പുതിയ ഫോക്സ്‌വാഗൺ സെഡാൻ-അമിയോ പ്രദർശിപ്പിച്ചു

By Praseetha

ഫോക്സ്‌വാഗൺ പുതിയ കോംപാക്ട് സെഡാൻ അമിയോ പ്രദർശിപ്പിച്ചു. ദില്ലി ഓട്ടോഎക്സപോയിൽ വെച്ചായിരുന്നു പ്രദർശനം. 'ഐ ലൗ' എന്നർത്ഥം വരുന്ന അമോ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് അമിയോയുടെ ഉത്ഭവം. ഇന്ത്യൻ റോഡുകൾക്ക് അനുകൂലമായ വിധത്തിലാണ് അമിയോ രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് മികച്ച ഡ്രൈവിംഗ് അനുഭൂതിയും കരുത്തുറ്റ ബോഡിയും പ്രദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫോക്സ്‌വാഗൺഅമിയോ


ഡിസൈൻ

ഫോക്സ്‌വാഗൺന്റെ പ്രമുഖ മോഡലുകളായ പോളോ, വെന്റോ എന്നിവയിൽ നിന്ന് പ്രചോദനം കൊണ്ടാണ് കമ്പനി അമിയോയുടെ രൂപകല്പന നടത്തിയിരിക്കുന്നത്. ഇതിന്റെ മുൻവശം പോളോയ്ക്കും പിൻവശം വെന്റോയ്ക്കും സമാനമാണ്. പോളോയിലുള്ളത് പോലുള്ള ബ്ലാക്ക് ഇന്റീരിയർ, സെൻട്രൽ കൺസോളിലെ സിൽവർ ട്രിം, മൾട്ടി ഫങ്ഷൻ 3-സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും അമിയോയിൽ കാണാം.

എൻജിൻ
1.2ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിൻ, 1.5ലിറ്റർ 4 സിലിണ്ടർ ഡീസൽ എൻജിൻ ഓപ്ഷനുകൾ അമിയോയിൽ ലഭ്യമാണ്. പെട്രോൾ എൻജിൻ 175എൻഎം ടോർക്കും 104ബിഎച്ച്പി കരുത്തും നൽകുമ്പോൾ 230എൻഎം ടോർക്കും 89ബിഎച്ച്പി കരുത്തുമാണ് ഡീസൽ എൻജിനുള്ളത്.

ഗിയർബോക്സ്
5സ്പീഡ് മാനുവൽ കൂടാതെ ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സും ഓപ്ഷണലായി നൽകിയിട്ടുണ്ട്.

മൈലേജ്
പെട്രോൾ എൻജിന് ലിറ്ററിന് 16.47 കിലോമീറ്റർ മൈലേജാണുള്ളത്. ഡീസൽ എൻജിൻ ലിറ്ററിന് 20.14 കിലോമീറ്റർ മൈലേജും നൽകുന്നു.

ഫീച്ചറുകൾ
റെയിൽ സെൻസറിംഗ് വൈപ്പറുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ക്രൂസ് കൺട്രോൾ, എബിഎസ്, ഇപിഎസ്, ഡ്യുവൽ എയർബാഗുകൾ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കൂൾഡ് ഗ്ലോവ്ബോക്സ്, ഫ്രണ്ട് ആംറെസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ഇലക്ട്രോണിക് ഇംമ്മോബലൈസർ എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ വർഷം രണ്ടാം പകുതിയോട് കൂടി അമിയോ വിപണിയിൽ എത്തുന്നതായിരിക്കും. അമിയോയുടെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല മാത്രമല്ല ഈ സെഗ്മെന്റിൽ പിടിച്ച് നിൽക്കണമെങ്കിൽ കോംപടേറ്റീവ് പ്രൈസിൽ തന്നെ ഇറക്കേണ്ടതുമുണ്ട്. മാരുതി സ്വിഫ്റ്റ് ഡിസയർ, ഹ്യുണ്ടായ് എക്സെന്റ്, ഹോണ്ട അമേസ്, ഫോർഡ് ആസ്പെയർ എന്നിവയാണ് അമിയോയുടെ മുഖ്യ എതിരാളികൾ.

More from DriveSpark

Article Published On: Tuesday, February 2, 2016, 18:37 [IST]
English summary
Volkswagen Ameo Revealed In India - To Go After Maruti's Swift Dzire
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X