അമിയോ-ഡിസയർ തമ്മിലുള്ള താരതമ്യം
ഫോക്സ്‌വാഗൺന്റെ സബ്-കോംപാക്ട് സെഡാൻ സെഗ്മെന്റിലുള്ള ആദ്യ വാഹനമായ അമിയോയെ ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ചു. ഈ വാഹനത്തെ 4 മീറ്റർ സെഗ്മെന്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സബ്-കോംപാക്ട് സെഗ്മെന്റ് മാരുതി ഡിസയറിന്റെ കുത്തകയിലായതിനാൽ ഡിസയർ ഒരു കടുത്ത എതിരാളിയാകാനുള്ള സാധ്യതയുണ്ട്. ഫീച്ചറുകളും മറ്റുവിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഇവ തമ്മിലുള്ള ഒരു താരതമ്യം ആയാലോ. കൂടുതലറിയാൻ സ്ളൈഡുകളിലേക്ക് നീങ്ങൂ.

വില
5,46,063 നും 8,19,481ലക്ഷത്തിനുമിടയിലാണ് ഡിസയറിന്റെ എക്സ്ഷോറൂം വില.അമിയോയുടെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഡിസൈൻ-അമിയോ
പോളോ പ്ലാറ്റ്ഫോം ബേസ്ചെയ്തുകൊണ്ടാണ് അമിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഇന്റീരിയർ പോളോയേയും റിയർ സൈഡ് വെന്റോയേയും അനുസ്മരിപ്പിക്കുന്നു.

ഡിസൈൻ-ഡിസയർ
സ്വിഫ്റ്റ് പ്ലാറ്റ്ഫോമിൽ നിന്ന് പകർന്നെടുത്തിട്ടുള്ള റൗണ്ട് ഷേപ്പിലുള്ള ഡിസൈനാണ് ഡിസയറിന് ഉള്ളത്. മാരുതിയുടെ മികച്ച രീതിയിൽ വിറ്റുപോകുന്ന കാർ കൂടിയാണ് ഡിസയർ. ഡിസൈനിലല്ല മാരുതി എന്ന ബ്രാന്റിലാണ് ആളുകൾ ആകൃഷ്ടരായിരിക്കുന്നത്.

എൻജിൻ-അമിയോ
അമോയിൽ 1.2ലിറ്റർ ത്രീ സിലിണ്ടർ എംപിഐ പെട്രോൾ എൻജിനും 1.5ലിറ്റർ ഫോർ സിലിണ്ടർ ടിഡിഐ ഡീസൽ എൻജിനും ലഭ്യമാണ്.

എൻജിൻ-അമിയോ
പെട്രോൾ എൻജിനിൽ 5സ്പീഡ് ഗിയർബോക്സും ഡീസലിൽ 5സ്പീഡ്, 7സ്പീഡ് ഡിഎസ്ജി ഗിയർബോക്സുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എൻജിൻ-അമിയോ
104കുതിരശക്തിയും 175എൻഎം ടോർക്കുമാണ് പെട്രോൾ എൻജിനുള്ളത്. ഡീസൽ എൻജിൻ 89കുതിരശക്തിയും 230എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

എൻജിൻ-ഡിസയർ
ഡിസയറില്‍ 1.2ലിറ്റർ 4 സിലിണ്ടർ വിവിടി പെട്രോൾ എൻജിനും1.3ലിറ്റർ 4 സിലിണ്ടർ ഡിഡിഐഎസ് ഡീസൽ എൻജിനുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എൻജിൻ-ഡിസയർ
പെട്രോൾ വേരിയന്റിൽ 4സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണുള്ളത്. ഡീസലിന് ഓട്ടോ ഗിയർഷിഫ്റ്റാണ് നൽകിയിരിക്കുന്നത്.

എൻജിൻ-ഡിസയർ
84കുതിരശക്തിയും 115എൻഎം ടോർക്കുമാണ് പെട്രോൾ എൻജിനുള്ളത്. 74കുതിരശക്തിയും 190എൻഎം ടോർക്കുമാണ് ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ഫീച്ചറുകൾ-അമിയോ
റെയിൻ സെൻസറിംഗ് വൈപ്പറുകൾ, ക്രൂസ് കണ്‍ട്രോൾ,റിയർ ഏസി ഔട്ടലെറ്റ്, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ്, ഫ്രണ്ട് ആംറെസ്റ്റ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം എന്നീ ഫീച്ചറുകളുമായാണ് അമിയോ എത്തിയിരിക്കുന്നത്.

ഫീച്ചറുകൾ-ഡിസയർ
ടോപ്പ് എന്റ് ഡിസയറിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഒആർവിഎം, ഫാബ്രിക് സീറ്റ്, ഓക്സ്, ബ്ലൂടൂത്ത്, യുഎസ്ബി കണക്ടിവിറ്റി എന്നീ ഫീച്ചറുകൾ ലഭ്യമാണ്.

സേഫ്റ്റി
അമിയോയുടെ എല്ലാ വേരിയന്റിലും ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ഇപിഎസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസയറിന്റെ ടോപ്പ് എന്റ് എഎംടി വേർഷനുകളിൽ മാത്രമാണ് ഈ മൂന്ന് ഫീച്ചറുകൾ ഉള്ളത്.

സേഫ്റ്റി
മറ്റ് സേഫ്റ്റി ഫീച്ചറുകളായ സെൻട്രൽ ലോക്കിങ്, എൻജിൻ ഇമ്മോബലൈസർ, സ്പീഡ് സെൻസറിംഗ് ഡോർ ലോക്കുകൾ എന്നിവയും ടോപ്പ് എന്റ് ഡിസയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമിയോയുടെ കൂടുതൽ ഫീച്ചറുകൾ ലോഞ്ചിന് ശേഷമേ വ്യക്തമാകുകയുള്ളൂ.

വിധി
എല്ലാ സ്റ്റാൻന്റേഡ് ഫീച്ചറുകളും നല്ലൊരു ഡിസൈനും ഉൾക്കൊള്ളിച്ചുള്ള കാറാണ് അമിയോ. വില ഇതുവരെ നിശ്ചയിക്കാത്തതിനാൽ വിലയുടെ കാര്യത്തിൽ ഡിസയറിന് വെല്ലുവിളിയാകുമോ എന്ന പറയാൻ കഴിയില്ല.

വിധി
ലോഞ്ച് തൊട്ട് ഇന്നുവരെ സബ്-കോംപാക്ട് സെഗ്മെന്റിൽ മുന്നിട്ട് നിൽക്കുന്ന ഡിസയർ വിശ്വാസയോഗ്യമായ ഒരു മാനുഫാക്ചർ ബാഡ്ജുള്ള വാഹനമാണ്.


Click it and Unblock the Notifications








