ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ട് ഇന്ത്യയില്‍; വില 49.40 ലക്ഷം രൂപ
ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ട് ഇന്ത്യയില്‍ പുറത്തിറങ്ങി. 49.40 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ടിന്റെ എക്‌സ്‌ഷോറൂം വില.

ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോയുടെ സ്‌പോര്‍ടി പതിപ്പാണ് പുതിയ ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ട് പാക്കേജ്. അല്‍പൈല്‍ വൈറ്റ്, എസ്റ്റോറില്‍ ബ്ലൂ എന്നീ നിറഭേദങ്ങളിലാണ് പുതിയ മോഡല്‍ അണിനിരക്കുന്നത്.

M3 യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഫ്രണ്ട്, റിയര്‍ ബമ്പറുകളും, പുതിയ സൈഡ് സ്‌കേര്‍ട്ടുകളും ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോയുടെ ഡിസൈന്‍ വിശേഷമാണ്.

സാധാരണ മോഡലില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന പുതിയ ബ്ലാക് ഫ്രണ്ട് ഗ്രില്ലും, എം ബാഡ്ജിംഗ് നേടിയ ഫ്രണ്ട് ഫെന്‍ഡറും പുതിയ മോഡലിന്റെ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു.

ഇതിന് പുറമെ M3 യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട 18 ഇഞ്ച് എം സ്‌പോര്‍ട് വീലുകളും ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ടില്‍ ഇടംപിടിച്ചിട്ടുണ്ട്.

എക്സ്റ്റീരിയറില്‍ ഒരുങ്ങിയിട്ടുള്ള സ്‌പോര്‍ടി മുഖത്തെ ഇന്റീരിയറിലേക്കും കൊണ്ടു വരാന്‍ ബിഎംഡബ്ല്യുവിന് സാധിച്ചിട്ടുണ്ട്. എം സ്റ്റീയറിംഗ് വീല്‍, പുതിയ ഹെഡ്‌ലൈനര്‍, എം ബാഡ്ജ് ഒരുങ്ങിയ ഡോര്‍സില്ലുകള്‍, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ എന്നിവയും അകത്തളത്തെ വിശേഷങ്ങളാണ്.

250 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് മോഡലില്‍ ഒരുങ്ങുന്നത്. സ്റ്റീയറിംഗ് വീല്‍ പാഡില്‍ ഷിഫ്റ്ററുകള്‍ക്ക് ഒപ്പമുള്ള 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ടില്‍ ലഭ്യമാവുന്നതും.

6.1 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ് ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ട്. 15.34 കിലോമീറ്ററാണ് മോഡലില്‍ ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്‌റ്റോട് കൂടിയുള്ള എബിഎസ്, ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, സൈഡ്-ഇംപാക്ട് പ്രൊട്ടക്ഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടിംഗ് എന്നിവയാണ് ബിഎംഡബ്ല്യു 330i ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ടിൽ ഒരുങ്ങിയിട്ടുള്ള സുരക്ഷാ സജ്ജീകരണങ്ങൾ.
Recommended Video


കംഫോര്‍ട്ട്, ഇക്കോ, പ്രോ, സ്‌പോര്‍ട്, സ്‌പോര്‍ട്+ എന്നീ ഡ്രൈവിംഗ് മോഡുകളാണ് മോഡലില്‍ ലഭ്യമാകുന്നത്.


Click it and Unblock the Notifications