വില വർധനവിൽ പങ്കു ചേർന്ന് ഫോക്സ്‌വാഗണും; വർധവന് 3%

അടുത്ത വർഷം മുതൽ ഫോക്സ്‌വാഗണും കാറുകൾക്ക് 3% വിലവർധനവ് നേരിടുന്നതായിരിക്കും.

By Praseetha

2017 ജനവരി മുതൽ ഫോക്സ്‌വാഗൺ ഇന്ത്യയും എല്ലാ കാറുകളുടേയും വില വർധിപ്പിക്കുന്നു. മോഡൽ, വേരിയന്റ് എന്നിവയ്ക്ക് അനുസൃതമായി മൂന്ന് ശതമാനമായിരിക്കും വർധനവ് ഏർപ്പെടുത്തുക.

വില വർധനവിൽ പങ്കു ചേർന്ന് ഫോക്സ്‌വാഗണും; വർധവന് 3%

ഈ വർഷമാദ്യം പുറത്തിറങ്ങിയ കോംപാക്ട് സെഡാൻ അമിയോയും വിലവർധനവിന് ബാധകമായിരിക്കുമെന്നാണ് കമ്പനി അറിയിപ്പ്.

വില വർധനവിൽ പങ്കു ചേർന്ന് ഫോക്സ്‌വാഗണും; വർധവന് 3%

പോളോ, വെന്റോ, ജെറ്റ, ബീറ്റിൽ, അമിയോ എന്നീ വാഹനങ്ങളാണ് ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ വിൽക്കപ്പെടുന്നതായിട്ടുള്ളത്. ദില്ലി എക്സ്ഷോറൂം 26 ലക്ഷത്തിനുള്ള ഫോക്‌സ്‌വാഗൺ ആഡംബര വാഹനം പോളോ ജിടിഐയും ഇതിലുൾപ്പെടും.

വില വർധനവിൽ പങ്കു ചേർന്ന് ഫോക്സ്‌വാഗണും; വർധവന് 3%

5.24 ലക്ഷം മുതൽ 27.83ലക്ഷം വരേയുള്ള കാറുകളാണ് ഫോക്സ്‌വാഗൺ ഇന്ത്യയിൽ വില്പനയ്ക്കെത്തിച്ചിട്ടുള്ളത്. മോഡലുകൾക്കും വേരിയന്റുകൾക്കും അനുസരിച്ച് മൂന്ന് ശതമാനം വർധനവായിരിക്കും നടപ്പിലാക്കുക.

വില വർധനവിൽ പങ്കു ചേർന്ന് ഫോക്സ്‌വാഗണും; വർധവന് 3%

2016 ഫോക്സ്‌വാഗണിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ചിലതൊക്കെ നടന്നു. അമിയോയുടെ അവതരണത്തിലൂടെ കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തി.

വില വർധനവിൽ പങ്കു ചേർന്ന് ഫോക്സ്‌വാഗണും; വർധവന് 3%

അതിനുശേഷം ആഡംബരത്വം തുളുമ്പുന്ന പോളോ ജിടിഐയുടെ അവതരണം നടത്തി. ചില നല്ല കാര്യങ്ങൾ സംഭവിച്ചിതിനൊപ്പം എൻജിൻ തകരാറിനെ തുടർന്ന് മുൻ തലമുറ സ്‌കോഡ് സൂപ്പർബിനെ തിരിച്ചുവിളിക്കുകയുണ്ടായി.

വില വർധനവിൽ പങ്കു ചേർന്ന് ഫോക്സ്‌വാഗണും; വർധവന് 3%

അടുത്ത വർഷം പുത്തൻ തലമുറ പസാറ്റ്, ടിഗ്വാൻ എന്നീ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് കമ്പനി.

വില വർധനവിൽ പങ്കു ചേർന്ന് ഫോക്സ്‌വാഗണും; വർധവന് 3%

ഇതിനകം തന്നെ ടൊയോട്ട, റിനോ, നിസാൻ, ടാറ്റാ മോട്ടേഴ്സ്, ഹ്യുണ്ടായ് എന്നീ നിർമാതാക്കൾ വില വർധിപ്പിക്കുന്ന വാർത്തകളുമായി രംഗത്തെത്തി കഴിഞ്ഞു. ഒടുവിൽ ഫോക്സ്‌വാഗണും ഇക്കൂട്ടത്തിൽ ചേർന്നിരിക്കുന്നു.

വില വർധനവിൽ പങ്കു ചേർന്ന് ഫോക്സ്‌വാഗണും; വർധവന് 3%

ഫിയറ്റ് പുന്തോ, ലീനിയ ലിമിറ്റഡ് എഡിഷനുകൾ ഇന്ത്യയിൽ

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം

More from DriveSpark

Article Published On: Friday, December 16, 2016, 9:30 [IST]
English summary
Volkswagen India Joins The Bandwagon In Increasing Prices Of Its Cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X