Q7, A7 മോഡലുകള്‍ക്ക് ഡിസൈന്‍ എഡിഷനുമായി ഔഡി
ഇന്ത്യന്‍ മണില്‍ ഒരു പതിറ്റാണ്ട് തികഞ്ഞ ഔഡി, പുതിയ ഡിസൈന്‍ എഡിഷനുകളുമായി കളംനിറയുന്നു. ഔഡി Q7 എസ്‌യുവി, ഔഡി A6 സെഡാന്‍ മോഡലുകളിലാണ് ഡിസൈന്‍ എഡിഷനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

ഇരു കാറുകളിലും എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളാണ് ഔഡി ഒരുക്കിയിരിക്കുന്നത്. 81.99 ലക്ഷം രൂപയാണ് ഔഡി Q7 ഡിസൈന്‍ എഡിഷന്റെ വില. 56.78 ലക്ഷം രൂപ വിലയിലാണ് ഔഡി A6 സെഡാന്‍ എത്തുന്നതും.

സ്‌റ്റോക്ക് തീരുന്നത് വരെ മാത്രമാകും ഡിസൈന്‍ എഡിഷനുകളെ ഔഡി ലഭ്യമാക്കുക.
Recommended Video


പുതിയ ഔഡി സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍ഫെയ്‌സ്, 5-സ്‌പോക്ക് സ്റ്റാര്‍ ഡിസൈനിന് ഒപ്പമുള്ള 20 ഇഞ്ച് കാസ്റ്റ് അലൂമിനിയം അലോയ് വീലുകള്‍ എന്നിവ ഔഡി Q7 ഡിസൈന്‍ എഡിഷന്റെ വിശേഷമാണ്.

ഡോറുകളിലുള്ള പ്രൊജക്ഷന്‍ പഡില്‍ ലാമ്പുകളും, സ്‌മോക്ക്ഡ് ടെയില്‍ ലാമ്പുകളും, ഗ്ലോസ് ബ്ലാക്കില്‍ ഒരുങ്ങിയ എക്‌സ്‌ഹോസ്റ്റ് ടിപ്പും എന്നിവായണ് റിയര്‍ എന്‍ഡില്‍ സ്‌പെഷ്യല്‍.

245 bhp കരുത്തും 600 Nm torque ഉം ഏകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഔഡി Q7 ഡിസൈന്‍ എഡിഷന്റെയും പവര്‍ഹൗസ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മോഡലിന് വേണ്ടത് 7.1 സെക്കന്‍ഡാണ്.

മണിക്കൂറില്‍ 234 കിലോമീറ്ററാണ് Q7 ഡിസൈന്‍ എഡിഷന്റെ ടോപ്‌സ്പീഡ്. ഔഡി A6 ഡിസൈന്‍ എഡിഷനിലും കാര്യങ്ങള്‍ ഏറെ വ്യത്യസ്തമല്ല.

ഔഡി സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍ഫെയ്‌സ്, റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ്, 5-സെമി V-സ്‌പോക്ക് ഡിസൈനില്‍ ഒരുങ്ങിയ 19 ഇഞ്ച് അലൂമിനിയം അലോയ് വീലുകള്‍ ഉള്‍പ്പെടുന്നതാണ് A6 ഡിസൈന്‍ എഡിഷന്റെ ഹൈലൈറ്റ്.

187 bhp കരുത്തും 400 Nm torque ഉം ഏകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് സെഡാന്‍ എത്തുന്നത്.


Click it and Unblock the Notifications








