വോൾവോ എസ്60 ക്രോസ് കൺട്രി ഇന്ത്യയിൽ
സ്വീഡൻ ആഡംബര കാർ നിര്‍മാതാവായ വോൾവോ പുതിയ എസ്60 ക്രോസ് കൺട്രി ആഡംബര സെഡാനെ ഇന്ത്യയിലവതരിപ്പിച്ചു. മുംബൈ എക്സ്ഷോറൂം 38.90ലക്ഷമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. 2015ൽ നോർത്ത് അമേരിക്കൻ ഇന്റർനാഷണൽ ഓട്ടോഷോയിലാണ് വോൾവോ ഈ വാഹനത്തെ ആദ്യമായി പ്രദർശിപ്പിച്ചത്.
കീലെസ് കാറുകളുടെ യുഗം വരുന്നു വോൾവോയിലൂടെ
നിലവിൽ എക്സ്സി90, എസ്80, എസ്60, എക്സ്സി60, വി40, വി40 ക്രോസ് കൺട്രി, എസ്60 ക്രോസ് കൺട്രി എന്നീ മോഡലുകളാണ് ഇന്ത്യൻ വിപണിയിലുള്ളത്.

201എംഎം ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ ഏത് പരുക്കൻ റോഡിലൂടെയും ഓടാൻ കഴിയുമെന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത.

വോൾവോയുടെ 5 സിലിണ്ടർ 2.4ലിറ്റർ ഡീസൽ എൻജിനാണ് ഈ സെഡാന് കരുത്ത് പകരുന്നത്.

187ബിഎച്ച്പി കരുത്തും 420എൻഎം ടോർക്കുമാണ് ഈ ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓൾ വീൽ ഡ്രൈവ് ഓപ്ഷനൊപ്പം ഡൈനാമിക് സ്റ്റബിലിറ്റി ആന്റ് ട്രാക്ഷൻ കൺട്രോളും, അഡ്വാൻസ്ഡ് സ്റ്റബിലിറ്റി കൺട്രോളും നൽകിയിട്ടുണ്ട്.

8.8 സെക്കന്റുകൊണ്ട് പൂജ്യത്തിൽ നിന്ന് 100കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ ഉയർന്ന വേഗത 210km/h ആണ്.

ലിറ്ററിന് 13.7 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്.

7ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിവേസ് ക്യാമറ, സൺ റൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, റെയിൻ സെൻസർ, അഡ്ജസ്റ്റബിൾ സ്റ്റിയരിംഗ് വീൽ, ടയർ പ്രെഷർ മോണിറ്റിംഗ് സിസ്റ്റം എന്നീ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കാനായി ലേസർ അസിസ്റ്റഡ് ഓട്ടോമാറ്റിക് ബ്രേക്ക്, ഇബിഡി, ഇബിഎ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ക്രൂസ് കൺട്രോൾ എന്നീ സവിശേഷതകൾ നൽകിയിട്ടുണ്ട്.

ഇന്റീരിയർ മൂവ്മെന്റ് സെൻസർ, പേഴ്സണൽ കാർ കമ്മ്യൂണിക്കേറ്റർ വിത്ത് കീലെസ് ഡ്രൈവ്, ഹോം സേഫ് ലൈറ്റിംഗ്, വാട്ടർ റെപ്പലെന്റ് ഫ്രണ്ട് സൈഡ് വിൻഡോ എന്നിവ സെക്യൂരിറ്റി ഫീച്ചറുകളായ് ഉൾപ്പെടുത്തിയിട്ടുണ്ട്.

റിച്ച് ജാവ, ഓസ്മിയം ഗ്രേ, ക്രിസ്റ്റൽ വൈറ്റ്, ബ്രൈറ്റ് സിൽവർ, ഓനിക്സ് ബ്ലാക്ക് എന്നീ അഞ്ച് വ്യത്യസ്ത കളറുകളിൽ ലഭ്യമാണ് പുതിയ വോൾവോ ക്രോസോവർ സെഡാൻ.


Click it and Unblock the Notifications








