ഓഡി എ4 ഡീസൽ പതിപ്പുമായി ഇന്ത്യയിലേക്ക്....

ഓഡിയുടെ പ്രീമിയം സെഡാൻ എ4 ഡീസൽ പതിപ്പ് ഇന്ത്യയിലവതരിക്കുന്നു.

By Praseetha

ജർമ്മൻ കാർ നിർമാതാവായ ഓഡിയുടെ പ്രീമിയം സെഡാൻ എ4 കഴിഞ്ഞവർഷം സെപ്തംബറിലായിരുന്നു ഇന്ത്യയിലവതരിച്ചത്. ഈ പ്രീമിയം സെഡാന്റെ ഡീസൽ വേരിയന്റിനെ കൂടി ഇന്ത്യയിലെത്തിക്കുമെന്നാണ് കമ്പനി നൽകിയിരിക്കുന്ന വിവരം.

ഓഡി എ4 ഡീസൽ പതിപ്പ് ഇന്ത്യയിലേക്ക്....

148ബിഎച്ച്പിയും 250എൻഎം ടോർക്കും നൽകുന്ന 1.4ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് നിലവിൽ ഇന്ത്യൻ വിപണിയിലുള്ള എ4 സെഡാന് കരുത്തേകുന്നത്.

ഓഡി എ4 ഡീസൽ പതിപ്പ് ഇന്ത്യയിലേക്ക്....

യൂറോ VI മലിനീകരണ ചട്ടങ്ങൾ പാലിക്കുന്ന ഡീസൽ എൻജിനാണ് ആഗോളതലത്തിൽ ലഭ്യമായിട്ടുള്ള എ4 സെഡാനിലുള്ളത്. എന്നാൽ ഈ ഡീസൽ എൻജിൻ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയിട്ടില്ല.

ഓഡി എ4 ഡീസൽ പതിപ്പ് ഇന്ത്യയിലേക്ക്....

90ബിഎച്ച്പിയും 320എൻഎം ടോർക്കുമാണ് ഇഎ288 ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ഓഡി എ4 ഡീസൽ പതിപ്പ് ഇന്ത്യയിലേക്ക്....

ടൂ-വീൽ ഡ്രൈവ് ഉൾപ്പെടുത്തിയ എ4 സെഡാനായിരിക്കും ഇന്ത്യയിലെത്തിച്ചേരുക. വിദേശത്താകട്ടെ ഈ വാഹനത്തിന്റെ ഓൾ വീൽ ഡ്രൈവ് പതിപ്പാണുള്ളത്.

ഓഡി എ4 ഡീസൽ പതിപ്പ് ഇന്ത്യയിലേക്ക്....

ഇതേ സെഗ്മെന്റിലുള്ള മെഴ്സിഡസ് ബെൻസ് സി220ഡിയുമായി പോരാടാണ് പുതിയ എ4 ഡീസൽ അവതരിക്കുന്നത്.

ഇന്ത്യയിൽ നിലവിലുള്ള ഓഡി എ4 പെട്രോൾ വേരിയന്റ്. കാണാം പുതിയ ഇമേജുകൾ..

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi A4 Diesel Might Be Launched In India In February 2017
Story first published: Tuesday, January 31, 2017, 15:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X