പുതിയ പോളോയുമായി ഫോക്‌സ്‌വാഗണ്‍ എത്തുന്നു

By Dijo Jackson

കാത്തിരിപ്പിന് വിരാമമാകുന്നു. ജൂൺ 16 ന് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ പുതിയ പോളോ ഹാച്ച്ബാക്കിനെ രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കും.

പുതിയ പോളോയുമായി ഫോക്‌സ്‌വാഗണ്‍ എത്തുന്നു

ബെര്‍ലിനില്‍ വെച്ച് നടക്കുന്ന ഔദ്യോഗിക ചടങ്ങിലാണ് ഫോക്‌സ്‌വാഗണ്‍ പുതിയ പോളോയെ അവതരിപ്പിക്കുക. ലൈവ് സ്ട്രീമിലൂടെ പോളോയുടെ അവതരണം രാജ്യാന്തര തലത്തില്‍ ഫോക്‌സ്‌വാഗണ്‍ ലഭ്യമാക്കും.

പുതിയ പോളോയുമായി ഫോക്‌സ്‌വാഗണ്‍ എത്തുന്നു

നേരത്തെ, വരവിന് മുന്നോടിയായുള്ള ഫോക്‌സ് വാഗണ്‍ പോളോയുടെ ചിത്രങ്ങള്‍ക്ക് വന്‍പ്രചാരമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ഫോക്‌സ്‌വാഗണിന്റെ MQB പ്ലാറ്റ്‌ഫോമിലാണ് പുതിയ പോളോ ഒരുങ്ങിയെത്തുന്നത്.

പുതിയ പോളോയുമായി ഫോക്‌സ്‌വാഗണ്‍ എത്തുന്നു

കഴിഞ്ഞ ദിവസം ഫോക്‌സ് വാഗണ്‍ അവതരിപ്പിച്ച ടിഗ്വാനും സ്‌കോഡ ഒക്ടേവിയയും MQB പ്ലാറ്റ്‌ഫോമിലാണ് എത്തുന്നത്. കാഴ്ചയില്‍ ഏറെ വ്യത്യാസങ്ങളില്ലാതെയാണ് പുതിയ പോളോ അവതരിക്കുക.

പുതിയ പോളോയുമായി ഫോക്‌സ്‌വാഗണ്‍ എത്തുന്നു

എന്നാല്‍ മുന്‍മോഡലിനെ അപേക്ഷിച്ച് പുതിയ പോളോയില്‍ വലുപ്പം വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ക്യാബിന്‍ സ്‌പെയ്‌സ് 2017 പോളോയില്‍ പ്രതീക്ഷിക്കുന്നു.

പുതിയ പോളോയുമായി ഫോക്‌സ്‌വാഗണ്‍ എത്തുന്നു

ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍-ഡീസല്‍ എഞ്ചിനുകളാണ് പോളോയില്‍ ഇടംപിടിച്ചിരിക്കുന്നത്. 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനാണ് പോളോ നിരയിലെ എന്‍ട്രിലെവല്‍ എഞ്ചിന്‍. ഇന്ത്യയില്‍ ഫോക്‌സ് വാഗണ്‍ അവതരിപ്പിക്കുന്ന പോളോ GT TSI യില്‍ ഇടംപിടിക്കുന്നതും ഇതേ എഞ്ചിനാണ്.

പുതിയ പോളോയുമായി ഫോക്‌സ്‌വാഗണ്‍ എത്തുന്നു

1.5 ലിറ്റര്‍ എഞ്ചിനാണ് പോളോ നിരയില്‍ ഏറ്റവും കരുത്തുറ്റത്.

പുതിയ പോളോയുമായി ഫോക്‌സ്‌വാഗണ്‍ എത്തുന്നു

എന്നാല്‍ നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനിലും, 1.5 ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലുമാകും പുതിയ പോളോ ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുക.

പുതിയ പോളോയുമായി ഫോക്‌സ്‌വാഗണ്‍ എത്തുന്നു

2018 ഓടെ മാത്രമാകും പുതിയ പോളോയെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. 2017 ന്റെ രണ്ടാം പാദത്തോടെ തന്നെ രാജ്യാന്തര വിപണികളില്‍ പുതിയ പോളോ എത്തി തുടങ്ങും.

Article Published On: Saturday, June 10, 2017, 10:50 [IST]
English summary
All-New Volkswagen Polo To Debut On June 16. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X