ഹ്യുണ്ടായ് സാൻട്രോ നിരത്തിലെത്തുന്നു അമ്പരപ്പിക്കുന്ന വിലയിൽ!!
ഒരുക്കാലത്ത് നിരത്തിൽ നിന്നും വിടചൊല്ലിയ ഹ്യുണ്ടായ് സാൻട്രോ കരുത്തനായി തിരിച്ചെത്തുന്നു അമ്പരപ്പിക്കുന്ന വിലയിൽ...
ഒരുക്കാലത്ത് നിരത്തിലെ താരമായിരുന്ന ഹ്യുണ്ടായ് സാൻട്രോ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. നിരത്തിൽ നിന്നു പിൻവലിഞ്ഞെങ്കിലും ജനങ്ങളുടെ പ്രിയവാഹനം എന്ന വിശേഷണത്തിന് ഇന്നും അർഹനാണ് ഈ കുഞ്ഞൻവാഹനം.

പഴയ ആരാധനാ വലയങ്ങൾ തിരിച്ചുപിടിക്കാൻ 2018 ഓടുകൂടി വീണ്ടും നിരത്തിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് സാൻട്രോ. വില്പനയിലുണ്ടായ ഇടിവുമൂലം 2014ലായിരുന്നു സാൻട്രോ നിരത്തിൽ നിന്നും വിടവാങ്ങിയത്.

ഇയോൺ, എലൈറ്റ് ഐ20 മോഡലുകൾക്ക് വഴിമാറിക്കൊണ്ടായിരുന്നു സാൻട്രോയുടെ പിൻവാങ്ങൽ. എന്നാൽ ഇത്തവണ പഴയ ഐ10 മോഡലിന് പകരക്കാരനായിട്ടായിരിക്കും 2018 സാൻട്രോയുടെ വരവ്.

3.5നും 5ലക്ഷത്തിനുമിടയിലായിരിക്കും പുതിയ സാൻട്രോയുടെ വിപണി പ്രവേശമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

2018 എഎച്ച് എന്ന കോഡ് നാമത്തിൽ വിപണിയിലെത്തുന്ന സാൻട്രോ ഓക്ടോബറോടുകൂടിയായിരിക്കും വിപണിയിലെത്തിച്ചേരുക. പുതുപുത്തൻ അവതാരത്തിലായിരിക്കും ഈ കാറിന്റെ തിരിച്ചു വരവ്.

ഇന്ത്യയിലെ യുവതലമുറയെ ലക്ഷ്യം വച്ച് ആകർഷകമായ ഡിസൈനിലാണ് സാൻട്രോ നിരത്തിലെത്തുന്നത്. അകത്തളത്തിൽ മികവുറ്റ ഫീച്ചറുകളും വിശാലതയുമായിരിക്കും പ്രത്യേകതയായി പറയാവുന്നത്.

ഡിസൈനിലും ഫീച്ചറുകളിലും മാത്രമല്ല പുതുമ ഉൾക്കൊള്ളിച്ചിരിക്കുന്നത് കരുത്തുറ്റ എൻജിൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് പുത്തൻ സാൻട്രോയിൽ. ഇന്ധനക്ഷമതയേറിയതും കരുത്തുറ്റതുമായ ഒരു ലിറ്റർ എൻജിനാണ് സാൻട്രോയുടെ മറ്റൊരു ഹൈലൈറ്റ്.

ടോൾ ബോയി ഡിസൈൻ നിലനിറുത്തിയിട്ടുണ്ടെങ്കിലും പഴയ മോഡലിൽ നിന്ന് വിഭിന്നമായി ബോക്സി ഘടനയ്ക്ക് മാറ്റം വരുത്തിയിട്ടുണ്ട്.

ചെറുകാർ സെഗ്മന്റിൽ എതിരാളികളായ മാരുതി വാഗൺ ആർ, മാരുതി സുസുക്കി സെലരിയോ, ടാറ്റ ടിയാഗോ, ഷവർലെ ബീറ്റ് എന്നീ വാഹനങ്ങളുമായി കിടപിടിച്ചു നിൽക്കാൻ എഎംടി ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുന്നതായിരിക്കും ഈ ഹ്യുണ്ടായ് കുഞ്ഞൻ വാഹനത്തിൽ.

പുത്തൻ വേഷപ്പകർച്ചയിൽ ക്വിഡ്
നിരത്തിൽ ശോഭിക്കാനെത്തി ഇഗ്നിസ്


Click it and Unblock the Notifications








