ഊഹിക്കാമോ പുതിയ ഫോക്‌സ് വാഗണ്‍ കാർ ഏതെന്ന്?

By Praseetha

ജർമ്മൻ വാഹന നിർമാതാവായ ഫോക്സ്‌വാഗൺ ഇന്ത്യൻ വിപണിയെ ലക്ഷ്യമാക്കി കൊണ്ട് ഒരു പുതിയ കോംപാക്ട് സെഡാന്‍ ഇറക്കാനുള്ള പദ്ധതിയിലാണ്. പൂർണമായും ഇന്ത്യന്‍ നിർമ്മിതമായ ഈ വാഹനത്തെ ദില്ലിയിൽ നടക്കാനിരിക്കുന്ന 2016 ഓട്ടോ എക്‌സ്‌പോയില്‍ പ്രദർശിപ്പിക്കുന്നതായിരിക്കും.ഫോക്‌സ് വാഗണിന്റെ മഹാരാഷ്ട്രയിലുള്ള ചകന്‍ പ്ലാന്റിലാണ് ഈ വാഹനത്തിന്റെ നിർമാണം നടക്കുന്നത്.

ഈ കോംപാക്ട് സെഡാന്റെ ഒരു ടീസർ വീഡിയോ നിങ്ങൾക്കായി ഇവിടെ നൽകിയിട്ടുണ്ട്. ഇതിന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ ഒരു സർപ്രൈസ് നല്‍കാനുള്ള ഒരുക്കത്തിലാണിവർ. വീഡീയോയിൽ പേര് പറയുന്ന വേളയിൽ ബീപ് സൗണ്ടായിരിക്കും നിങ്ങള്‍ക്ക് കേൾക്കാൻ സാധിക്കുക. ഫോക്സ്‌വാഗൺ ആരാധകരോട് ഈ വാഹനത്തിന്റെ പേര് എന്തെന്ന് ഊഹിക്കാൻ ആവശ്യപ്പെടുന്ന‍തായും കാണാം.

പോളോ ഹാച്ച് ബാക്കിലേതു പോലുള്ള ഡിഡൈനും കോപണന്‍സുമാണ് ഇതിൽ ഉപയോഗിക്കുന്നത്. എൻജിനും പോളോയിലുള്ളതിന് സമാനമായിരിക്കും. പോളോ പ്ളാറ്റഫോമിൽ നിർമ്മിക്കുന്നതിനാൽ കോംപറ്റിറ്റീവ് പ്രൈസിൽ ഇറക്കാനാകും സാധ്യത. ഓട്ടോ എക്സപോയിലുള്ള പ്രദർശനത്തിന് ശേഷമായിരിക്കും ഇതിന്റെ ലോഞ്ച് തീരുമാനിക്കുക.

Article Published On: Thursday, January 21, 2016, 10:58 [IST]
English summary
Volkswagen India Teases Compact Sedan Ahead Of Debut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X