ഔഡിയുടെ പുതിയ A5 നിര ഇന്ത്യയില്‍

Written By:

ഔഡി A5 ഇന്ത്യയില്‍ പുറത്തിറങ്ങി. 54.02 ലക്ഷം രൂപയാണ് പുതിയ ഔഡി A5 ന്റെ എക്‌സ്‌ഷോറൂം വില. A5 സെഡാനൊപ്പം, നിരയിലേക്ക് A5 കാബ്രിയോലെ, S5 സ്‌പോര്‍ട്ബാക്ക് വേര്‍ഷനുകളെയും ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു.

ഔഡിയുടെ പുതിയ A5 നിര ഇന്ത്യയില്‍
Audi A5 Variants Price
A5 Sportback Rs 54.02 lakh
A5 Cabriolet Rs 67.51 lakh
S5 Sportback Rs 70.60 lakh

കാഴ്ചയില്‍ A5 കാബ്രിയോലെയും A5 സെഡാനും സമാനമാണ്. വെട്ടിയൊതുക്കി ബോണറ്റും, സിഗ്നേച്ചര്‍ ഹെക്‌സഗണല്‍ ഗ്രില്ലുമാണ് A5 ന്റെയും A5 കാബ്രിയോലെയുടെയും മുഖരൂപം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ഔഡി A5, A5 കാബ്രിയോലെയില്‍ ഒരുങ്ങുന്നത്.

ഔഡിയുടെ പുതിയ A5 നിര ഇന്ത്യയില്‍

A5 ന്റെ സ്‌പോര്‍ടിയര്‍ പതിപ്പാണ് ഔഡി S5 സ്‌പോര്‍ട്ബാക്ക്. പവര്‍ ഡോം ഹൂഡ്, വേവ് ഡിസൈന്‍ ഷൗള്‍ഡര്‍ ലൈന്‍ എന്നിവയാണ് A5 നിരയില്‍ S5 സ്‌പോര്‍ട്ബാക്കിനെ വേറിട്ട് നിര്‍ത്തുന്ന ഡിസൈന്‍ ഘടകങ്ങള്‍.

ഔഡിയുടെ പുതിയ A5 നിര ഇന്ത്യയില്‍

അലൂമിനിയം-ഒപ്റ്റിക് ഡബിള്‍ ഹൊറിസോണ്ടല്‍ ബ്ലേഡുകള്‍ക്ക് ഒപ്പമുള്ള പ്ലാറ്റിനം ഗ്രെയ് സിംഗിള്‍-ഫ്രെയിം ഗ്രില്‍, സാറ്റിന്‍ ഫിനിഷ് നേടിയ വിംഗ് മിററുകള്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, റിയര്‍ ടേണ്‍ സിഗ്നലുകളോട് കൂടിയ 3D എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയും S5 സ്‌പോര്‍ട്ബാക്കിന്റെ ഫീച്ചറുകളാണ്.

ഔഡിയുടെ പുതിയ A5 നിര ഇന്ത്യയില്‍

പുതിയ സ്‌പോര്‍ടി ത്രി-സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, ബ്ലാക് വുഡ് ഫിനിഷ് നേടിയ ക്യാബിന്‍, MMI ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വിര്‍ച്വല്‍ കോക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളുന്നതാണ് A5 ഇന്റീരിയറില്‍ ഔഡി ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങള്‍.

ഔഡിയുടെ പുതിയ A5 നിര ഇന്ത്യയില്‍

2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍, ടര്‍ബ്ബോ-ഡീസല്‍ എഞ്ചിനാണ് ഔഡി A5 സ്‌പോര്‍ട്ബാക്കില്‍ ഉള്‍പ്പെടുന്നത്. 197 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 7 സ്പീഡ് ഡ്യൂവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

Recommended Video - Watch Now!
Audi A5 Sportback, A5 Cabriolet And S5 Sportback Previewed In India | In Malayalam - DriveSpark
ഔഡിയുടെ പുതിയ A5 നിര ഇന്ത്യയില്‍

പെര്‍ഫോര്‍മന്‍സ് പതിപ്പാണ് ഔഡി S5 സ്‌പോര്‍ട്ബാക്കില്‍ 349 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനാണ് ഒരുങ്ങുന്നത്.

ഔഡിയുടെ പുതിയ A5 നിര ഇന്ത്യയില്‍

8 സ്പീഡ് ഡ്യൂവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, ഔഡി ക്വാട്ട്രോ പെര്‍മനന്റ് ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം എന്നിവ മുഖേനയാണ് നാല് വീലുകളിലേക്കും കരുത്ത് എത്തുന്നതും.

ഔഡിയുടെ പുതിയ A5 നിര ഇന്ത്യയില്‍

4.7 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഔഡി S5 സ്‌പോര്‍ട്ബാക്ക് പ്രാപ്തമാണ്. 7.9 സെക്കന്‍ഡ് കൊണ്ടാണ് ഔഡി A5 ഇതേ വേഗത കൈവരിക്കുക.

ഔഡിയുടെ പുതിയ A5 നിര ഇന്ത്യയില്‍

A5 നിരയ്ക്ക് നേരിട്ടുള്ള ഭീഷണികള്‍ വിപണിയില്‍ കുറവാണെങ്കിലും, മെര്‍സിഡീസ്-ബെന്‍സ് C 300 കാബ്രിയോലെയുമായാണ് A5 കാബ്രിയോലെ മത്സരിക്കുക.

ഔഡിയുടെ പുതിയ A5 നിര ഇന്ത്യയില്‍

ബിഎംഡബ്ല്യു 3-സീരീസ്, മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, വോള്‍വോ S60 മോഡലുകളാണ് ഒരുപരിധി വരെ A5 സ്‌പോര്‍ട്ബാക്കിന്റെ എതിരാളികള്‍. മെര്‍സിഡീസ് ബെന്‍സ് C43 AMG, വോള്‍വോ S60 പോള്‍സ്റ്റാര്‍ എന്നിവരോടാണ് ഔഡി S5 സ്‌പോര്‍ട്ബാക്കിന്റെ അങ്കം.

കൂടുതല്‍... #audi #new launch
English summary
Audi A5 Launched In India; Prices Start At Rs 54.02 Lakh. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark