ടൊയോട്ട ഇന്നോവയ്ക്കൊരു പുത്തൻ പതിപ്പ്- വെൻച്വറർ!!!
ഇന്തോനേഷ്യയിൽ വെൻച്വറർ എന്നപ്പേരിൽ ടൊയോട്ട ഇന്നോവയ്ക്കൊരു പുത്തൻ പതിപ്പൊരുങ്ങുന്നു.
ഇന്നോവയ്ക്ക് പുതിയൊരു ടോപ്പ്-എന്റ് വേരിയന്റിനെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. ഇന്നോവ 'വെൻച്വറർ' എന്നപേരിലിറക്കുന്ന പുതിയ മോഡലിന്റെ ചിത്രങ്ങളിപ്പോൾ ഇന്തോനേഷ്യയിൽ പ്രചരിചിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിൽ ഇന്നോവയ്ക്ക് പകരക്കാരനായി എത്തിയ ക്രിസ്റ്റയ്ക്ക് ഈ വേരിയന്റു ലഭ്യമാകുമോ എന്നതിനെകുറിച്ചൊന്നും വ്യക്തമല്ല.

ചിത്രങ്ങൾ വ്യക്തമാക്കുന്നതുപോലെ ചുവപ്പ് നിറത്തോടുകൂടിയ എക്സ്റ്റീരിയറുമായിട്ടാണ് ഇന്നോവ വെൻച്വറർ അവതരിക്കുക. ഡീസൽ, പെട്രോൾ വകഭേദങ്ങളും ഈ മോഡലിൽ ലഭ്യമാക്കിയിട്ടുണ്ട്.

ചുവപ്പ് എക്സ്റ്റീരിയറിന് കൂടുതൽ മോടി നൽകാൻ പ്രത്യേകമായ ബോഡി ക്ലാഡിംഗും നൽകിയിട്ടുണ്ട്. ക്രോംമിന്റെ അതിപ്രസരണം തന്നെ ബോഡിയിലുടനീളമായി കാണാം.

കാറിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി ധാരാളം ക്രോം സ്ട്രിപ്പുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്റ്റാൻഡേഡ് ഇന്നോവയിൽ നിന്നു വ്യത്യസ്തമായി പ്രത്യേക ഡിസൈനിലുള്ള കടും ചാരനിറത്തിലുള്ള അലോയ് വീലുകളാണ് ഈ ഇന്നോവ വെച്വററിന്റെ മുഖ്യ സവിശേഷത.

അകത്തളത്തിൽ ഡ്യുവൽ ടോൺ സീറ്റുകൾക്കൊപ്പം ഒരു എംപിവിയിൽ അത്യാവശ്യം വേണ്ട എല്ലാ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

ഇന്തോനേഷ്യൻ വിപണിയിൽ എത്തിയതിനെ തുടർന്നായിരിക്കും മറ്റു വിപണികളിലേക്കുള്ള ഇന്നോവ വെച്വററിന്റെ എൻട്രിയുണ്ടാവുക.

'ഇന്ത്യൻ കാർ ഓഫ് ദി ഇയർ' പട്ടം വിറ്റാരയ്ക്ക്
സ്കോഡയ്ക്ക് അഭിമാനിക്കാൻ 1.90കോടി കാരണങ്ങൾ-ഇതൊരു ചരിത്രനേട്ടം


Click it and Unblock the Notifications