മാരുതി ഡസേർട് സ്റ്റോം വിജയികൾ സുരേഷ് റാണ, ആർ നടരാജ്...

Written By:

എക്സ്ട്രീം, മോട്ടോ വിഭാഗത്തിൽ സുരേഷ് റാണ, ആർ നടരാജ് എന്നിവർ വിജയികളായി പ്രഖ്യാപിച്ചതോടെ പതിനഞ്ചാംമത് എഡിഷൻ മാരുതി സുസുക്കി ഡസേർട് സ്റ്റോം റാലിക്ക് തരിശ്ശീല വീണു.

To Follow DriveSpark On Facebook, Click The Like Button
മാരുതി ഡസേർട് സ്റ്റോം വിജയികൾ സുരേഷ് റാണ, ആർ നടരാജ്...

മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണൽതരികളെ വകവയ്ക്കാതെയുള്ള അഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന മത്സരപരിപാടികൾക്കാണ് സമാപനം കുറിച്ചിരിക്കുന്നത്. മത്സരത്തിന്റെ അവസാവ ഘട്ടം കുളിരുകോരുന്ന രാത്രിക്കാലത്താണ് സംഘടിപ്പിച്ചത് എന്നതിനാൽ മത്സരാർത്ഥികൾക്ക് ഇത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു.

മാരുതി ഡസേർട് സ്റ്റോം വിജയികൾ സുരേഷ് റാണ, ആർ നടരാജ്...

150കിലോമീറ്റർ ദൈർഘ്യേറിയതായിരുന്നു അവസാനഘട്ടമായ അഞ്ചാംപാദം. എക്സ്ട്രീം വിഭാഗത്തിൽ മാരുതി ഗ്രാന്റ് വിറ്റാര ഉപയോഗിച്ചിരുന്ന സുരേഷ് റാണ അശ്വിൻ നായിക് കൂട്ട്കെട്ടായിരുന്നു ഒന്നാം സ്ഥാനക്കാർ. ഹിമാൻഷു അറോറ രണ്ടാമതും സാസിദ് സിൻഹ മൂന്നാതുമായി മത്സരം പൂർത്തിയാക്കി.

മാരുതി ഡസേർട് സ്റ്റോം വിജയികൾ സുരേഷ് റാണ, ആർ നടരാജ്...

മോട്ടോ വിഭാഗത്തിൽ ഹീറോ മോട്ടോസ്പോർട് ടീം റൈഡർ സിഎസ് സന്തോഷിന് ചെക്ക് പോസ്റ്റ് പോയിന്റ് വിട്ടുപോയതിനാലുള്ള 35 മിനുട്ട് പെനാൽറ്റിയായി ലഭിച്ചതിനാൽ ഒന്നാം സ്ഥാനം ടിവിഎസ് റേസിംഗ് റൈഡർ ആർ നടരാജിന് കൈമാറുകയായിരുന്നു.

മാരുതി ഡസേർട് സ്റ്റോം വിജയികൾ സുരേഷ് റാണ, ആർ നടരാജ്...

ഇതേ ടിവിഎസ് ടീമിൽ നിന്നുള്ള അബ്ദുൾ വാഹിദ് തൻവീർ രണ്ടാമതും സന്തോഷ് മൂന്നാമതുമായും എത്തിച്ചേർന്നു.

മാരുതി ഡസേർട് സ്റ്റോം വിജയികൾ സുരേഷ് റാണ, ആർ നടരാജ്...

എൻഡ്യുറൻസ് വിഭാഗത്തിൽ നികുഞ്ജ് തോഷിവാൾ, നാവിഗേറ്റർ സുവ്രാജിത്ത് ജത്ത എന്നിവർ ചേർന്ന് ഒന്നാംസ്ഥാനത്തിനർഹരായി. കാർത്തിക് മാരുതി, എസ്. ശങ്കർ ആനന്ദ് എന്നിവർ മാരുതി വിറ്റാര ബ്രെസ ഓടിച്ചുകൊണ്ട് മൂന്നാമതായും മത്സരം പൂർത്തീകരിച്ചു.

മാരുതി ഡസേർട് സ്റ്റോം വിജയികൾ സുരേഷ് റാണ, ആർ നടരാജ്...

മാരുതി സുസുക്കി മോട്ടോർസ്പോർട് ഇക്സോൺമോബൈൽ ലൂബ്രിക്കന്റസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തതിലാണ് 2017 മാരുതി സുസുക്കി ഡസേർട് സ്റ്റോം റാലി സംഘടിപ്പിച്ചത്.

2017 മാരുതി സുസുക്കി ഡസേർട് സ്റ്റോം റാലിയിൽ നിന്നുള്ള കിടിലൻ പ്രകടനങ്ങൾക്ക് ഗ്യാലറി കാണൂ.

 

കൂടുതല്‍... #മാരുതി #maruti
English summary
Suresh Rana And R Nataraj Wins 2017 Maruti Suzuki Desert Storm
Story first published: Tuesday, February 7, 2017, 17:13 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark