ജിഎസ്ടി; ബിഎംഡബ്ല്യു 3 സീരീസിന് വില കുറച്ചു

By Dijo Jackson

ജിഎസ്ടി പശ്ചാത്തലത്തില്‍ രാജ്യത്തെ ആഢംബര കാറുകളുടെ വില കുറയുകയാണ്. മെര്‍സിഡീസിന് പിന്നാലെ കാറുകളുടെ വില വെട്ടിക്കുറച്ച് കൊണ്ട് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവും രംഗത്ത്.

മെർസിഡീസിനും ഔടിക്കും പിന്നാലെ ബിഎംഡബ്ല്യുവും കാറുകളുടെ വില കുറച്ചു

ബിഎംഡബ്ല്യു 3 സീരീസ് സെഡാന്‍ കാറുകളുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചരക്ക് സേവന നികുതിയുടെ അടിസ്ഥാനത്തില്‍ 45000 രൂപ വരെയാണ് 3 സീരീസ് സെഡാനില്‍ ബിഎംഡബ്ല്യു കുറച്ചിരിക്കുന്നത്.

മെർസിഡീസിനും ഔടിക്കും പിന്നാലെ ബിഎംഡബ്ല്യുവും കാറുകളുടെ വില കുറച്ചു

തെരഞ്ഞെടുത്ത മോഡലുകളില്‍ 12 ശതമാനം വരെ നിരക്കിളവാണ് ബിഎംഡബ്ല്യു പ്രഖ്യാപിച്ചിരിക്കുന്നത്.

മെർസിഡീസിനും ഔടിക്കും പിന്നാലെ ബിഎംഡബ്ല്യുവും കാറുകളുടെ വില കുറച്ചു

ജിഎസ്ടിക്ക് മുമ്പ് തന്നെ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ബിഎംഡബ്ല്യു വ്യക്തമാക്കി. സ്റ്റോക്ക് തീരുന്നത് വരെ മാത്രമാണ് ഓഫര്‍ നിലനില്‍ക്കുകയുള്ളൂവെന്നും ബിഎംഡബ്ല്യു കൂട്ടിച്ചേര്‍ത്തു.

മെർസിഡീസിനും ഔടിക്കും പിന്നാലെ ബിഎംഡബ്ല്യുവും കാറുകളുടെ വില കുറച്ചു

1 സീരീസ് ഹാച്ച്ബാക്ക്, 3 സീരീസ് 5 സീരീസ് 7 സീരീസ് ലക്ഷ്വറി സെഡാനുകള്‍, X1 X3 X5 മോഡല്‍ എസ്‌യുവികളുമാണ് ഇന്ത്യയില്‍ ബിഎംഡബ്ല്യു ഉത്പാദിപ്പിക്കുന്നത്.

മെർസിഡീസിനും ഔടിക്കും പിന്നാലെ ബിഎംഡബ്ല്യുവും കാറുകളുടെ വില കുറച്ചു

ഇതിന് പുറമെ 3 സീരീസ് ജിടിയും ബിഎംഡബ്ല്യുവിന്റെ ഇന്ത്യന്‍ നിരയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

ബിഎംഡബ്ല്യു i8, 6 സീരീസ് ഗ്രാന്‍ കൂപ്പെ, M6 ഗ്രാന്‍ കൂപ്പെ, M4 ഗ്രാന്‍ കൂപ്പെ, X6, X5 M, X6 M, M3, M5, Z4 മോഡലുകളും സിബിസി (Completely Built Units) മുഖേന കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുന്നുണ്ട്.

മെർസിഡീസിനും ഔടിക്കും പിന്നാലെ ബിഎംഡബ്ല്യുവും കാറുകളുടെ വില കുറച്ചു

നിലവിലെ നികുതി നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ ജിഎസ്ടി നിരക്കുകള്‍ വലിയ കാറുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മെർസിഡീസിനും ഔടിക്കും പിന്നാലെ ബിഎംഡബ്ല്യുവും കാറുകളുടെ വില കുറച്ചു

വലിയ എഞ്ചിന്‍ ശേഷിയുള്ള കാറുകളില്‍ 28 ശതമാനം നികുതിയും, 15 ശതമാനം വരെ സെസുമാണ് നിശ്ചയിച്ചിരിക്കുന്നത്.

മെർസിഡീസിനും ഔടിക്കും പിന്നാലെ ബിഎംഡബ്ല്യുവും കാറുകളുടെ വില കുറച്ചു

ജിഎസ്ടി പ്രകാരം, 1200 സിസിക്ക് താഴെ എഞ്ചിന് ശേഷിയുള്ള കാറുകളില്‍ ഒരു ശതമാനം സെസാണ് ഈടാക്കുക. അതേസമയം, 1500 സിസിക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള ഡീസല്‍ കാറുകളില്‍ മൂന്ന് ശതമാനം സെസാണ് ചുമത്തുക.

മെർസിഡീസിനും ഔടിക്കും പിന്നാലെ ബിഎംഡബ്ല്യുവും കാറുകളുടെ വില കുറച്ചു

1500 സിസിക്ക് മുകളിലുള്ള വലിയ കാറുകള്‍ക്കും, 1500 സിസിക്ക് മുകളിലുള്ളതും നാല് മീറ്ററില്‍ നീളമുള്ളതുമായ എസ്‌യുവികള്‍ക്കും 15 ശതമാനം സെസാണ് നിശ്ചയിച്ചിരിക്കുന്നത്.

മെർസിഡീസിനും ഔടിക്കും പിന്നാലെ ബിഎംഡബ്ല്യുവും കാറുകളുടെ വില കുറച്ചു

നേരത്തെ, ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ ഔടി, മെര്‍സിഡീസ് എന്നിവര്‍ മോഡലുകളില്‍ ഡിസ്‌കൗണ്ട് നിരക്കുകള്‍ ലഭ്യമാക്കിയിരുന്നു. ആഭ്യന്തര മോഡലുകളില്‍ ഏഴ് ലക്ഷം രൂപ വരെയാണ് മെര്‍സിഡീസ് നൽകുന്ന നിരക്കിളവ്.

മെർസിഡീസിനും ഔടിക്കും പിന്നാലെ ബിഎംഡബ്ല്യുവും കാറുകളുടെ വില കുറച്ചു

ജിഎസ്ടി അടിസ്ഥാനത്തില്‍ മോഡലുകളില്‍ 10 ലക്ഷം രൂപ വരെയാണ് ഔടി ഇന്ത്യ ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു
English summary
BMW 3 Series To Get A Price Cut. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X