2017 സ്‌കോഡ ഒക്ടാവിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Written By:

2002 ലാണ് ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡ, ഒക്ടാവിയയെ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. വരവിന് പിന്നാലെ സ്‌കോഡ ഒക്ടാവിയ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇടയില്‍ വന്‍പ്രചാരം നേടി.

To Follow DriveSpark On Facebook, Click The Like Button
2017 സ്‌കോഡ ഒക്ടാവിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഒക്ടാവിയയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍, രണ്ടാം തലമുറ ഒക്ടാവിയയെ വെറുമൊരു അപ്‌ഡേറ്റ് എന്നതിലുപരി, വേറിട്ട ഒരു മോഡലായി സ്‌കോഡ് അവതരിപ്പിച്ചു. അങ്ങനെ സ്‌കോഡ ലൊറയും ഇന്ത്യയില്‍ എത്തി. 2013 ലാണ് നിലവിലെ ഒക്ടാവിയയെ ഇന്ത്യയില്‍ സ്കോഡ ലഭ്യമാക്കിയത്.

2017 സ്‌കോഡ ഒക്ടാവിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

നീണ്ട കാലത്തിന് ശേഷം 2017 സ്‌കോഡ ഒക്ടാവിയ ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷന്‍ ഇന്ത്യയിലേക്ക് വീണ്ടും ചുവട് വെയ്ക്കുകയാണ്. വിയന്നയില്‍ വെച്ച് 2017 ജനുവരിയിലാണ് ഒക്ടാവിയ ഫെയ്‌സ് ലിഫ്റ്റിനെ സ്‌കോഡ ആദ്യമായി അവതരിപ്പിച്ചത്.

2017 സ്‌കോഡ ഒക്ടാവിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

തുടര്‍ന്ന് പ്രമുഖ മോട്ടോര്‍ഷോകളില്‍ എല്ലാം ശ്രദ്ധ നേടിയ 2017 ഒക്ടാവിയ, ജൂലായ് 13 ന് ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കും. 2017 സ്‌കോഡ ഒക്ടാവിയയുടെ പ്രധാന ഫീച്ചറുകള്‍-

2017 സ്‌കോഡ ഒക്ടാവിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഡിസൈന്‍

ആദ്യ കാഴ്ചയില്‍, പ്രത്യേകിച്ച് ഫ്രണ്ട് എന്‍ഡില്‍ അടിമുടി മാറ്റം നേടിയ പ്രതീതിയാണ് പുതിയ ഒക്ടാവിയ കാഴ്ചവെക്കുന്നത്. എന്നാല്‍ സൂക്ഷമമായി പരിശോധിച്ചാല്‍ ഒക്ടാവിയയുടെ അടിസ്ഥാന തത്വം തന്നെയാണ് പുതിയ മോഡലും പിന്തുടരുന്നത് എന്ന് വ്യക്തമാകും.

2017 സ്‌കോഡ ഒക്ടാവിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പുതുക്കിയ ബമ്പറും, ബോണറ്റും, പുതമയാര്‍ജ്ജിച്ച ഹെഡ്‌ലാമ്പുകളും ഗ്രില്ലും 2017 സ്‌കോഡ ഒക്ടാവിയയുടെ ശ്രദ്ധ കേന്ദ്രമാണ്. മുന്‍തലമുറ മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസിനെ അനുസ്മരിപ്പിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളാണ് 2017 സ്‌കോഡ ഒക്ടാവിയക്കുള്ളതും.

2017 സ്‌കോഡ ഒക്ടാവിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പ്രീമിയം ഇന്റീരിയർ

ഇന്റീരിയറിലാണ് ഏറ്റവും ഒക്ടാവിയക്ക് അടിമുടി മാറ്റം ലഭിച്ചിരിക്കുന്നത്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന സവിശേഷത.

2017 സ്‌കോഡ ഒക്ടാവിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

കൂടാതെ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയും സ്‌കോഡ ഒക്ടാവിയയില്‍ ലഭിക്കുന്നു. ക്ലാസി ലുക്ക് നല്‍കുന്ന പിയാനോ ബ്ലാക് തീമിലാണ് സെന്റര്‍ കണ്‍സോള്‍ ഒരുങ്ങുന്നത്.

2017 സ്‌കോഡ ഒക്ടാവിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പനാരോമിക് സണ്‍റൂഫ്, ഗ്ലോവ്‌ബോക്‌സ് എന്നിവ പുതിയ ഒക്ടാവിയയിലും ഇടംപിടിക്കുന്നു. ഒക്ടാവിയയുടെ ടോപ് വേരിയന്റില്‍ 10-കളര്‍ ആംബിയന്റ് ലൈറ്റിംഗും ലഭ്യമാകും.

2017 സ്‌കോഡ ഒക്ടാവിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ പെര്‍ഫോര്‍മന്‍സ്

നിലവിലെ മോഡലിന് സമാനമായ എഞ്ചിനാണ് 2017 സ്‌കോഡ ഒക്ടാവിയയിലും വന്നെത്തുക. 1.4 ലിറ്റര്‍, 1.8 ലിറ്റര്‍ ഡീസല്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനുകളും 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിനുമാണ് ഒക്ടാവിയയില്‍ ഇടംപിടിക്കുക.

2017 സ്‌കോഡ ഒക്ടാവിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് 1.4 ടിഎസ്‌ഐ, 2.0 ടിഡിഐ എഞ്ചിനുകളില്‍ ലഭിക്കുക. അതേസമയം, 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനാണ് 1.8 ടിഎസ്‌ഐ എഞ്ചിനില്‍ സ്‌കോഡ ഒരുക്കുന്നതും.

2017 സ്‌കോഡ ഒക്ടാവിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

സുരക്ഷ

ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് ഫംങ്ഷന്‍ ഉള്‍പ്പെടുന്നതാണ് 2017 സ്‌കോഡ ഒക്ടാവിയയുടെ സുരക്ഷാ ഫീച്ചറുകള്‍. എട്ട് എയര്‍ബാഗുകളോട് കൂടിയ സ്‌കോഡ ഒക്ടാവിയ സുരക്ഷയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ്.

ഹാന്‍ഡ്‌സ്-ഫ്രീ പാര്‍ക്കിംഗ്

ഹാന്‍ഡ്‌സ്-ഫ്രീ പാര്‍ക്കിംഗ് ഫീച്ചറാണ് 2017 ഒക്ടാവിയയുടെ പ്രധാന സവിശേഷത. അതേസമയം, ടോപ് വേരിയന്റുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. ഹാന്‍ഡ്‌സ്-ഫ്രീ പാര്‍ക്കിംഗ് മുഖേന, സ്‌കോഡ ഒക്ടാവിയ സ്വയം പാര്‍ക്ക് ചെയ്യും. എന്നാല്‍ ആക്‌സിലറേറ്ററും ബ്രേക്കും ഡ്രൈവര്‍ നിയന്ത്രിക്കണം എന്ന് മാത്രം.

2017 സ്‌കോഡ ഒക്ടാവിയ ഹാന്‍ഡ്‌സ്-ഫ്രീ പാര്‍ക്കിംഗ് ഫീച്ചറിനെ പരിചയപ്പെടുത്തുന്നതാണ് മുകളില്‍ നല്‍കിയിരിക്കുന്ന വീഡിയോ.

കൂടുതല്‍... #സ്കോഡ
English summary
2017 Skoda Octavia Preview: Everything You Need To Know Before The Launch. Read in Malayalam.
Story first published: Wednesday, July 12, 2017, 12:37 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark