ഇന്ത്യയിലെ ഫുട്ട്ബോൾ പ്രേമികൾക്കായി പോളോ ഓൾസ്റ്റാർ എഡിഷൻ
ഫോക്സ്‌വാഗൺന്റെ സ്പെഷ്യൽ എഡിഷൻ പോളോയുടെ പരീക്ഷണയോട്ടം നടത്തുന്നതായിട്ടുള്ള ചാരപടങ്ങൾ പുറത്ത് വന്നു. ജനീവ മോട്ടോർഷോയിൽ പ്രദർശനം നടത്തിയിട്ടുള്ള ഓൾസ്റ്റാർ മോഡലാണ് അടുത്തതായി ഇന്ത്യയിലെത്താൻ പോകുന്നത്.
മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി-വായിക്കൂ
യൂറോപ്പിൽ ഇതിനകം വില്പനയിലുള്ള ഓൾസ്റ്റാർ 2016 യുഇഎഫ്എ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് ഫുട്ട്ബോൾ ടൂർണമെന്റിന്റെ പ്രചരണാടിസ്ഥാനത്തിലാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഫ്രാൻസിൽ (ജൂൺ പത്തിനും ജൂലൈയ് പത്തിനുമിടയിൽ) ഫുട്ട്ബോൾ ടൂർണമെന്റ് നടക്കുന്ന വേളയിലായിരിക്കും ഇന്ത്യയിലിതിന്റെ ലോഞ്ച്.

വിദേശ വിപണിയിൽ 6സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയ108എച്ച്പിയുള്ള 1.0ലിറ്റർ ടിഎസ്ഐ പെട്രോൾ എളജിനാണ് ഓൾസ്റ്റാറിന് നൽകിയിരിക്കുന്നത്.

ഇന്ത്യയിൽ ടിഡിഐ ബാഡ്ജോട് കൂടിയ ഓൾസ്റ്റാർ എഡിഷനാണ് പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്.

ഇതിനർത്ഥം 5സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയ 1.5ലിറ്റർ ഡീസൽ എൻജിനായിരിക്കാം ഉൾപ്പെടുത്തുക.

ബി-പില്ലറിലും ഫെന്ററിലും നൽകിയിട്ടുള്ള ഓൾസ്റ്റാർ ബാഡ്ജിൽ നിന്നാണ് റെഗുലർ പോളോയിൽ നിന്നിതിനെ വേർതിരിച്ചറിയുന്നത്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ ഏസി വെന്റ്, പുതിയ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ, ബ്ല്യൂടൂത്ത്, യുഎസ്ബി, റെയിൻസെൻസറിംഗ് വൈപ്പർ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, 15ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് ഓൾസ്റ്റാർ എഡിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ഫുട്ട്ബോൾ പ്രേമികളെ ലക്ഷ്യമിട്ടാണ് ഓൾസ്റ്റാർ എഡിഷൻ വിപണിയിൽ എത്തുക.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

മഹീന്ദ്ര നൂവോസ്പോർട് എത്തി വില 7.35ലക്ഷം

മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി
Image credit: Motoroids


Click it and Unblock the Notifications








