മാരുതി ഡസേർട്ട് സ്റ്റോം ആദ്യ പാദം; സന്തോഷ് റാണ, സിഎസ് സന്തോഷ് മുന്നിൽ

പതിനഞ്ചാമത് എഡിഷൻ മാരുതി സുസുക്കി ഡസേർട്ട് സ്റ്റോമിന്റെ ആദ്യപാദ മത്സരത്തിന് തകർപ്പൻ അവസാനം.

By Praseetha

പതിനഞ്ചാമത് എഡിഷൻ മാരുതി സുസുക്കി ഡസേർട്ട് സ്റ്റോമിന്റെ ആദ്യപാദ മത്സരം ഇന്നലെ (30/01/17) രാജസ്ഥാനിലെ ബിക്കാനെറിൽ വച്ച് സമാപിക്കുകയുണ്ടായി. ചുട്ടുപൊള്ളുന്ന മൺതരികളിലൂടെ 250 കിലോമീറ്റർ താണ്ടിയായിരുന്നു മത്സരാർത്ഥികൾ അവരുടെ ലക്ഷ്യസ്ഥാനം കണ്ടത്.

മാരുതി ഡസേർട്ട് സ്റ്റോം ആദ്യ പാദം; സന്തോഷ് റാണ, സിഎസ് സന്തോഷ് മുന്നിൽ

കടുത്ത വെയിലിലും തളരാതെ ഹനുമാൻഗ്രാഹ് ജില്ലയിൽ നിന്നാരംഭിച്ച റാലി ഹർദാസ്‌വാലി, അർജൻസാർ എന്നീ പ്രദേശങ്ങൾ താണ്ടി ബിക്കാനേരിൽ അവസാനിക്കുകയായിരുന്നു. റാലിക്കു മികച്ച പിന്തുണ നൽകികൊണ്ട് റോഡിനിരുവശവും ഗ്രാമവാസികളും തടിച്ചുകൂടിയിരുന്നു.

മാരുതി ഡസേർട്ട് സ്റ്റോം ആദ്യ പാദം; സന്തോഷ് റാണ, സിഎസ് സന്തോഷ് മുന്നിൽ

എക്സ്ട്രീം വിഭാഗത്തിൽ നാവിഗേറ്റർ അശ്വിൻ നായികിനൊപ്പം മാരുതിയെ പ്രതിനിധീകരിച്ച സുരേഷ് റാണയായിരുന്നു മത്സരത്തിന്റെ ഒന്നാം പാദത്തിൽ ഒന്നാമതായി എത്തിയത്. ഗൗരവ് ഷിരിപ്പാൽ, സഞ്ജയ് അഗർവാൾ എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി മത്സരം പൂർത്തീകരിച്ചു.

മാരുതി ഡസേർട്ട് സ്റ്റോം ആദ്യ പാദം; സന്തോഷ് റാണ, സിഎസ് സന്തോഷ് മുന്നിൽ

മോട്ടോ വിഭാഗത്തിൽ ഹീറോ മോട്ടോസ്പോർട് ടീം റൈഡറും രണ്ടു തവണ ഡക്കാർ റാലിയിൽ പങ്കാളിയായി വിജയിച്ച സിഎസ് സന്തോഷായിരുന്നു ആദ്യ പാദത്തിൽ ഒന്നാമതായി എത്തിയത്.

മാരുതി ഡസേർട്ട് സ്റ്റോം ആദ്യ പാദം; സന്തോഷ് റാണ, സിഎസ് സന്തോഷ് മുന്നിൽ

ടിവിഎസ് റേസിംഗ് റൈഡർമാരായ തൻവീർ അബ്ദുൾ, ആർ നടരാജ് എന്നിവർ രണ്ടും മൂന്നാമതുമായി ഫിനിഷ് ചെയ്തു.

മാരുതി ഡസേർട്ട് സ്റ്റോം ആദ്യ പാദം; സന്തോഷ് റാണ, സിഎസ് സന്തോഷ് മുന്നിൽ

വെല്ലുവിളി നിറ‍ഞ്ഞ ഭൂപ്രദേശത്തുകൂടി രണ്ടാം ദിവസത്തെ റാലി പുരോഗമിക്കുമ്പോൾ 500 കിലോമീറ്റർ താണ്ടി ജെയിസാൽമേരിലായിക്കും റാലി അവസാനിക്കുക.

2017 മാരുതി സുസുക്കി ഡസേർട്ട് സ്റ്റോം ആദ്യ പാദ ഫലം

2017 മാരുതി സുസുക്കി ഡസേർട്ട് സ്റ്റോം ആദ്യ പാദ ഫലം

എക്സ്ട്രീം വിഭാഗം

1. സുരേഷ് റാണ/ അശ്വിൻ നായിക്‌

2. ഗൗരവ് ഷിരിപ്പാൽ/ ശ്രീകാന്ത് ഗൗഢ

3. സഞ്ജയ് അഗർവാൾ/ ശിവപ്രകാശ്

മാരുതി ഡസേർട്ട് സ്റ്റോം ആദ്യ പാദം; സന്തോഷ് റാണ, സിഎസ് സന്തോഷ് മുന്നിൽ

മോട്ടോ വിഭാഗം

1. സിഎസ്. സന്തോഷ്‌

2. തൻവീർ അബ്ദുൾ വാഹിദ്

3. ആർ, നടരാജ്

മാരുതി ഡസേർട്ട് സ്റ്റോം ആദ്യ പാദം; സന്തോഷ് റാണ, സിഎസ് സന്തോഷ് മുന്നിൽ

മാരുതി സുസുക്കി മോട്ടോർസ്പോർട് ഇക്സോൺമോബൈൽ ലൂബ്രിക്കന്റസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തതിലാണ് 2017 മാരുതി സുസുക്കി ഡസേർട് സ്റ്റോം റാലി സംഘടിപ്പിക്കുന്നത്.

2017 മാരുതി സുസുക്കി ഡസേർട് സ്റ്റോം റാലിയിൽ നിന്നുള്ള കിടിലൻ പ്രകടനങ്ങൾക്ക് ഗ്യാലറി കാണൂ.

More from DriveSpark

Article Published On: Tuesday, January 31, 2017, 16:37 [IST]
English summary
2017 Maruti Suzuki Desert Storm: Suresh Rana And CS Santosh Lead After Leg 1
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X