ബലെനോയ്ക്ക് കരുത്തൻ എതിരാളിയായി ടൊയോട്ട യാരിസ്

ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് യാരിസ് ജപ്പാനിൽ അരങ്ങേറി. യാരിസിന്റെ ഹൈബ്രിഡ് വേരിയന്റിനെകൂടി അവതരിപ്പിച്ചിട്ടുണ്ട്.

By Praseetha

ജാപ്പനീസ് കാർ നിർമാതാവായ ടൊയോട്ട പ്രീമിയം ഹാച്ച്ബാക്ക് യാരിസിനെ വിപണിയിലെത്തിച്ചു. ജന്മനാടായ ജപ്പാനിലാണ് ആദ്യ അവതരണം നടത്തിയിരിക്കുന്നത്. വിറ്റ്സ് എന്ന പേരിലായിരിക്കും ഈ വാഹനം ജപ്പാനിൽ അറിയപ്പെടുക.

ബലെനോയ്ക്ക് കരുത്തൻ എതിരാളിയായി ടൊയോട്ട യാരിസ്

ഒരു പുതുപുത്തൻ ലുക്ക് നൽകുന്നതിനായി കാറിന്റെ മുൻഭാഗത്ത് വലിയതോതിലുള്ള മിനുക്കുപണി നടത്തിയിട്ടുണ്ട്. ഒരു അഗ്രസീവ് ലുക്കുപകരുന്ന തരത്തിലുള്ളതാണ് കറുത്ത നിറത്തിലുള്ള വലുപ്പമേറിയ ഗ്രില്ല്.

ബലെനോയ്ക്ക് കരുത്തൻ എതിരാളിയായി ടൊയോട്ട യാരിസ്

ഡ്യുവൽ ബീം എൽഇഡി ഹെഡ്‌ലാമ്പ്, പുതുക്കിയ ഫോഗ് ലാമ്പ്, ടേൺ ഇന്റിക്കേറ്റർ ഉള്ള ഒആർവിഎംമുകൾ, അലോയ് വീലുകൾ എല്ലാം ചേർന്ന് വാഹനത്തിനൊരു ബോൾഡ് ലുക്ക് പകരുന്നു.

ബലെനോയ്ക്ക് കരുത്തൻ എതിരാളിയായി ടൊയോട്ട യാരിസ്

പുതുക്കിയ ഹോറിസോണ്ടൽ എൽഇഡി ടെയിൽ ലാമ്പ്, പുത്തൻ ബംബർ എന്നീ മാറ്റങ്ങളാണ് പിൻഭാഗത്തായി നടത്തിയിട്ടുള്ളത്.

ബലെനോയ്ക്ക് കരുത്തൻ എതിരാളിയായി ടൊയോട്ട യാരിസ്

അകത്തളത്തിൽ അത്രമേൽ പരിഷ്കാരങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഒരു പ്രീമിയം ടച്ച് നൽകുന്നതിന് സീറ്റുകളും അപ്ഹോൾസ്ട്രെയും പുതുമയേറിയതാക്കിയിട്ടുണ്ട്.

ബലെനോയ്ക്ക് കരുത്തൻ എതിരാളിയായി ടൊയോട്ട യാരിസ്

ഇതിനുപുറമെ മൾട്ടി ഫംങ്ഷണൽ‍ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ എംഐഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുത്തൻ കളർ തീം, സിൽവർ അക്സെന്റുള്ള ഡാഷ്ബോർഡ് എന്നിവയാണ് അകത്തളത്തിലെ മറ്റ് സവിശേഷതകൾ.

ബലെനോയ്ക്ക് കരുത്തൻ എതിരാളിയായി ടൊയോട്ട യാരിസ്

1ലിറ്റർ ത്രീ സിലിണ്ടർ എൻജിൻ, 1.3ലിറ്റർ ഫോർ സിലിണ്ടർ എൻജിൻ എന്നിവയാണ് 2017 യാരിസിന് കരുത്തേകുന്നത്.

ബലെനോയ്ക്ക് കരുത്തൻ എതിരാളിയായി ടൊയോട്ട യാരിസ്

ഇതിന്റെ ടോപ്പ് എന്റ് വേരിയന്റുകളിൽ 1.5ലിറ്റർ പെട്രോൾ എൻജിനൊപ്പം ഇലക്ട്രിക് മോട്ടർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 99ബിഎച്ച്പി കരുത്താണ് ഈ ഹൈബ്രിഡ് മോഡലിനുള്ളത്.

ബലെനോയ്ക്ക് കരുത്തൻ എതിരാളിയായി ടൊയോട്ട യാരിസ്

2018 ആദ്യത്തോടെയായിരിക്കും പുത്തൻ യാരിസിന്റെ ഇന്ത്യയിലുള്ള അരങ്ങേറ്റം. ഇന്ത്യൻ നിരത്തിലെത്തിക്കഴിഞ്ഞാൽ എതിരാടാനായി മാരുതി സുസുക്കി ബലെനോ, ഹ്യുണ്ടായ് എലൈറ്റ് ഐ20 എന്നിവയാണ് ശക്തമായി മുൻനിരയിലുള്ളത്.

ബലെനോയ്ക്ക് കരുത്തൻ എതിരാളിയായി ടൊയോട്ട യാരിസ്

ഹ്യുണ്ടായ് സാൻട്രോ നിരത്തിലെത്തുന്നു അമ്പരപ്പിക്കുന്ന വിലയിൽ

നിരത്തിൽ ശോഭിക്കാനെത്തി ഇഗ്നിസ്

More from DriveSpark

Article Published On: Wednesday, January 18, 2017, 9:00 [IST]
English summary
New-Generation Toyota Yaris Launched In Japan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X