ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

By Dijo Jackson

കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്, റാംഗ്ലര്‍-ഗ്രാന്‍ഡ് ചെറോക്കികളുമായി ഇന്ത്യന്‍ വിപണിയിലേക്ക് കടന്നത്. തുടര്‍ന്ന് മിഡ് സൈസ് എസ്‌യുവി കോമ്പസിനെ ജീപ് ആദ്യമായി അവതരിപ്പിച്ചു.

കോമ്പസിന് മേല്‍ ജീപ് നല്‍കിയ 'മെയ്ഡ് ഇന്‍ ഇന്ത്യ' മിഡ് സൈസ് എസ്‌യുവി ടാഗ്, ഇന്ത്യന്‍ വിപണിയിലേക്കുള്ള ജീപിന്റെ കടന്ന് വരവിനെ ശ്രദ്ധേയമാക്കുകയാണ്.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഓഗസ്റ്റിലാണ് ജീപ് കോമ്പസ് ഔദ്യോഗികമായി അവതരിക്കുക. സ്‌പോര്‍ട്, ലോങ്ങിറ്റിയൂഡ്, ലോങ്ങിറ്റിയൂഡ് (O), ലിമിറ്റഡ്, ലിമിറ്റഡ് (O) വേരിയന്റുകളിലാണ് കോമ്പസ് എത്തുക.

ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ജീപ് കോമ്പസ് എസ്‌യുവി കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍-

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഡിസൈന്‍

ഗ്രാന്‍ഡ് ചെറോക്കിയില്‍ നിന്നുമുള്ള ഒരുപിടി ഡിസൈന്‍ തത്വങ്ങളാണ് ജീപ് കോമ്പസും പിന്തുടരുന്നത്.

സ്‌ക്വയഡ് വീല്‍ ആര്‍ച്ചസ്, സെവന്‍-സ്ലാറ്റ് ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഹൈ-ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ അലോയ് വീല്‍ എന്നിവ ജീപ് കോമ്പസിന്റെ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എന്‍ട്രി-ലെവല്‍ എസ്‌യുവി റെനഗേഡിന്റെ സമാന പ്ലാറ്റ്‌ഫോമിലാണ് കോമ്പസ് എസ്‌യുവിയും ഒരുങ്ങുന്നത്. അതേസമയം, ക്യാബിന്‍ സ്‌പെയ്‌സ് വര്‍ധിപ്പിക്കുന്നതിനായി നീളമേറിയ വീല്‍ബേസാണ് കോമ്പസിന് ലഭിച്ചിരിക്കുന്നത്.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ക്യാബിന്‍

ക്യാബിന്‍ സ്‌പെയ്‌സാണ് ജീപ് കോമ്പസിന്റെ മറ്റൊരു ശ്രദ്ധാ കേന്ദ്രം. ഒരല്‍പം മെറ്റല്‍ വര്‍ക്കുകളും, ബ്രാക്കറ്റിങ്ങും ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ടെറെയ്ന്‍ സെലക്ട് ഡയല്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (5.0 ഇഞ്ച്, 7.0 ഇഞ്ച്), ഡ്യൂവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് ജീപ് കോമ്പസ് ഇന്റീരിയര്‍ ഫീച്ചറുകള്‍.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

അതേസമയം, ലിമിറ്റഡ് വേരിയന്റുകള്‍ക്ക് മാത്രമാണ് ലെതര്‍ സീറ്റുകളും, സെലക്ട് ടെറെയന്‍ 4WD സിസ്റ്റം ഓപ്ഷനുകള്‍ ലഭിക്കുക. ഹൈ-ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ് (HID) ഹെഡ്‌ലാമ്പുകളും ഡ്യൂവല്‍-ടോണ്‍ എക്‌സ്റ്റീരിയറും ലിമിറ്റഡ് (O) വേരിയന്റില്‍ മാത്രമാണ് കോമ്പസ് നല്‍കുന്നതും.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എഞ്ചിന്‍

ഫിയറ്റില്‍ നിന്നുമുള്ള എഞ്ചിനാണ് കോമ്പസില്‍ ഇടംപിടിക്കുന്നത്.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

നിലവില്‍ മറ്റ് നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്ന 1.3 ലിറ്റര്‍, 1.6 ലിറ്റര്‍ ഫിയറ്റ് എഞ്ചിനുകള്‍ക്ക് പകരം 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍, മള്‍ട്ടിജെറ്റ് II എഞ്ചിനാണ് കോമ്പസില്‍ ഒരുങ്ങുന്നതും. 174 bhp കരുത്തേകുന്നതാണ് കോമ്പസ് എഞ്ചിന്‍.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

164 bhp കരുത്തേകുന്ന 1.4 ലിറ്റര്‍, മള്‍ട്ടി-എയര്‍, ടര്‍ബ്ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും കോമ്പസില്‍ ജീപ് ലഭ്യമാക്കും. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യൂവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളയാകും 1.4 ലിറ്റര്‍ എഞ്ചിനില്‍ ജീപ് നല്‍കുക.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എന്നാല്‍ തുടക്കത്തില്‍, ഡീസല്‍ എഞ്ചിനില്‍ ഒരുങ്ങിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാകും കോമ്പസില്‍ ജീപ് ലഭ്യമാക്കുക. തുടര്‍ന്ന് 2017 അവസാനത്തോടെയാകും പെട്രോള്‍ എഞ്ചിന്‍ ശ്രേണിയില്‍ വന്നെത്തുക.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2018 ആരംഭത്തില്‍ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റും കോമ്പസില്‍ ജീപ് ഒരുക്കും.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഓഫ്-റോഡിംഗ്

ജീപ് എന്ന് ബ്രാന്‍ഡിംഗ് നിലകൊള്ളുന്നത് ഓഫ്-റോഡിംഗിലാണ് എന്നത് പ്രത്യേകം പറയേണ്ടതില്ല. ഫോര്‍-വീല്‍-ഡ്രൈവ് സംവിധാനവും, സെലെക്ട്്-ടെറെയ്ന്‍ ട്രാക്ഷന്‍ മാനേജ്‌മെന്റ് സംവിധാനത്തിനും ഒപ്പമാണ് ടോപ് ലിമിറ്റഡ് വേരിയന്റുകള്‍ എത്തുന്നത്.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇത് പ്രതലങ്ങള്‍ക്ക് അനുസരിച്ച എസ്‌യുവി പ്രകടനം ക്രമീകരിക്കും. എന്‍ട്രി വേരിയന്റുകള്‍ ഫ്രണ്ട്-വീല്‍-ഡ്രൈവില്‍ മാത്രമാണ് വന്നെത്തുന്നതും.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മെയ്ഡ് ഇന്‍ ഇന്ത്യ

മെയ്ഡ് ഇന്‍ ഇന്ത്യ ടാഗാണ് ജീപ് കോമ്പസ് തരംഗം ഒരുക്കാനുള്ള മറ്റൊരു പ്രധാന കാരണം. ഫിയറ്റിന്റെ രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ നിന്നുമാണ് ജീപ് കോമ്പസ് പുറത്ത് വരുന്നത്.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

16 ലക്ഷം രൂപ ആരംഭവിലയിലാകും മെയ്ഡ് ഇന്‍ ഇന്ത്യ ജീപ് കോമ്പസുകള്‍ സാന്നിധ്യമറിയിക്കുക എന്നാണ് സൂചന. കോമ്പസിന് മേലുള്ള ബുക്കിംഗ് ജീപ് ആരംഭിച്ച് കഴിഞ്ഞു.

ജീപ് കോമ്പസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ ആയിരം കടന്ന ബുക്കിംഗ്, വിപണിയിലെ ജീപ് തരംഗം വ്യക്തമാക്കുന്നു. ഔദ്യോഗിക ജീപ് വെബ്‌സൈറ്റില്‍ നിന്നും ഡീലര്‍ഷിപ്പുകളില്‍ നിന്നും കോമ്പസിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ്
English summary
Five Things You Should Know About Jeep Compass. Read in Malayalam.
Story first published: Friday, June 30, 2017, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X