മഹീന്ദ്ര വിപണിയിലെത്തിക്കുന്ന പുത്തൻ കാറുകൾ

By Praseetha

വിപണി പിടിക്കാനായി പുതിയ വാഹനങ്ങളുടെ നീണ്ടനിര തന്നെയൊരുക്കിയിരിക്കുയാണ് മുൻനിര എസ്‌യുവി നിർമാതാവായ മഹീന്ദ്ര. ഡീസൽ വാഹനനിരോധനം മഹീന്ദ്രയുടെ വിപണിക്ക് മങ്ങലേല്പിച്ചതാണ് പുത്തൻ വാഹനങ്ങളുടെ പിറവിക്ക് പിന്നിൽ.

വിജയം കുറിക്കാനെത്തുന്നു ഹ്യുണ്ടായ് ഐ30

എസ്‌യുവി സെഗ്മെന്റിൽ മികച്ച വില്പന കാഴ്ചവെച്ചിട്ടുള്ള വാഹനങ്ങൾക്കെല്ലാം പെട്രോൾ വകഭേദങ്ങൾ ഇല്ലായെന്നുള്ള കുറവ് പരിഹരിക്കാനും മങ്ങലേറ്റ വില്പനയ്ക്ക് പുനരുണർവ് നല്കാനുമാണ് ഈ വാഹനങ്ങളുടെ കടന്ന് വരവ്. പുതു വാഹനങ്ങൾ വിപണിപിടിക്കുന്നതോടുകൂടി മികച്ച വില്പനയാണ് മഹീന്ദ്ര മുന്നിൽ കാണുന്നത്.

മഹീന്ദ്ര സ്‌കോർപിയോ പെട്രോൾ

മഹീന്ദ്ര സ്‌കോർപിയോ പെട്രോൾ

എസ്‌യുവി സെഗ്മെന്റിൽ മഹീന്ദ്ര ഏറ്റവും കൂടുതലായി വിറ്റഴിച്ച സ്‌കോർപിയോയിൽ പെട്രോൾ വേരിയന്റിന്റെ അഭാവമുണ്ടായിരുന്നു. ഡീസൽ നിരോധനം സ്‌കോർപിയോ വിപണനത്തെ ബാധിച്ചപ്പോൾ ഈ കുറവ് നികത്താനായി പുതിയ പെട്രോൾ വേരിയന്റിനെ ഇറക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

 മഹീന്ദ്ര സ്‌കോർപിയോ പെട്രോൾ

മഹീന്ദ്ര സ്‌കോർപിയോ പെട്രോൾ

ഡിസൈനിൽ കാര്യമായ മാറ്റമൊന്നും വരുത്താതെ 2.2ലിറ്റർ പെട്രോൾ എൻജിൻ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. 140ബിഎച്ച്പിയും 280എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

വില: 8-12 ലക്ഷം

ലോഞ്ച്: ആഗസ്ത്-സെപ്തംബർ 2016

എക്സ്‌യുവി 500 പെട്രോൾ

എക്സ്‌യുവി 500 പെട്രോൾ

മഹീന്ദ്രയുടെ എസ്‌യുവി ശ്രേണിയിൽ മികച്ച രീതിയിൽ വിറ്റഴിക്കപ്പെടുന്ന മറ്റൊരു വാഹനമാണ് എക്സ്‌യുവി. ഡീസൽ നിരോധനം മൂലം സ്‌കോർപിയോയ്ക്ക് ഏറ്റ അടിതന്നെയായിരുന്നു എക്സ്‌യുവിയും ഉണ്ടായത്. ഈ വെല്ലുവിളിയെ ചെറുത്ത് നിൽക്കാൻ എക്സ്‌യുവിയുടെ പെട്രോൾ വകഭേദത്തേയും വിപണിയിലെത്തിക്കുകയാണ് മഹീന്ദ്ര.

എക്സ്‌യുവി 500 പെട്രോൾ

എക്സ്‌യുവി 500 പെട്രോൾ

140 ബിഎച്ച്പിയും 280എൻഎം ടോർക്കും നൽകുന്ന 2.2ലിറ്റർ പെട്രോൾ എൻജിനാണ് എക്സ്യുവിയിൽ ഉൾപ്പെടുത്തുന്നത്.

വില: 11-15ലക്ഷം

ലോഞ്ച്: ആഗസ്ത്-ഓക്ടോബർ 2016

എക്സ്യുവി എയ്റോ

എക്സ്യുവി എയ്റോ

ഇക്കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ മനംകവരം ഡിസൈൻ കൊണ്ട് ഏറെ ശ്രദ്ധേയമായ ഒരു കൺസ്പെറ്റായിരുന്നു എയ്റോ. എക്സ്യുവി 500ന്റെ കൂപ്പെ മോഡലിലാണ് എയ്റോയുടെ ഡിസൈൻ നടത്തിയിരിക്കുന്നത്. ആകർഷമായ ഡിസൈനിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന ഈ എസ്‌യുവി ഉടൻ വിപണിയിലെത്തുന്നതായിരിക്കും.

എക്സ്യുവി എയ്റോ

എക്സ്യുവി എയ്റോ

പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ 2.2ലിറ്റർ എൻജിനിലാണ് ഈ എസ്‌യുവി എത്തുന്നത്. ടർബോ ചാർജറും അ‍ഡ്വാൻസ്ഡ് കംബഷൻ സിസ്റ്റവുമാണ് എയ്റോയുടെ മറ്റൊരു പ്രത്യേകത.

വില:20-25ലക്ഷം

ലോഞ്ച്: 2017

എക്സ്യുവി 500 ഹൈബ്രിഡ്

എക്സ്യുവി 500 ഹൈബ്രിഡ്

പെട്രോൾ വകഭേദങ്ങൾക്കൊപ്പം ഒരു പ്രകൃതി സൗഹൃദ വാഹനം കൂടി വിപണിയിലെത്താൻ ഒരുങ്ങുന്നു. എക്സ്യുവി 500 ഹൈബ്രിഡ് മോഡലാണ് മഹീന്ദ്രയിൽ നിന്നുള്ള അടുത്ത വാഗ്ദാനം.

എക്സ്യുവി 500 ഹൈബ്രിഡ്

എക്സ്യുവി 500 ഹൈബ്രിഡ്

2.2ലിറ്റർ എംഹോക്ക് ഡീസൽ എൻജിനൊപ്പം ഒരു ഇലക്ട്രിക് മോട്ടോറാണ് ഈ ഹൈബ്രിഡ് വാഹനത്തിന് കരുത്തേകുന്നത്. മികച്ച മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വില: 15-17ലക്ഷം

ലോഞ്ച്: 2017

സാങ്‌യോങ് ടിവോലി

സാങ്‌യോങ് ടിവോലി

റിനോ ഡസ്റ്റർ, ഹ്യുണ്ടായ് ക്രേറ്റ എന്നിവരിൽ നിന്നുള്ള വെല്ലുവിളികൾ നേരിടാനായി കൊറിയൻ നിർമാതാവ് സാങ്‌യോങുമായുള്ള പങ്കാളിത്തത്തിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന ചെറു എസ്‌യുവിയാണ് ടിവോലി.

സാങ്‌യോങ് ടിവോലി

സാങ്‌യോങ് ടിവോലി

1.6ലിറ്റർ പെട്രോൾ, ഡീസൽ എൻജിനാണ് ടിവോലിക്ക് കരുത്തേകാനായി ഉപയോഗിക്കുന്നത്. 129ബിഎച്ചപി കരുത്തും 160എൻഎം ടോർക്കുമാണ് പെട്രോൾ എൻജിൻ നൽകുന്നത്. ഡീസലിന് 113ബിഎച്ച്പിയും 300എൻഎം ടോർക്കുമാണ് ഉള്ളത്.

വില: 8-12ലക്ഷം

ലോഞ്ച്: 2016 അവസാനം/2017 ആദ്യം

സാങ്‌യോങ് റെക്സ്ടൺ

സാങ്‌യോങ് റെക്സ്ടൺ

ഒരു അഗ്രസീവ് ലുക്ക് പകർന്ന് വിപണിപിടിക്കാനെത്തുന്ന മറ്റൊരു വാഹനമാണ് റെക്സ്ടൺ. നിലവിലുള്ള മോഡലുകളേക്കാൾ ഭാരക്കുറവാണ് ഈ വാഹനത്തിനുള്ളത് എന്നതുകൊണ്ട് തന്നെ മികച്ച മൈലേജുമാണിത് വാഗ്ദാനം ചെയ്യുന്നത്. പുതിയ ലാഡർ ഫ്രെയിമാണിതിന് ഭാരക്കുറവ് നൽകുന്നത്.

സാങ്‌യോങ് റെക്സ്ടൺ

സാങ്‌യോങ് റെക്സ്ടൺ

2.0ലിറ്റർ ടർബോ പെട്രോൾ ,2.2ലിറ്റർ ഡീസൽ എന്നീ എൻജിനാണ് റെക്സണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെഴ്സിഡസ് ബെൻസിലുള്ള 8 സ്പീഡ് ഓട്ടോമാറ്റികാണ് ഇതിൽ ഉൾപ്പെടുത്തുന്നത്.

വില: 25-30ലക്ഷം

ലോഞ്ച്: 2017

കൂടുതൽ വായിക്കൂ

ജിഎം സ്പിനിനെ ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Here Are The Upcoming Cars From Mahindra In 2016-17
Story first published: Thursday, June 23, 2016, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X