2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി; തനിയാവര്‍ത്തനമായി നാലാം ദിനവും
2017 ദക്ഷിണ്‍ ഡെയര്‍ റാലിയുടെ നാലാം പാദം മഹാരാഷട്രയിലേക്ക് കടന്നു. ഇതാദ്യമായാണ് ദക്ഷിണേന്ത്യയ്ക്ക് പുറത്ത് ദക്ഷിണ്‍ ഡെയര്‍ റാലി കടക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ദക്ഷിണ്‍ റാലിയുടെ ഫൈനല്‍ സൂപ്പര്‍ സ്‌പെഷ്യല്‍ സ്റ്റേജ്, കൊലാപൂര്‍ നഗരപരിധിക്കുള്ളില്‍ മാത്രമായി അരങ്ങേറി. മൂന്നാം ദിനത്തിന് സമാനമായ ചിത്രമാണ് 329 കിലോമീറ്റര്‍ പിന്നിട്ട റാലിയുടെ നാലാം ദിനവും കണ്ടത്.
Recommended Video


ടീം മാരുതി സുസൂക്കിയുടെ സുരേഷ് റാണ, സഹ-ഡ്രൈവര്‍ അശ്വിന്‍ നായിക്ക് സഖ്യം അള്‍ട്ടിമേറ്റ് കാര്‍ വിഭാഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. സാമ്രാട്ട് യാദവ്, എസ് എന്‍ നിസാമി സഖ്യമാണ് അള്‍ട്ടിമേറ്റ് കാര്‍ വിഭാഗത്തില്‍ രണ്ടാമതുള്ളത്. സന്ദീപ് ശര്‍മ്മ-കരണ്‍ ആചാര്യ സഖ്യം മൂന്നാമതായും റാലിയുടെ നാലം ദിനം ഫിനിഷ് ചെയ്തു.

അള്‍ട്ടിമേറ്റ് ബൈക്ക് വിഭാഗത്തില്‍ ആര്‍ നടരാജ് വെല്ലുവിളികളില്ലാതെ മുന്നേറുന്ന ചിത്രമാണ് റാലി കണ്ടത്. അബ്ദുള്‍ വഹീദ്, സഞ്ജയ് കുമാര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നൂം സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു. റാലിയുടെ അവസാന പാദം പൂനെയിലാണ് ഫിനിഷ് ചെയ്യുക.


Click it and Unblock the Notifications








