കാത്തിരിപ്പ് അവസാനിച്ചു; 'സ്‌പോര്‍ട് അത്‌ലീറ്റ്' ബിഎംഡബ്ല്യു 5 സീരീസ് ഇന്ത്യയില്‍ എത്തി

Written By:

ബിഎംഡബ്ല്യു 5 സീരീസ് ഇന്ത്യയില്‍ ലൊഞ്ച് ചെയ്തു. 49.90 ലക്ഷം രൂപ ആരംഭവിലയിലാണ് ഏഴാം തലമുറ ബിഎംബ്ല്യു 5 സീരീസ് ഇന്ത്യയില്‍ എത്തുന്നത്.

ഒരു പെട്രോള്‍ വേരിയന്റും, രണ്ട് ഡീസല്‍ വേരിയന്റുകളിലുമാണ് ബിഎംഡബ്ല്യു 5 സീരീസ് ഒരുങ്ങിയിരിക്കുന്നത്. മൂന്ന് എഞ്ചിന്‍ വേരിയന്റുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നതും.

ബിഎംഡബ്ല്യു 5 സിരീസ് പെട്രോള്‍ വേരിയന്റ് 530i യില്‍, 248 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എഞ്ചിന്‍ ഇടംപിടിക്കുന്നു. 

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 530i യ്ക്ക് വേണ്ടത് കേവലം 6.2 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

ഡീസല്‍ വേരിയന്റുകളില്‍ 520d യാണ് എന്‍ട്രി ലെവല്‍ ടാഗ് നേടിയിരിക്കുന്നത്. 187 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എഞ്ചിന്‍ ബിഎംഡബ്ല്യു 520d യില്‍ ഉള്‍പ്പെടുന്നു. 

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു 520d യ്ക്ക് ആവശ്യമായത് 7.5 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 235 കിലോമീറ്റര്‍ വേഗതയാണ് 520d യുടെ ടോപ്‌സ്പീഡ്.

5 സീരീസ് ലൈനപ്പില്‍ 530d M Sport നാണ് ഏറ്റവും വലിയ എഞ്ചിനെ ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നത്. 261 bhp കരുത്തും 620 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ സ്‌ട്രെയ്റ്റ് സിക്‌സ് ഡീസല്‍ എഞ്ചിനാണ് 530d യില്‍ ഇടംപിടിക്കുന്നതും.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 530d യ്ക്ക് വേണ്ടത് 5.7 സെക്കന്‍ഡുകള്‍ മാത്രമാണ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

4935 mm നീളവും 1868 mm വീതിയും 1466 mm ഉയരവുമാണ്, G30 എന്ന് കോഡ് നാമത്തില്‍ അറിയപ്പെടുന്ന പുതിയ ബിഎംഡബ്ല്യു 5 സീരീസിനുള്ളത്. മുന്‍മോഡല്‍ F10 നെക്കാളും 36 mm അധിക നീളവും 6 mm അധിക വീതിയും 2 mm അധിക ഉയരവുമാണ് പുതിയ മോഡലിനുള്ളതും.

530 ലിറ്ററാണ് ബിഎംഡബ്ല്യു 5 സീരീസിന്റെ ബൂട്ട്‌സ്‌പെയ്‌സ്. കൂടാതെ, മുന്‍മോഡലിലും 70 കിലോഗ്രാം ഭാരക്കുറവിലാണ് പുതിയ 5 സീരീസ് വന്നെത്തുന്നത്.

മുന്‍തലമുറ എക്‌സിക്യൂട്ടീവ് സെഡാന്റെ ഡിസൈന്‍ തത്വമാണ് പുതിയ മോഡലും പിന്തുടരുന്നത്. ഫ്രണ്ട് എന്‍ഡില്‍ അഗ്രസീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഇടംപിടിക്കുന്നു. 

പുതിയ ബിഎംഡബ്ല്യു 5 സീരീസില്‍ ഡെയ്‌ടൈം റണിംഗ് ലൈറ്റുകളുടെ സര്‍ക്കുലര്‍ ഡിസൈനും അപ്രത്യക്ഷമായിട്ടുണ്ട്. ക്രോം ലൈനിംഗ് നേടിയ ബിഎംഡബ്ല്യു കിഡ്‌നി ഗ്രില്ലുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് ഹെഡ്‌ലാമ്പുകള്‍. 

വശങ്ങളില്‍ നിന്നുമുള്ള ഷോള്‍ഡര്‍ ലൈന്‍ ഹെഡ്‌ലാമ്പുകളെയും ടെയില്‍ ലാമ്പുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകളാണ് പുതിയ ബിഎംഡബ്ല്യു 5 സീരീസില്‍ നിലകൊള്ളുന്നത്.

ബിഎംഡബ്ല്യു 7 സീരീസില്‍ നിന്നും കടമെടുത്ത ഇന്റീരിയര്‍ ഡിസൈന്‍ സ്‌കീം 5 സീരീസില്‍ ഇടംപിടിക്കുന്നു. പ്രീസെറ്റ് ജെസ്റ്ററുകള്‍, iDrive കണ്‍ട്രോളര്‍, റിമോട്ട് കണ്‍ട്രോള്‍ എന്നിവ ഉപയോഗിച്ച് 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ നിയന്ത്രിക്കാമെന്നതും ശ്രദ്ധേയം. 

16 സ്പീക്കര്‍ ഹര്‍മോന്‍ കര്‍ദോണ്‍ സിസ്റ്റമാണ് ഡിസ്‌പ്ലേയുമായി കണക്ട് ചെയ്തിരിക്കുന്നത്.

ബിഎംഡബ്ല്യു 5 സീരീസില്‍, ഡിസ്‌പ്ലേ കീ ഉപയോഗിച്ച് റിമോട്ട് കണ്‍ട്രോള്‍ പാര്‍ക്കിംഗ് ഫീച്ചര്‍ നേടാം. 360 ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജിംഗ് പോയിന്റ്, ഓപ്ഷനല്‍ ട്വിന്‍ 10.2 ഇഞ്ച് റിയര്‍ ഡിസ്‌പ്ലേകളും ബിഎംഡബ്ല്യു 5 സീരീസിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റോട് കൂടിയുള്ള എബിഎസ്, ഡയനാമിക് ബ്രേക്കിംഗ് ലൈറ്റുകള്‍, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് ബിഎംഡബ്ല്യു 5 സീരീസിന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍.

ആല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫൈര്‍, ബ്ലൂസ്റ്റോണ്‍ മെറ്റാലിക്, കാര്‍ബണ്‍ ബ്ലാക്, കാഷ്മിയര്‍ സില്‍വര്‍, ഇംപീരിയല്‍ ബ്ലൂ ബ്രില്ല്യന്‍സ് എഫക്ട്, ജതോബ, മെഡിറ്റനേറിയന്‍ ബ്ലൂ എന്നിങ്ങനെയാണ് ബിഎംഡബ്ല്യു 5 സീരീസിലെ കളര്‍ ഓപ്ഷനുകള്‍.

കൂടുതല്‍... #ബിഎംഡബ്ല്യു #new launch
English summary
2017 BMW 5 Series Launched In India; Prices Start At Rs 49.90 Lakh. Read in Malayalam.
Story first published: Thursday, June 29, 2017, 14:32 [IST]
Please Wait while comments are loading...

Latest Photos