മാരുതി മൊത്തത്തിൽ വിറ്റഴിച്ചത് വിറ്റാരയുടെ 83,000യൂണിറ്റുകൾ!!
83,000യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട വിറ്റാര മാരുതിയുടെ വില്പന ചരിത്രത്തിലൊരു നാഴികല്ലായി തീർന്നു
മാരുതി സുസുക്കിയുടെ കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസയ്ക്ക് ഇന്ത്യയിൽ വച്ചടിവച്ചടി കയറ്റമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 2016 മാർച്ചിൽ വിപണിയിലെത്തിയ വിറ്റാരയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല മികച്ച പ്രതികരണങ്ങളും വിറ്റാരയെ തേടിയെത്തി.

വിപണിയിലെത്തി എട്ടുമാസങ്ങൾക്ക് ശേഷം 1.72 ലക്ഷം ബുക്കിംഗുകളും നേടിയെടുക്കാൻ വിറ്റാരയ്ക്ക് സാധിച്ചു. ബുക്കിംഗുകൾ ഏറി വന്നപ്പോൾ വിറ്റാരയ്ക്കുള്ള കാത്തിരിപ്പു സമയവും ദീർഘിപ്പിക്കേണ്ടതായി വന്നു. നിലവിൽ ഏഴുമാസത്തോളമുള്ള കാത്തിരിപ്പാണ് വിറ്റാരയ്ക്ക് ആവശ്യമായി വന്നിരിക്കുന്നത്.

അടുത്തിടെ ഇന്ത്യൻ കാർ ഓഫ് ദി ഇയർ എന്ന ബഹുമതിയും വിറ്റാരയ്ക്ക് ലഭിച്ചു. ഇപ്പോൾ മൊത്തത്തിൽ വിറ്റാരയുടെ 83,000യൂണിറ്റുകൾ വിറ്റഴിച്ച് വില്പനയിലൊരു നാഴികകല്ലായി മാറിയിരിക്കുകയാണ്.

ഉയർന്നു വന്ന ഡിമാന്റുകൾ കാരണം വിറ്റാരയുടെ വേരിയന്റുകൾക്ക് അനുസരിച്ചാണ് വെയിറ്റിംഗ് പിരീയഡും നിർണയിച്ചിരിക്കുന്നത്.

2016 മാർച്ചിൽ വിപണിയിലെത്തിയ വിറ്റാരയുടെ 83,000യൂണിറ്റുകൾ വിറ്റഴിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന പത്ത് വാഹനങ്ങളിൽ ഒന്നാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും കമ്പനി പ്രകടിപ്പിച്ചു.

നിലവിൽ വിറ്റാരയുടെ ഡീസൽ വകഭേദം മാത്രമാണ് ലഭ്യമായിട്ടുള്ളത്. എഎംടി ഉൾപ്പെടുത്തിയിട്ടുള്ള പെട്രോൾ വേരിയന്റ് ഉടൻ തന്നെ വിപണിയിലെത്തുമെന്നുള്ള സൂചനയും കമ്പനി ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

5സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുള്ള 100ബിഎച്ച്പി കരുത്തോടുകൂടിയ 1.5ലിറ്റർ ബൂസ്റ്റർജെറ്റായിരിക്കും വിറ്റാരയിലുൾപ്പെടുത്തുന്ന പെട്രോൾ എൻജിൻ.

നിലവിൽ 88.5ബിഎച്ച്പിയും 200എൻഎം ടോർക്കും നൽകുന്ന 1.3ലിറ്റർ ഡീസൽ എൻജിനാണ് വിറ്റാരയുടെ കരുത്ത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഈ എൻജിനിൽ ഘടിപ്പിച്ചിട്ടുള്ളത്.

വല്ലോടത്തും പാർക്ക് ചെയ്യാമെന്നുവെച്ച് കാർ വാങ്ങാനാണെങ്കിൽ; ഇനി നടക്കില്ല
ടിയാഗോ വിജയത്തിനുശേഷം പുതുവർഷത്തിൽ ടാറ്റയുടെ പുത്തൻ എംപിവി-ഹെക്സ


Click it and Unblock the Notifications








