ഇതാ ഫോക്സ്‌വാഗണിന്റെ പുതിയ ഇലക്ട്രിക് കാർ
ഫോക്സ്‌വാഗൺ പുതിയ BUDD-e മൈക്രോബസ് കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ (CES) പ്രദർശിപ്പിച്ചു. പുതിയ മോഡുലാർ ഇലക്ട്രിക് ടൂൾകിറ്റ് പ്ളാറ്റ്ഫോമിൽ (MEB) നിർമ്മിച്ചിട്ടുള്ളതാണ് ഈ ഇലക്ട്രിക് മൈക്രോബസ്.
കൂടുതൽ വിവരങ്ങൾക്കായി സ്ലൈഡറിലൂടെ നീങ്ങാം

ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിട്ടുള്ള തികച്ചും നൂതനമായ 101 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു തവണ ചാർജ് ചെയ്താൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ ഓടാനും കൂടാതെ 600കിലോമീറ്റർ ദൂരം വരെ ഇതെ ചാർജിൽ സഞ്ചരിക്കാനും സാധിക്കും.

2019 ആകുമ്പോഴേക്കും ഈ ബാറ്ററിയെ15 മിനിറ്റ്കൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

രണ്ട് ഇലക്ട്രിക് മോട്ടോറുകൾ വീതമാണ് നൽകിയിരിക്കുന്നത് ഇത് എല്ലാ വീലുകളിലേക്കും ഒരുപോലെ പവർ എത്തിക്കുന്നു.

പഴയ വിഡബ്ള്യു ബസിനെ അനുസ്മരിപ്പിച്ച് കൊണ്ട് ഈ മൈക്രോബസിന് വി ഷേപ്പിലുള്ള ഗ്രില്ലാണ് മുൻ വശത്ത് കൊടുത്തിരിക്കുന്നത്. വലുപ്പമേറിയ വിഡബ്ള്യു ബാഡ്ജും ഗ്രില്ലിൽ കാണാം.

പിന്നിലുള്ള വിൻഡ് സ്ക്രീനിന് ചുറ്റും ടെയിൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. പുറകിലുള്ള വ്യൂ മിററുകൾക്ക് പകരം ക്യാമറകളാണ് ഉപയോഗിച്ചിരിക്കുന്നത്. മൊത്തത്തിൽ BUDD-e ബുള്ളി കോൺസപ്റ്റിനെ അനുസ്മരിപ്പിക്കുന്നു.

ഇതിന്റെ ഇന്റീരിയർ വളരെ വിശാലമാണ്. ഉൾവശത്ത് നൂതന സാങ്കേതികതകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് മാത്രമല്ല അവയെല്ലാം തന്നെ യഥാസ്ഥാനത്ത് വളരെ അടുക്കും ചിട്ടയോടെ ക്രമീകരിച്ചിരിക്കുന്നു. ഇതൊരു ക്ളീൻ ലുക്ക് നൽകുന്നു.

ഇൻസ്ട്രുമെന്റ് ക്ളസ്റ്ററിനേയും സെൻട്രൽ കൺസോളിനേയും കൂട്ടി യോജിപ്പിച്ചിരിക്കുന്നു. ടച്ച് ആന്റ് ജെസ്ചർ കൺട്രോൾ ഉപയോഗിച്ച് ഇവ നിയന്ത്രിക്കാവുന്നതാണ്.

സ്മാർട്ട് കണക്ടിവിറ്റി ഉപയോഗിച്ച് യൂസേഴ്സിന് വീട്ടിലിരുന്ന് തന്നെ ഡിവൈസുകൾ പ്രവർത്തിപ്പിക്കാവുന്നതാണ്.


Click it and Unblock the Notifications








