ഹോണ്ട സിവിക് ഇന്ത്യയില്‍ തിരികെ എത്തുന്നു? ക്യാമറ പകര്‍ത്തിയ പുതിയ ഹാച്ചബാക്കിന്റെ ചിത്രങ്ങള്‍

Written By:

2017 ഹോണ്ട സിവിക്കിന്റെ ചിത്രങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ തഭുകാര പ്ലാന്റില്‍ നിന്നുമാണ് പുതിയ ഹോണ്ട സിവിക്കിനെ ക്യാമറ പകര്‍ത്തിയത്. ലെഫ്റ്റ്-ഹാന്‍ഡ്-ഡ്രൈവ് വേരിയന്റില്‍ പ്രത്യക്ഷപ്പെട്ട ഹോണ്ട സിവിക്, പരീക്ഷണാവശ്യങ്ങള്‍ക്കായി കമ്പനി ഇറക്കുമതി ചെയ്‌തെന്നാണ് നിഗമനം.

ഹോണ്ട സിവിക് ഇന്ത്യയില്‍ തിരികെ എത്തുന്നു?

ഒരു കാലത്ത് ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രചാരം നേടിയ ഹോണ്ടയുടെ മോഡലാണ് സിവിക്. എന്നാല്‍ കാലത്തിനൊത്ത് പുതിയ ക്രോസോവറുകളും കോമ്പാക്ട് എസ്‌യുവികളും വന്നെത്തിയതോടെ സിവികിന് പ്രസക്തി നഷ്ടപ്പെടുകയായിരുന്നു.

ഹോണ്ട സിവിക് ഇന്ത്യയില്‍ തിരികെ എത്തുന്നു?

2012 ന് ശേഷം സിവിക്കിന്റെ വില്‍പനയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയതും.

ഹോണ്ട സിവിക് ഇന്ത്യയില്‍ തിരികെ എത്തുന്നു?

പുതുതലമുറ മോഡലുകളുടെ കടന്ന് വരവില്‍ സിവിക്കിനൊപ്പം നിലംപൊത്തിയ മോഡലുകളില്‍ ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര മോഡലുകളും ഉള്‍പ്പെടും. തത്ഫലമായി 2013 ല്‍ സിവിക്കിനെ ഹോണ്ട പിന്‍വലിക്കുകയായിരുന്നു.

ഹോണ്ട സിവിക് ഇന്ത്യയില്‍ തിരികെ എത്തുന്നു?

എന്നാല്‍ വീണ്ടും സിവിക്ക് ഹോണ്ടയുടെ ഉത്പാദന കേന്ദ്രത്തില്‍ പ്രത്യക്ഷപ്പെട്ടത്, സിവിക്ക് ആരാധകര്‍ക്ക് പുതുപ്രതീക്ഷ നല്‍കുകയാണ്.

ഹോണ്ട സിവിക് ഇന്ത്യയില്‍ തിരികെ എത്തുന്നു?

എന്തായാലും സിവിക്കിന്റെ പുനരവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ടയെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

വരാനിരിക്കുന്ന ഉത്സവകാലത്തോട് അനുബന്ധിച്ചോ, 2018 ഓട്ടോ എക്‌സ്‌പോയിലോ വെച്ചാകും സിവിക്കിനോ ഹോണ്ട അവതരിപ്പിക്കുക.

ഹോണ്ട സിവിക് ഇന്ത്യയില്‍ തിരികെ എത്തുന്നു?

ഹോണ്ട സിവിക്കിന്റെ ഫൈവ്-ഡോര്‍ ഹാച്ച്ബാക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഹോണ്ട സിവിക് ഇന്ത്യയില്‍ തിരികെ എത്തുന്നു?

സിവിക്കിന്റെ ഫൈവ്-ഡോര്‍ ഹാച്ച്ബാക്ക്, ഫോര്‍-ഡോര്‍ സെഡാന്‍, കൂപ്പെ, ടൈപ്-ആര്‍ വേരിയന്റുകള്‍ക്ക് മികച്ച പ്രതികരണമാണ് രാജ്യാന്തര തലത്തില്‍ നിലവില്‍ ലഭിക്കുന്നതും.

കൂടുതല്‍... #ഹോണ്ട #spy pics
English summary
2017 Honda Civic Spotted At Honda India’s Factory, Honda Considering Launch Later This Year. Read in Malayalam.
Story first published: Friday, June 23, 2017, 14:59 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark