Q7 ന് പെട്രോള്‍ പതിപ്പുമായി ഔഡി; വില, 67.76 ലക്ഷം രൂപ
ഔഡി Q7 പെട്രോള്‍ പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. 67.76 ലക്ഷം രൂപ ആരംഭവിലയിലാണ് ഔഡി Q7 40 ടിഎഫ്എസ്‌ഐ എത്തുന്നത്.

67.76 ലക്ഷം രൂപ പ്രൈസ് ടാഗില്‍ ഔഡി Q7 പെട്രോള്‍ പെട്രോള്‍ പ്രീമിയം പ്ലസ് വേരിയന്റ് ലഭ്യമാകുമ്പോള്‍, 74.43 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഔഡി Q7 പെട്രോള്‍ ടെക്‌നോളജി പാക്ക് വേരിയന്റ് ഒരുങ്ങുന്നത്.

248.5 bhp കരുത്തും 370 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് ഔഡി Q7 പെട്രോള്‍ പതിപ്പിന്റെ പവര്‍ഹൗസ്.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ ലഭ്യമാകുന്ന Q7 പെട്രോളില്‍, ഔഡിയുടെ ക്വാത്രോ പെര്‍മനന്റ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഒരുങ്ങുന്നത്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഓഡി Q7 40 ടിഎഫ്എസ്‌ഐ യ്ക്ക് വേണ്ടത് 6.9 സെക്കന്‍ഡാണ്. മണിക്കൂറില്‍ 233 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത.

ARAI ടെസ്റ്റില്‍ 11.68 കിലോമീറ്ററാണ് Q7 പെട്രോള്‍ കാഴ്ചവെച്ച ഇന്ധനക്ഷമത.
ഡിസൈന്‍ മുഖത്ത്, Q7 ഡീസല്‍ പതിപ്പില്‍ നിന്നും ഏറെ വ്യത്യാസങ്ങളില്ലാതെയാണ് പെട്രോള്‍ പതിപ്പും എത്തുന്നത്.
Recommended Video


മട്രിക്‌സ് എല്‍ഇഡിയ്ക്ക് പിന്തുണയേകുന്ന ഷാര്‍പ് ലൈനുകള്‍ Q7 പെട്രോള്‍ പതിപ്പിലും ഒരുങ്ങുന്നു. 19 ഇഞ്ച് 5 സ്‌പോക്ക് അലോയ് വീലുകളും, എയര്‍ സസ്‌പെന്‍ഷനും Q7 പെട്രോളിന്റെ വിശേഷങ്ങളാണ്.

ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും, ഓക് ഗ്രെയ് ടച്ച് നേടിയ ഡാഷ്‌ബോര്‍ഡും, ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്‌മെന്റും, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും ഉള്‍പ്പെടുന്നതാണ് ഇന്റീരിയര്‍ ഫീച്ചറുകള്‍.

7 സീറ്റര്‍ പരിവേഷത്തിലാണ് Q7 പെട്രോള്‍ ഇന്ത്യയില്‍ ലഭ്യമാവുക.
ബോസ് 3D സറൗണ്ട് സിസ്റ്റം, 30 വ്യത്യസ്ത നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗ് എന്നിവയും Q7 പെട്രോള്‍ പതിപ്പിന്റെ വിശേഷങ്ങളാണ്.

എട്ട് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഇഎസ്പി, ഓട്ടോമാറ്റിക് പാര്‍ക്കിംഗ് അസിസ്റ്റന്‍സ്, റിയര്‍ വ്യൂ ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് മോഡലിന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍.


Click it and Unblock the Notifications








