കൂടുതൽ ഫീച്ചറുകളുമായി ഫോക്സ്‌വാഗൺ പോളോ-വെന്റോ വിപണിയിൽ

By Praseetha

ജർമൻ നിർമാതാവായ ഫോക്സ്‌വാഗൺ തങ്ങളുടെ പ്രമുഖ മോഡലുകളായ പോളോ- വെന്റോയുടെ പുത്തൻ പതിപ്പുകളുമായി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. 5.33 മുതൽ 12.13 ലക്ഷം രൂപ വരെയാണ് പുതുക്കിയ മോഡലുകളുടെ ദില്ലി എക്സ്ഷോറൂം വില.

പോളോയുടെ പുത്തൻ പതിപ്പുകൾക്ക് 5.33 ലക്ഷത്തിനും 8.9 ലക്ഷത്തിനിടയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. 7.85 ലക്ഷത്തിനും 12.13ലക്ഷത്തിനുമിടയിലാണ് സെഡാന്റെ വില.

ഫോക്സ്‌വാഗൺ

ഈ രണ്ട് മോഡലുകളും ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മിറർ ലിങ്ക് കണക്ടിവിറ്റി, ഫോൺ ബുക്ക് ആന്റ് എസ്എംഎസ് വ്യൂവർ, റെയിൻ സെൻസറിംഗ് വൈപ്പറുകൾ എന്നീ അഡീഷണൽ ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്.

തുടക്കത്തിൽ തന്നെ ഏറ്റവും കൂടുതലായി വിറ്റുപോയിട്ടുള്ള രണ്ട് മോഡലുകളാണിവയെന്ന് ഇന്ത്യയിലെ ഫോക്സ്‌വാഗൺ പാസഞ്ചർ കാർ ഡിറക്ടറായ മൈക്കൽ മേയർ അഭിപ്രായപ്പെട്ടു. ഈ അഡീഷണൽ ഫീച്ചറുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടനാണെന്നും കൂടി അദ്ദേഹം അറിയിച്ചു.

കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുവാനായി ഉൾപ്പെടുത്തിയിട്ടുള്ള റെയിൻ സെൻസർ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം ഫീച്ചറുകൾ നിഷ്‌പ്രയാസം വണ്ടി ഓടിക്കുന്നതിന് സഹായകമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യയിലെ എല്ലാ വിഡബ്ല്യൂ ഡീലർഷിപ്പുകളിലും പുതുക്കിയ പോളോ, വെന്റോ മോഡലുകൾ ലഭ്യമായിരിക്കും. കൂടാതെ ഫോക്സ്‌വാഗൺ പുതിയ അമിയോ സബ്-കോംപാക്ട് സെഡാൻ, ടിഗ്വാൻ പ്രീമിയം എസ്‌യുവി എന്നിവയെ ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.

More from DriveSpark

Article Published On: Tuesday, February 2, 2016, 10:48 [IST]
English summary
2016 Volkswagen Polo and Vento launched in India with new features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X