2016ൽ വിപണി കീഴടക്കുന്ന പുത്തൻ കാറുകൾ

Written By:

ഇന്ത്യയിൽ കാർ വിപണിയുടെ ദ്രുതഗതിയിലുള്ള വളർച്ചക്കാരണം എല്ലാ മുന്‍നിര കാർനിർമ്മാതാക്കളും ഇന്ത്യ കേന്ദ്രീകരിച്ചാണ് കൂടുതൽ ലോഞ്ചുകളും നടപ്പിലാക്കുന്നത്.

2016ൽ ലോഞ്ചിനൊരുങ്ങുന്ന പുതുപുത്തൻ കാറുകളുടെ ഒരു നീണ്ടനിര തന്നെ ഇവിടെയൊരുക്കിയിട്ടുണ്ട്. അത്തരം പുതിയ കാറുകൾ ഏതോക്കെയെന്ന് നമ്മുക്കൊന്ന് പരിശോധിക്കാം.

To Follow DriveSpark On Facebook, Click The Like Button
ഹാച്ച്ബാക്കുകൾ-ടാറ്റ സീക്ക

ഹാച്ച്ബാക്കുകൾ-ടാറ്റ സീക്ക

സ്റ്റൈലിലും ഡിസൈനിലും കുറെയേറെ പുതുമകൾ വരുത്തിയിട്ടുണ്ട് നിർമ്മാതാവായ ടാറ്റാ മോട്ടേഴ്സ്. 84കുതിരശക്തി ഉൽപാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 69 കുതിരശക്തി ഉൽപാദിപ്പിക്കുന്ന 1.0 ലിറ്റർ ഡീസൽ എൻജിനുകളായിരിക്കും ഈ വാഹനത്തിൽ ഉപയോഗിക്കുക. രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവൽ ഗിയർ ബോക്സുകളുണ്ടായിരിക്കും. 2016 ജനവരിയിലാണ് ലോഞ്ച് പ്രതീക്ഷിക്കുന്നത്. ഇതിന്റെ വില 4 ലക്ഷത്തോളം വരും.

ഡാറ്റ്സൺ റെഡി-ഗോ

ഡാറ്റ്സൺ റെഡി-ഗോ

റിനോ ക്വിഡിന്റെ അതെ പ്ളാറ്റ്ഫോമിൽ നിർമ്മിച്ചിട്ടുള്ള ഈ വാഹനം ജനവരിയിലാണ് ലോഞ്ചിനായി എത്തുന്നത്. എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഓൾട്ടോ 800, ഹുണ്ടായ് ഇയോൺ, റിനോ ക്വിഡ് എന്നിവയോടായിരിക്കും റെഡി-ഗോ മത്സരിക്കേണ്ടിവരിക. ക്വിഡിന്റെ 800സിസി പെട്രോൾ എൻജിനാണ് ഇതിലുമുപയോഗിക്കുന്നത്. ഓട്ടോമാറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) സാങ്കേതികതയോടെയാണ് ഈ വാഹനം വിൽപനയ്ക് എത്തുന്നത്. വില ഏകദേശം 3 ലക്ഷത്തോളമാകും.

ഫോക്സ്‌വാഗൺ പോളോ ജിടിഎൈ

ഫോക്സ്‌വാഗൺ പോളോ ജിടിഎൈ

2015ലെ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ ഫോക്സ്‌വാഗൺ ഈ വാഹനം പ്രദർശിപ്പിച്ചിരുന്നു. ഇത് 2016 പകുതിയോടെ ഇന്ത്യൻ വിപണിയിലെത്തിച്ചേരും. 189കുതിരശക്തി ഉല്‍പാദിപ്പിക്കാൻ ശേഷിയുള്ള 1.8 ലിറ്റർ ടിഎസ്എൈ പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. ഈ വാഹനത്തിന്റെ വില ഏകദേശം 22 ലക്ഷത്തോളമാകും.

എംയുവി/എംപിവി-റിനോ ഡസ്റ്റർ ഫേസ്‍ലിഫ്റ്റ്

എംയുവി/എംപിവി-റിനോ ഡസ്റ്റർ ഫേസ്‍ലിഫ്റ്റ്

റിനോയുടെ ഈ പുതുക്കിയ മോഡൽ 2016 ഒക്ടോബർ മാസത്തോട്കൂടി ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഡസ്റ്ററിൽ ഇപ്പോഴുള്ള 1.6 ലിറ്റർ പെട്രോൾ എൻജിൻ (102bhp), 1.5 ലിറ്റർ ഡീസൽ എൻജിൻ( 84bhp) തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഡസ്റ്റർ ഫേസ്‍ലിഫ്റ്റിൽ ഓട്ടോമാറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) കൂടിയുണ്ട്. ഇതിന്റെ വില 8.5 ലക്ഷത്തോളം വരും.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

കൂടുതൽ പുതുമകളോടെയാണ് ഇന്നോവ വിപണിയിൽ എത്തിച്ചേരുന്നത്. പുതുക്കിയ ഈ വാഹനത്തിന്റെ വിൽപന ഇന്തോനേഷ്യയിൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. വലുപ്പമേറിയതും പുതിയ എൻജിനടങ്ങുന്നതുമാണ് നവീകരിച്ച ഈ മോഡൽ. 2.4 ലിറ്റർ ഡീസൽ എൻജിനാണ് ഘടിപ്പിക്കുക, ഇത് 100കുതിരശക്തി ഉൽപാദിപ്പിക്കേണ്ടതിന് പകരം 147 കുതിരശക്തി ഉൽപാദിപ്പിക്കും. 2016 ഫെബ്രുവരിയിലാണ് ലോഞ്ച് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ വില 10.5 ലക്ഷത്തോളമാകും.

ടാറ്റ ഹെക്സ

ടാറ്റ ഹെക്സ

ടാറ്റ മോട്ടേഴ്സ് ഈ വാഹനത്തെ പുതുമകളോടെയാണ് അവതരിപ്പിക്കുന്നത്. കൂടുതൽ പുതുമകളോടെയാണ് ടാറ്റ ഹെക്സ എന്ന് വിളിക്കപ്പെടുന്ന ആര്യ ഓഗസ്റ്റിൽ ലോഞ്ചിനെത്തുന്നത്. ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് മോഡലായിരിക്കും ഇത്. സഫാരിക്കുള്ള 2.2 ലിറ്റർ വാരിക്കോർ (VARICOR) ഡീസൽ എൻജിനാണ് ഇതിനുള്ളത്. ഇത് 154കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ഓൾ വീൽ ഡ്രൈവ് വേരിയന്റിലും ലഭ്യമാണ്. ഇതിന്റെ വില 10.5 ലക്ഷത്തോളമാകും.

കോംപാക്റ്റ് എസ്‌യുവി-മഹീന്ദ്ര കെയുവി 100

കോംപാക്റ്റ് എസ്‌യുവി-മഹീന്ദ്ര കെയുവി 100

2016 ജനവരി 15നാണ് മഹീന്ദ്ര കെയുവി 100 ഇന്ത്യൻ വിപണിയിലെത്തിച്ചേരുന്നത്. 82, 77 കുതിരശക്തി ഉൽപാദിപ്പിക്കാൻ കഴിവുള്ള 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ എൻജിനുകളായിരിക്കും ഘടിപ്പിക്കുക. ഇതിന്റെ വില ഏകദേശം 5 ലക്ഷത്തോളമാകും.

മാരുതി സുസുക്കി വൈബിഎ(വിറ്റാര ബ്രീസ)

മാരുതി സുസുക്കി വൈബിഎ(വിറ്റാര ബ്രീസ)

വൈബിഎ കോൺസെപ്റ്റോടുകൂടിയാണ് വിറ്റാര ബ്രീസ എന്ന എസ്‍യുവിയെ മാരുതി വിപണിയിലവതരിപ്പിക്കുന്നത്. ഈ വർഷം ജുലൈയിലായിരിക്കും ലോഞ്ച് ചെയ്യുക. സ്വിഫ്റ്റിന്റെ അതേ പോട്രോൾ, ഡീസൽ എന്‍ജിനാണ് ഈ എസ്‍യുവിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ വില 5 ലക്ഷത്തോളമാകും.

ഹോണ്ട ബിആർ-വി

ഹോണ്ട ബിആർ-വി

ഹോണ്ട മോബിലിയോ പ്ളാറ്റ്ഫോമിൽ നിർമ്മിച്ചിട്ടുള്ള ബിആർ-വി ഫെബ്രു‌വരി മുതല്‍ വിൽക്കപ്പെടുമെന്നാണ് കരുതുന്നത്. 1.5ലിറ്റർ എൈ-വിടെക് പെട്രോൾ, 1.5ലിറ്റർ എൈ-ഡിടെക് ഡീസൽ എൻജിനാണ് ഘടിപ്പിക്കുക. മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്സ് ഇതിലടങ്ങിയിട്ടുണ്ട്. ഇതിന്റെ വില 7.5 ലക്ഷത്തോളമാകും.

സാങ്‌യോങ് ടിവോലി

സാങ്‌യോങ് ടിവോലി

ഈ വാഹനം 2016 പകുതിയോടെയാണ് വിപണിയിലെത്തുക. ടിവോലിക്ക് പെട്രോൾ,ഡീസൽ എന്നീ രണ്ട് വേരിയന്റുകൾ ഉണ്ടാകും. റെയിൻ സെൽസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ് ലൈറ്റുകൾ, ഓട്ടോമാറ്റിക് ക്ളൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളും ഇതിലടങ്ങിയിട്ടുണ്ട്. വില 8 ലക്ഷത്തോളം വരും.

സെഡാൻ-ഹുണ്ടായ് എലാൻട്ര ഫേസ്‍ലിഫിറ്റ്

സെഡാൻ-ഹുണ്ടായ് എലാൻട്ര ഫേസ്‍ലിഫിറ്റ്

2015ലെ ദുബായ് മോട്ടോർ ഷോയിൽ എലാൻട്ര ഫേസ്‍ലിഫിറ്റ് പ്രദർശിപ്പിക്കുകയുണ്ടായി. ഇന്ത്യയിലിത് 2016 പകുയിയോടെ എത്തിച്ചേരും. 1.6 ലിറ്റർ ഡീസൽ എൻജിൻ, 1.6 ലിറ്റർ പെട്രോൾ എൻജിൻ, 2.0 ലിറ്റർ പെട്രോൾ എൻജിൻ എന്നിവ ഉൾപ്പെടുത്തുയിരിക്കുന്നു. ഇതിന്റെ വില 14.5 ലക്ഷത്തോളമാകും.

ടാറ്റ സീക്ക സെഡാൻ

ടാറ്റ സീക്ക സെഡാൻ

ഓഗസ്റ്റിലാണിതിന്റെ ലോഞ്ച് പ്രതീക്ഷിക്കുന്നത്. സീക്കയുടെ അതേ 3സിലിണ്ടർ ഡീസൽ, പെട്രോൾ എൻജിനുകൾ തന്നെയായിരിക്കും സെഡാനിലും.ഈ വാഹനത്തിന്റെ വില 5 ലക്ഷത്തോളമാകും.

ഫോക്സ്‌വാഗൺ എമിയോ

ഫോക്സ്‌വാഗൺ എമിയോ

2016 ഫെബ്രുവരിയിലെ ഓട്ടോ എക്സ്പോയിൽ എമിയോ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. പോളോ, വെന്റോ വാഹനങ്ങളുടെ അതേ ഘടനയാണിതിനും. 1.5 ലിറ്റർ ഡീസൽ എൻജിൻ, 1.2 ലിറ്റർ പെട്രോൾ എൻജിൻ എന്നിവയായിരിക്കും ഘടിപ്പിക്കുക. ഡിഎസ്ജി ഗിയർബോക്സും എൻജിനൊപ്പമുണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്റെ വില 7 ലക്ഷത്തോളമാകും.

മഹീന്ദ്ര വെരിടോ(ഇലക്ട്രിക്ക്)

മഹീന്ദ്ര വെരിടോ(ഇലക്ട്രിക്ക്)

മഹീന്ദ്ര ഇലക്ട്രിക്ക് വാഹനങ്ങൾ വിപുലീകരിക്കാൻ ഉദ്ദേശിച്ചിരിക്കുകയാണ്. വെരിടോ ആണ് മഹീന്ദ്രയിൽ നിന്നുള്ള അടുത്ത ഇലക്ട്രിക്ക് വാഹനം. ഇത് വരാനിരിക്കുന്ന ഓട്ടോഎക്സ്പോയിൽ ലോഞ്ച് ചെയ്യുന്നതായിരിക്കും. അല്പം മാറ്റങ്ങൾ വരുത്തി ഇ20യിൽ ഉള്ള അതെ ബാറ്ററി തന്നെയാണ് ഉപയോഗിക്കുക. ഈ വാഹനത്തിന്റെ വില 9.5 ലക്ഷത്തോളമാകും.

എസ്‌യുവി-ഫോർഡ് എൻഡവർ

എസ്‌യുവി-ഫോർഡ് എൻഡവർ

ജനവരിയിലാണ് എൻഡവർ ലോഞ്ചിനായി ഒരുങ്ങുന്നത്. പുതിയ എൻഡവറിന് 2.2 ലിറ്റർ, 3.2ലിറ്റർ ഡീസൽ എൻജിനുകളാണ് ഉണ്ടാവുക. ഇതിന് 4x4 വേരിയന്റ് ലഭ്യമാണ്. ഓപ്ഷണൽ ഓട്ടോമ്റ്റിക് ഗിയർ ബോക്സ് ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഈ വാഹനത്തിന്റെ വില 29 ലക്ഷത്തോളമാകും.

ജീപ്പ് റ്രാൻഗ്ളർ

ജീപ്പ് റ്രാൻഗ്ളർ

രണ്ട് വാഹനങ്ങളാണ് കമ്പനി ഈ വർഷം പുറത്തിറക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്, അതിൻ ഒന്ന് ജീപ്പ് റ്രാൻഗ്ളർ ആണ്. ഇന്ത്യൻ വിപണിയിലെ എസ്‌യുവി വാഹനങ്ങളായിരിക്കും മുഖ്യ എതിരാളികള്‍. 2.8 ലിറ്റർ ഡീസൽ എൻജിൻ, 3.6 ലിറ്റർ വി6 പെട്രോൾ എൻജിൻ എന്നിവയാരിക്കും ഘടിപ്പിക്കുക. 30 ലക്ഷം രൂപയാണ് വിപണിയിലെ വില.

ജീപ്പ് ഗ്രാന്റ് ഷെരോക്കി

ജീപ്പ് ഗ്രാന്റ് ഷെരോക്കി

അമേരിക്കൻ ബ്രാന്റിൻ നിന്നും ഇന്ത്യൻ വിപണിയിലെത്തിച്ചേരുന്ന രണ്ടാമത്തെ വാഹനമാണ് ജീപ്പ് ഷെരോക്കി. 237കുതിരശക്തി ഉൽപാദിപ്പിക്കുന്ന 3.0 ലിറ്റർ വി6 ഡീസൽ എൻജിനായിരിക്കും ഇതിലുണ്ടാവുക. ഓഗസ്റ്റിലായിരിക്കും വിപണിയിലേക്കുള്ള ഇതിന്റെ കാൽവെപ്പ്. 40 ലക്ഷം രൂപയാണ് വില.

ലക്ഷ്വറി കാറുകൾ-മേഴ്സിഡെസ് ബെൻസ് ജിഎൽഇ 450 എഎംജി

ലക്ഷ്വറി കാറുകൾ-മേഴ്സിഡെസ് ബെൻസ് ജിഎൽഇ 450 എഎംജി

ജർമ്മൻ കാർനിർമ്മാതാക്ക‌ളായ മേഴ്സിഡെസ് ബെൻസ് കഴിഞ്ഞ വർഷം15 കാറുകൾ നിരത്തിലെത്തിച്ചു. 2016 ജനവരി 12ന് ലോഞ്ച് ചെയ്യാനിരിക്കുന്ന മോഡൽ മേഴ്സിഡെസ് ബെൻസ് ജിഎൽഇ 450 എഎംജി ആണ്. 362കുതിരശക്തി നല്കുന്ന 3.0 ലിറ്റർ ട്വിൻ ടർബോ വി6 എൻജിനുകളായിരിക്കും ഘടിപ്പിക്കുക. ഇത് നാല് വീലുകളിലേക്കും പവർ എത്തിക്കും. ബിഎംഡബ്ള്യു എക്സ്6 ആയിരിക്കും ഇതിന്റെ എതിരാളി. 1.25 കോടി രൂപയാണ് വില.

പുതിയ ഓഡി എ4

പുതിയ ഓഡി എ4

ഈ വര്‍ഷം ഏറെ പുതുമകളോടെയാണ് ഓഡി എ4 വിപണിയിലെത്തുന്നത്. വർഷാവസാനത്തോടുകൂടി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നാല് പെട്രോൾ എൻജിനുകളിലും മൂന്ന് ഡീസൽ എൻജിനുകളിലും ഇവ ലഭ്യമാണ്. 32 ലക്ഷം രൂപയാണ് വില.

സ്കോഡ സൂപ്പർബ്

സ്കോഡ സൂപ്പർബ്

സ്കോഡയുടെ ഈ ഫ്ളാഗ്ഷിപ്പ് കാർ 2016 ഫെബ്രുവരിയോട് കൂടി വിപണിയിലെത്തിച്ചേരും. നിലവിലുള്ള മോഡലിനേക്കാൾ വലുപ്പമേറിയതായിരിക്കും ഈ വാഹനം. 158കുതിരശക്തി ഉല്പാദിപ്പിക്കുന്ന അതെ1.8 ലിറ്റർ ടിഎസ്എൈ പെട്രോൾ എന്‍ജിനും 138കുതിരശക്തി ഉല്പാദിപ്പിക്കുന്ന അതെ 2.0ലിറ്റർ ടിഡിഎൈ ഡീസൽ എന്‍ജിനായിരിക്കും ഇതിലും ഉപയോഗിക്കുക. 23 ലക്ഷം രൂപയാണ് വില.

മേഴ്സിഡെസ് ബെൻസ് ജിഎൽഎസ്

മേഴ്സിഡെസ് ബെൻസ് ജിഎൽഎസ്

കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് എസ്‌യുവിയാണ് ഈ വാഹനം. 2016 പകുതിയോടുകൂടി ഇവ വിപണി കീഴടക്കും. 1.70 കോടി രൂപയാണ് വില.

സ്പോർട്ട്സ് കാർ-നിസ്സാൻ ജിടി-ആർ

സ്പോർട്ട്സ് കാർ-നിസ്സാൻ ജിടി-ആർ

വളരെയേറെക്കാലമായി നിസ്സാൻ തങ്ങളുടെ പുതിയ വാഹനമായ ജിടി-ആർ ഇന്ത്യൻ വിപണിയിലെത്തിക്കാൻ പദ്ധതിയിടുന്നു. അങ്ങനെ ഈ വര്‍ഷം ഫ്ളാഗ്ഷിപ്പ് കാറായ നിസ്സാൻ ജിടി-ആർ ലോഞ്ചിനൊരുങ്ങുകയാണ്. 542കുതിരശക്തി ഉല്പാദിപ്പിക്കുന്ന 3.6ലിറ്റർ വി6 ട്വിൻ ടർബോചാർജ്‍ഡ് എൻജിനാണിതിൽ ഉപയോഗിക്കുന്നത്. ഓൾ വീൽ ഡ്രൈവ് സിസ്റ്റം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.1.75 കോടി രൂപയാണ് വില.

ഫോർഡ് മസ്ടാങ്

ഫോർഡ് മസ്ടാങ്

ഫോർഡ് 2016 ആദ്യപകുതിയോടുകൂടി ഐകോണിക്ക് മസ്ടാങ് ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒന്നുകിൽ 310കുതിരശക്തി ഉല്പാദിപ്പിക്കുന്ന 2.3ലിറ്റർ എക്കോബൂസ്റ്റ് എൻജിൻ അല്ലെങ്കിൽ 400കുതിരശക്തി ഉല്പാദിപ്പിക്കുന്ന 5.0ലിറ്റർ വി8 നാച്ചുറലി ആസ്പിരേറ്റഡ് എൻജിനായിരിക്കും ഇതിൽ ഉപയോഗിക്കുക. 2016 മെയിൽ ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.32 ലക്ഷം രൂപയാണ് വില.

 
English summary
New Launches 2016: List Of Upcoming Vehicles In India
Story first published: Monday, January 4, 2016, 12:03 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark