടുകൂടി വില്പനയിൽ നല്ലൊരു പ്രകടനമായിരുന്നില്ല കാഴ്ചവെച്ചത്.

ടാറ്റയ്ക്ക് ശോഭയാർന്ന ഭാവി സമ്മാനിക്കും ഈ പുത്തൻ കാറുകൾ

സഫാരി സ്ട്രോം വാരികോർ ഡീസൽ എൻജിനാണ് ടാറ്റ ഹെക്സയിൽ ഉപയോഗിച്ചിരിക്കുന്നത്. 154ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന 2.2ലിറ്റർ വാരികോർ 400ഡീസൽ എൻജിനാണ് കരുത്തുപകരുന്നത്. 6സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 10 മുതൽ 13 ലക്ഷം വരെ വില പ്രതീക്ഷിക്കാവുന്ന ഹെക്സ ജൂലൈയിലാണ് വിപണയിലെത്തുന്നത്

ടാറ്റ കൈറ്റ്

ടാറ്റ കൈറ്റ്

ടിയാഗോ ഹാച്ച്ബാക്കിന്റെ രൂപാന്തരമാണ് കൈറ്റ് 5. ഈ വർഷം ഏതെങ്കിലും ഫെസ്റ്റിവൽ സീസണിലായിരിക്കും വിപണിയിലെത്തുന്നത്. ടിയാഗോയിൽ നിന്ന് പകർന്നെടുത്തിട്ടുള്ളതാണ് കൈറ്റിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും. പെട്രോൾ ഡീസൽ വകഭേദങ്ങളിലാണ് കൈറ്റ് വിപണിയിലെത്തുന്നത്.

ടാറ്റ കൈറ്റ്

ടാറ്റ കൈറ്റ്

ഇന്റിഗോ ഇസിഎസിന് പകരക്കാരനായി എത്തുന്ന കൈറ്റ്, സെസ്റ്റിന് താഴെയായിട്ടാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ കോംപാക്ട് സെഡാൻ സെഗ്മെന്റിലുള്ള മറ്റ് കാറുകളേക്കാൾ കുറഞ്ഞനിരക്കിലാണ് കൈറ്റിനെ ഇറക്കുന്നത്.

ടാറ്റ കൈറ്റ്-സ്പെസിഫിക്കേഷൻ

ടാറ്റ കൈറ്റ്-സ്പെസിഫിക്കേഷൻ

  • എൻജിൻ- 1.2ലിറ്റർ പെട്രോൾ/ 1.05ലിറ്റർ ഡീസൽ
  • പവർ- 84ബിഎച്ച്പി/ 69ബിഎച്ച്പി
  • ടോർക്ക്- 114എൻഎം/140എൻഎം
  • ട്രാൻസ്മിഷൻ- 5സ്പീഡ് മാനുവൽ
  • വില- 4-6ലക്ഷം
  • ലോഞ്ച്- ഓക്ടോബർ-നവംബർ 2016
  • ടാറ്റ നെക്സൺ

    ടാറ്റ നെക്സൺ

    2016 ദില്ലി ഓട്ടോഎക്സ്പോയിലാണ് ആദ്യമായി നെക്സൺ അവതരിക്കുന്നത്. കൂപ്പെ ഡിസൈൻ കൈവരിച്ചിട്ടുള്ള ഒരു എസ്‌യുവിയാണിത്. ഈ സെഗ്മെന്റിലൊന്നും കണ്ടിട്ടില്ലാത്ത ഫീച്ചറുകളാണ് നെക്സണിലുൾപ്പെടുത്തിയിട്ടുള്ളത്. ഓഡി, മെഴ്സിഡസ് കാറുകളിലുള്ള പ്രീമിയം ലുക്കിലുള്ള ഇന്റീരിയറാണ് നൽകിയിട്ടുള്ളത്.

    ടാറ്റ നെക്സൺ

    ടാറ്റ നെക്സൺ

    മാരുതി ബ്രെസ, ഫോർഡ് ഇക്കോസ്പോർട്, മഹീന്ദ്ര ടിയുവി300 എന്നിവയ്ക്കെതിരെ ഇറക്കുന്ന നെക്സൺ ഈ വർഷം അവസാനത്തോടെയാണ് വിപണിപിടിക്കുന്നത്.

    ടാറ്റ നെക്സൺ -സ്പെസിഫിക്കേഷൻ

    ടാറ്റ നെക്സൺ -സ്പെസിഫിക്കേഷൻ

    • എൻജിൻ- 1.2ലിറ്ററ്‍ പെട്രോൾ/1.5ലിറ്റർ ഡീസൽ
    • പവർ- 100ബിഎച്ച്പി/110 ബിഎച്ച്പി
    • ടോർക്ക്- 170എൻഎം/230എൻഎം
    • ട്രാൻസ്മിഷൻ- 6സ്പീഡ് മാനുവൽ/6സ്പീഡ് ഓട്ടോമാറ്റിക്
    • വില- 7 മുതൽ 8ലക്ഷം വരെ
    • ലോഞ്ച്- 2016 അവസാനം
    •  ടാറ്റ ബോൾട്ട് സ്പോർട്

      ടാറ്റ ബോൾട്ട് സ്പോർട്

      ഈ വർഷം ജനീവ മോട്ടോർഷോയിലാണ് ആദ്യമായി ബോൾട്ട് സ്പോർടിന്റെ പ്രദർശനം നടത്തിയത്ത്. നിലവിലുള്ള മോഡലിനേക്കാൾ കരുത്തുറ്റതും സ്പോർടി ലുക്ക് കൈവരിച്ചതുമാണിത്.

      ടാറ്റ ബോൾട്ട് സ്പോർട്

      ടാറ്റ ബോൾട്ട് സ്പോർട്

      1.2ലിറ്റർ ടർബോ പെട്രോൾ എൻജിൻ ഉൾപ്പെടുത്തി കൂടുതൽ കരുത്തുറ്റതാക്കിയിട്ടുണ്ട് ടാറ്റ.

      ടാറ്റ ബോൾട്ട് സ്പോർട്-സ്പെസിഫിക്കേഷൻ

      ടാറ്റ ബോൾട്ട് സ്പോർട്-സ്പെസിഫിക്കേഷൻ

      • എൻജിൻ- 1.2ലിറ്റർ ടർബോ പെട്രോൾ
      • പവർ- 120ബിഎച്ച്പി
      • ടോർക്ക്- 170 എൻഎം
      • ട്രാൻസ്മിഷൻ- 6സ്പീഡ് മാനുവൽ
      • വില- 6-7ലക്ഷം
      • ലോഞ്ച്- 2016 അവസാനം
      • കൂടുതൽ വായിക്കൂ

        ടാറ്റ 'പെലിക്കണ്‍'; ഓൾട്ടോയെ വെല്ലാൻ വലിയ നാനോ

        കൂടുതൽ വായിക്കൂ

        മികച്ച മൈലേജുള്ള 10 ഡീസൽ എസ്‌യുവികൾ

Most Read Articles

Malayalam
English summary
Tata’s Upcoming Cars For India In 2016; The Designs Are Just Getting Better
Story first published: Saturday, June 11, 2016, 16:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X